Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ബോളിവുഡിന്റെ സ്വന്തം ‘ഡിസ്‌കോ ഡാന്‍സര്‍’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2024, 09:18 am IST
inEntertainment

ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍’… എണ്‍പതുകളില്‍ ഭാരതത്തെ ഹരം കൊള്ളിച്ച ഈ വരികള്‍ക്കൊപ്പം പ്രേക്ഷക മനസുകളില്‍ ചുവടുറപ്പിച്ച ‘ഡിസ്‌കോ ഡാന്‍സര്‍’, ‘ഭാരതത്തിന്റെ ജാക്‌സണ്‍’ അതായിരുന്നു മിഥുന്‍ ചക്രവര്‍ത്തി. ആദ്യ സിനിമയിലൂടെ തന്നെ ബോളിവുഡില്‍ തന്റേതായ ഇടമൊരുക്കിയ അഭിനേതാവ്… അഭിനയത്തിലൂടെ അത്ഭുതങ്ങള്‍ സൃഷ്ടിച്ച് ആരാധകരെ അമ്പരിപ്പിച്ച ബോളിവുഡിന്റെ സ്വന്തം മിഥുന്‍ ദാ.

വിപ്ലവം തലയ്‌ക്കു പിടിച്ച് വീടുവിട്ടിറങ്ങി നക്‌സലായ മിഥുന്‍ വെള്ളിത്തിരയിലെത്തിയത് തികച്ചും അപ്രതീക്ഷിതമായി. 1950 ജൂണ്‍ 16ന് ബംഗാളിലെ കൊല്‍ക്കത്തയില്‍ ജനനം.
കൊല്‍ക്കത്തയിലെ ഓറിയന്റല്‍ സെമിനാരി, സ്‌കോട്ടിഷ് ചര്‍ച്ച് കോളജ്, പൂനെ ഫിലിം ഇന്‍സ്റ്റിസ്റ്റ്യൂട്ട് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീടാണ് നക്‌സലേറ്റായതും വീട് വിട്ടതും. എന്നാല്‍ മിഥുന്‍ ചക്രവര്‍ത്തിക്കുവേണ്ടി വിധി കാത്തുവച്ചത് മറ്റൊന്നായിരുന്നു. ഏക സഹോദരന്റെ മരണം അദ്ദേഹത്തെ തിരികെ വീട്ടിലെത്തിച്ചു.

1976ലാണ് വെള്ളിത്തിരയിലേക്കുള്ള ആദ്യ ചുവടുവച്ചത്. മൃണാള്‍ സെന്നിന്റെ മൃഗയയില്‍ നായകനായി. ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം തന്നെ മിഥുന്‍ ആയിരുന്നു. അങ്ങനെ ആദ്യ ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി. പിന്നീട് ആര്‍ട്ട് സിനിമകളിലൊതുങ്ങാതെ മുഖ്യധാര സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച മിഥുന്‍ ചക്രവര്‍ത്തി അഭിനയപ്രാധാന്യമുള്ള കഥാപാത്രമായും തട്ടുപൊളിപ്പന്‍ ഹീറോ ആയും പ്രേക്ഷകരെ അമ്പരിപ്പിച്ചു. ബോളിവുഡില്‍ നിരവധി സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ചു.

ബോളിവുഡിലെ ഡിസ്‌കോ കിങ് ആയി അറിയപ്പെട്ട മിഥുന്‍ നടത്തത്തിലും, അഭിനയ വൈദഗ്ധ്യം, നൃത്ത ചുവടുകള്‍, ഡയലോഗ് ഡെലിവറി തുടങ്ങി എല്ലാത്തിലും വേറിട്ടു നിന്നു. ബ്രേക്ക് ഡാന്‍സ്, ഹിപ് ഹോപ്, ട്വിസ്റ്റ്, ഡിസ്‌കോ, അമേരിക്കന്‍ ലോക്കിങ് പോപ്പിങ് തുടങ്ങിയ വിവിധ ഡാന്‍സ് മ്പറുകളിലൂടെ ചെറുപ്പക്കാരുടെ ഹരമായി.

ഡിസ്‌കോ ഡാന്‍സര്‍, കമാന്‍ഡോ, സുരക്ഷ, തിത്‌ലി, തഹാദേര്‍ കഥ, ഷുക്‌നോ ലങ്ക, തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. സുമന്‍ ഘോഷാണ് ചിത്രം സംവിധാനം ചെയ്തത്. ഹിന്ദി, ബംഗാളി, ഒഡിയ, ഭോജ്പുരി, തമിഴ് ഭാഷകളിലായി 350ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. 1989ല്‍ 19 സിനിമകളില്‍ നായകനായി അഭിനയിച്ചവെന്ന അവിശ്വസനീയമായ റിക്കോര്‍ഡും അദ്ദേഹത്തിനുണ്ട്. 2023 ഡിസംബറില്‍ പുറത്തിറങ്ങിയ ബംഗാളി ചിത്രം കാബൂളിവാലയിലാണ് മിഥുന്‍ ചക്രവര്‍ത്തി ഒടുവില്‍ അഭിനയിച്ചത്.

യോഗിത ബാലിയാണ് ഭാര്യ. മിമോഹ്, ഉഷ്‌മേയ് ചക്രബര്‍ത്തി, നമഷി ചക്രബര്‍ത്തി, ദിഷാനി ചക്രബര്‍ത്തി എന്നിവരാണ് മക്കള്‍.

Tags: bollywoodMithun chakraborty
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

ബോളിവുഡിനെ തിരുത്തിയ താരജീവിതം

Bollywood

” ഞാൻ സിനിമാ മേഖലയിൽ നിന്നുള്ള ആളല്ല, ഗ്രാമത്തിൽ ജീവിക്കുന്നതാണ് എനിക്ക് ഇഷ്ടം “:  അമിതാബ് ബച്ചനോട് നാനാ പടേക്കർ പറഞ്ഞത് ഇങ്ങനെ 

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)
Bollywood

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

Bollywood

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

Entertainment

ഐശ്വര്യ റായ് ഗർഭിണിയാണോ? നടിക്ക് നേരെ സൈബർ ആക്രമണം

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.