കൊല്ലം: ഓയൂരില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ റൂറല്‍ ക്രൈംബാഞ്ച്
തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കുറ്റപത്രത്തിലെ വസ്തുതകളില്‍ കൂടുതലായി ഒന്നും വെളിവായിട്ടില്ലെന്നാണ് തുടരന്വേഷണ റിപ്പോര്‍ട്ട്.
കേസില്‍ നാല് പ്രതികള്‍ ഉണ്ടെന്ന് കുട്ടിയുടെ പിതാവ് ഒരു ചാനലിനോട് പറഞ്ഞെന്ന പ്രചരണത്തെ തുടര്‍ന്നാണ് തുടരന്വേഷണത്തിന് പൊലീസ് കോടതിയുടെ അനുമതി തേടിയത്. എന്നാല്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയത് മൂന്ന് പേര് ചേര്‍ന്നാണെന്ന് ഉറപ്പാണെന്ന് പിതാവ് പറഞ്ഞു.
പിന്നാലെ പൊലീസ് തുടരന്വേഷണം നടത്തുകയായിരുന്നു. എന്നാല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത് മൂന്ന് പേര് ചേര്‍ന്നാണെന്ന കണ്ടെത്തലില്‍ സംശയമില്ലെന്ന് അച്ഛന് മൊഴി നല്കി. നാല് പേരുണ്ടെന്നത് മകന് പറഞ്ഞ കാര്യം പങ്കുവെച്ചതാണെന്നും തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും പിതാവ് പൊലീസിനോടും കോടതിയോടും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: