കൊച്ചി: ജിയോ, എയര്‍ടെല്‍, വിഐ എന്നീ പ്രമുഖ ടെലികോം കമ്പനികളുടെ റീച്ചാര്‍ജ് പ്ലാനുകള്‍ വര്‍ധിപ്പിച്ചതോടെ ബിഎസ്എന്‍എല്ലിനേക്കുള്ള ഉപഭോക്താക്കളുടെ ഒഴുക്ക് തുടരുകയാണ്. ഇത് കണക്കിലെടുത്ത് ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി പുതിയ ഡാറ്റ പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എന്‍എല്‍.
56 ദിവസത്തെ വാലിഡിറ്റിയില്‍ പ്രതിദിനം ഡാറ്റയും അണ്‍ലിമിറ്റഡ് കോളിങും നല്‍കുന്ന വില കുറഞ്ഞ പ്ലാന്‍ ആണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. 298 രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനാണ് ഇത്. ജിയോയുടെ നിലവിലെ പ്ലാനുകള്‍ അപേക്ഷിച്ച് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കികൊണ്ട് പകുതി വിലയ്‌ക്ക് ഈ പ്ലാനുകള്‍ ലഭ്യമാണ്.
56 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് പ്രതിദിനം 1 ജിബി അതിവേഗ ഡാറ്റ ലഭിക്കും. പ്രതിദിന പരിധി കഴിഞ്ഞാല്‍ നെറ്റ്ര്‍ക്ക് വേഗം കുറയും. കൂടാതെ ഇന്ത്യയിലെ ഏത് നെറ്റ്‌വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി, റോമിങ് കോളുകള്‍ ചെയ്യാനാകും. പ്രതിദിനം 100 സൗജന്യ എസ്എംഎസും ബിഎസ്എന്‍എല്‍ ട്യൂണുകളിലേക്ക് ആക്‌സസും ലഭിക്കും. ഇത് നിങ്ങളുടെ പ്രിയപ്പെട്ട പാട്ടുകള്‍ കോളര്‍ ട്യൂണുകളായി സജ്ജീകരിക്കാന്‍ നിങ്ങളെ അനുവദിക്കും. ബിഎസ്എന്‍എല്‍ വെബ്‌സൈറ്റ് വഴിയോ, മറ്റ് ഓണ്‍ലൈന്‍ റീചാര്‍ജ് ആപ്പുകള്‍ വഴിയോ, പോര്‍ട്ടലുകള്‍ വഴിയോ റീചാര്‍ജ് ചെയ്യാനാകും.
പുതിയ 4G സിം എടുക്കാനും, പോര്‍ട്ട് ചെയ്യാനും, അപ്‌ഗ്രേഡ് ചെയ്യാനും ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലെനായി തന്നെ ചെയ്യാനുള്ള സംവിധാനവും ബിഎസ്എന്‍എല്‍ ഇപ്പോള്‍ അവതരിപ്പിച്ചിട്ടുണ്ട്. അഡ്രസ് നല്‍കികൊണ്ട് ഓണ്‍ലൈനായി ഓര്‍ഡര്‍ നല്‍കിയാല്‍ സിം വീട്ടിലെത്തും.2025ല്‍ 5G കൂടെ എത്തുന്നതോടെ ബിഎസ്എന്‍എല്‍ മറ്റ് മൊബൈല്‍ സേവനദാതാക്കള്‍ക്ക് വന്‍ഭീഷണിയാകുമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: