ബെംഗളൂരു: മൈസൂരു അര്‍ബന്‍ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി ഇടപാട് കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും മറ്റ് മൂന്ന് പേര്‍ക്കുമെതിരെ മൈസൂരു ലോകായുക്തയില്‍ എഫ്ഐആര്‍ രജസ്റ്റര്‍ ചെയ്തു. മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരുക്കുന്നത്. സിദ്ധരാമയ്യയുടെ ഭാര്യ ബി.എന്‍ പാര്‍വതി, സിദ്ധരാമയ്യയുടെ ഭാര്യാ സഹോദരന് മല്ലികാര്‍ജുന്‍ സ്വാമി, ഭൂമി വിറ്റ ദേവരാജു എന്നിവരാണ് മറ്റ് പ്രതികള്‍.
ലോകായുക്ത എസ്പിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സിദ്ധരാമയ്യയ്ക്ക് എതിരെ ലോകയുക്ത അന്വേഷണത്തിന് ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി ഉത്തരവിട്ടിരുന്നു. അഴിമതിക്കേസില്‍ സിദ്ധരാമയ്യയ്ക്ക് എതിരെ അന്വേഷണം നടത്താന്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് നല്കിയ അനുമതി ഹൈക്കോടതി ശരിവെച്ചതിന് തൊട്ട് പിന്നാലെയായിരുന്നു പ്രത്യേക കോടതിയുടെ ഉത്തരവ്. സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിക്ക് മൈസൂരു അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) അനുവദിച്ച ഭൂമിയുമായി ബന്ധപ്പെട്ടാണ് കേസ്.
മുഡ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യയ്ക്കെതിരെ സാമൂഹ്യ പ്രവര്‍ത്തകനായ സ്നേഹമയി കൃഷ്ണ, വിവരാവകാശ പ്രവര്‍ത്തകനും മലയാളിയുമായ ടി. ജെ. എബ്രഹാം, പ്രദീപ് കുമാര്‍ എസ്.പി. എന്നിവരാണ് പരാതി നല്‍കിയത്. ജൂലൈയില്‍ സിദ്ധരാമയ്യയ്ക്കെതിരെ ഗവര്‍ണര്‍ അന്വേഷണത്തിന് അനുമതി നല്കി. ഇതിനെതിരെ സിദ്ധരാമയ്യ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. ഗവര്‍ണറുടെ നടപടി ഹൈക്കോടതി ശരിവെയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ധരാമയ്യക്കെതിരെ കേസെടുക്കാന്‍ കര്‍ണാടകയിലെ പ്രത്യേക കോടതി ലോകായുക്തയ്ക്ക് നിര്‍ദേശം നല്‍കിയത്.
മുഡയുടെ കീഴിലുള്ള ഭൂമി കൈമാറ്റ പദ്ധതിയുമായി ബന്ധപ്പെട്ടാണ് സിദ്ധരാമയ്യയ്ക്കും കുടുംബത്തിനുമെതിരെ അഴിമതി ആരോപണം ഉയര്‍ന്നത്. ലേഔട്ടുകളുടെ വികസനത്തിനാ
യി ഭൂമി വിട്ടുനല്‍കുന്ന വ്യക്തികള്‍ക്ക് പകരം ഭൂമി മറ്റൊരിടത്തു നല്കുന്ന പദ്ധതിയാണിത്. 14 ഇടങ്ങളിലായി 56 കോടി വില വരുന്ന ഭൂമി സിദ്ധരാമയ്യുടെ ഭാര്യ പാര്‍വതിക്ക് മുഡ അനുവദിച്ചിരുന്നു. ഇതില്‍ ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ടെന്നാണ് ആരോപണം ഉയര്‍ന്നത്. അതേസമയം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കില്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: