വിജ്ഞാപനം, അലോട്ട്മെന്റ് വിവരങ്ങള്‍ www.cee.kerala.gov.in ല്‍
അലോട്ട്മെന്റ് മെമ്മോയും ഡാറ്റാ ഷീറ്റും ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം
മൂന്നാംഘട്ട അലോട്ട്മെന്റ് പിന്നീട് പ്രസിദ്ധീകരിക്കും
കീം 2024 എംബിബിഎസ്/ബിഡിഎസ് കോഴ്സുകൡലേക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. 24 ഉച്ചക്ക് 12 മണിവരെ നല്കിയ ഓപ്ഷന് കണ്‍ഫര്‍മേഷന്റെ അടിസ്ഥാനത്തിലാണ് അേലാട്ട്മെന്റ്. വിദ്യാര്‍ത്ഥികളുടെ ഹോംപേജില്‍ അലോട്ട്മെന്റ് വിവരങ്ങള്‍ ലഭിക്കും. അലോട്ട്മെന്റ് മെമ്മോയും ഡാറ്റാ ഷീറ്റും ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം. വിദ്യാര്‍ത്ഥിയുടെ പേര്, റോള്‍ നമ്പര്‍, അലോട്ട്മെന്റ് ലഭിച്ച കോഴ്സ്, കോേളജ്, കാറ്റഗറി, ഫീസ് മുതലായ വിവരങ്ങള്‍ അലോട്ട്മെന്റ് മെമ്മോയിലുണ്ട്.
അലോട്ട്മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുള്ള പ്രവേശനപരീക്ഷാ കമ്മീഷണര്‍ക്ക് അടയ്ക്കേണ്ടതായ ഫീസ് ഒക്ടോബര്‍ 5 വൈകുന്നേരം 3 മണിക്ക് മുമ്പ് ഓണ്‍ലൈനായോ ഹെഡ് പോസ്റ്റാഫീസ് മുഖാന്തിരമോ ഒടുക്കേണ്ടതും 4 മണിക്കകം ബന്ധപ്പെട്ട രേഖകള്‍ സഹിതം കോളേജില്‍ റിപ്പോര്‍ട്ട് ചെയ്ത് പ്രവേശനം നേടേണ്ടതുമാണ്. എസ്സി/എസ്ടി/ഒഇസി/മത്സ്യത്തൊഴിലാളികളുടെ മക്കള്‍/ഒഇസി ആനുകൂല്യത്തിന് അര്‍ഹമായ മറ്റ് വിദ്യാര്‍ത്ഥികള്‍, ശ്രീചിത്ര ഹോം, ജുവനൈല്‍ ഹോം, നിര്‍ഭയ ഹോം എന്നിവയിലെ വിദ്യാര്‍ത്ഥികള്‍ ടോക്കണ്‍ ഫീസ് അടയ്ക്കേണ്ടതില്ല. എന്നാല്‍ ഇത്തരം വിദ്യാര്‍ത്ഥികള്‍ സ്വാശ്രയ മെഡിക്കല്‍/ദന്തല്‍ കോളേജുകളുിലെ മൈനോറിറ്റി/എന്‍ആര്‍ഐ സീറ്റില്‍ അലോട്ട്മെന്റ് ലഭിക്കുന്നപക്ഷം മെമ്മോയില്‍ പറയുന്ന ഫീസ് അടയ്ക്കണം.
നിലവില്‍ അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ത്ഥികളും ഒക്ടോബര്‍ 5 വൈകിട്ട് 4 മണിക്കകം പ്രവേശനം നേടിയിരിക്കണം. അല്ലാത്തപക്ഷം അലോട്ട്മെന്റും ഹയര്‍ ഓപ്ഷനുകളും റദ്ദാകുന്നതാണ്.
നിശ്ചിത സമയത്തിനകം അഡ്മിഷന് എടുക്കാത്തവരുടെയും അഡ്മിഷന് എടുത്തശേഷം ടിസി വാങ്ങുന്നവരുടെയും രജിസ്ട്രേഷന് ഫീസ് തിരികെ നല്‍കുന്നതല്ല.
സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എംബിബിഎസ് കോഴ്സിലേക്കുള്ള 2024-25 വര്‍ഷത്തെ വാര്‍ഷിക ട്യൂഷന് ഫീസ് നിരക്കുകള്‍ വര്‍ധിപ്പിച്ച് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ് www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈവര്‍ഷം അലോട്ട്മെന്റ് ലഭിച്ചവര്‍ പ്രസ്തുത നിരക്കിലുള്ള ഫീസാണ് നല്‍കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: