ന്യൂദൽഹി : ഛത്തീസ്ഗഡിലെ കാക്കർ മേഖലയിൽ മാവോയിസ്റ്റുകൾ സൈനികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് എൻഐഎ ഇന്നലെ ബസ്തർ ജില്ലയിലെ അമാബേഡ മേഖലയിൽ തിരച്ചിൽ നടത്തി. ഉസെലി, ഗുംജീർ, ബഡെതേവ്‌ദ, ഉമർക്കുംത എന്നീ ഗ്രാമങ്ങളിലാണ് പരിശോധന നടത്തിയത്.
കൊലപാതകത്തിൽ പങ്കാളികളായ 11 പ്രതികളുടെ ഇടങ്ങളിലായിരുന്നു തിരച്ചിൽ. പരിശോധനയിൽ എയർ ഗണ്ണുകൾ, മൊബൈൽ ഫോണുകൾ, പ്രിൻ്ററുകൾ, ലാപ്‌ടോപ്പുകൾ, ഹാർഡ് ഡിസ്‌കുകൾ, ഡിവിആർ, മോട്ടോർ സൈക്കിളുകൾ, നക്‌സൽ രേഖകൾ കൂടാതെ 66,500 രൂപയും പിടിച്ചെടുത്തതായി എൻഐഎ അറിയിച്ചു.
2023 ഫെബ്രുവരിയിൽ അമാബെഡ ഗ്രാമത്തിലായിരുന്നു കൊലപാതകം നടന്നത്. അവധിക്ക് നാട്ടിൽ എത്തിയ മോതിരം അചല എന്ന സൈനികനെ ഒരു പറ്റം മാവോയിസ്റ്റുകൾ ചേർന്ന് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ജ്യേഷ്ഠൻ ബിരാജു റാം അചലയ്‌ക്കും സുഹൃത്തുക്കൾക്കുമൊപ്പം പ്രാദേശിക മേളയിലായിൽ പങ്കെടുക്കുമ്പോഴാണ് ആക്രമണം നടന്നത്.
കൊലപാതകത്തിന് ശേഷം അക്രമികൾ ലാൽ സലാം സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ച് അടുത്തുള്ള കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. തുടക്കത്തിൽ ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: