Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

റാഫേല്‍ വരാനെ വിരമിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2024, 09:46 am IST
in Football

പാരീസ്: സമീപകാല ഫുട്‌ബോളിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിലൊരാളായ ഫ്രാന്‍സിന്റെ റാഫേല്‍ വരാനെ കരിയര്‍ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു. 31കാരനായ താരം 2018 ലോകകിരീടം നേടിയ ഫ്രാന്‍സ് ടീമില്‍ പ്രധാന താരമായിരുന്നു. സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡില്‍ പത്ത് വര്‍ഷം കളിച്ചു, 2011-21 കാലത്തെ ടീമിന്റെ പ്രധാന നേട്ടങ്ങളുടെയെല്ലാം ഭാഗവാക്കായി.

ഇക്കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് ഇറ്റാലിയന്‍ ടീം കോമോയില്‍ ഫ്രീ ട്രാന്‍സ്ഫറായി ചേര്‍ന്നിരുന്നു. പക്ഷെ സീരി എ ലീഗില്‍ സാംപ്രോഡിയയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ മാത്രമേ കളിക്കാന്‍ സാധിച്ചുള്ളൂ. മത്സരത്തിനിടെ കാല്‍മുട്ടിന് പരിക്കേറ്റ വരാനെ വിശ്രമത്തിലിരിക്കെയാണ് ഇന്‍സ്റ്റഗ്രാമിലിട്ട കുറിപ്പിലൂടെ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

കോമോയ്‌ക്കൊപ്പം സീസണില്‍ കളിക്കാരനല്ലാതെ തുടരുമെന്ന് വരാനെ അറിയിച്ചിട്ടുണ്ട്. പത്ത് വര്‍ഷത്തെ റയല്‍ ബന്ധം അവസാനിപ്പിച്ച വരാനെ 2021ലാണ് ഓള്‍ഡ് ട്രാഫഡിലെത്തുന്നത്. യുണൈറ്റഡ് പ്രതാപം മങ്ങി നില്‍ക്കുകയാണെങ്കിലും 2022ല്‍ കരബാവോ കപ്പ് നേടിയപ്പോള്‍ വരാനെ ടീമിലുണ്ടായിരുന്നു. ഇക്കഴിഞ്ഞ വര്‍ഷം എഫ് എ കപ്പ് ഫൈനലില്‍ ചിരവൈരികളായ സിറ്റിയെ കീഴടക്കി കിരീടം സ്വന്തമാക്കിയപ്പോഴും പ്രതിരോധ ലൈനപ്പില്‍ ഈ ഫ്രഞ്ച് കാരന്‍ നിറഞ്ഞു നിന്നു. ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലെ വിരമിക്കല്‍ കുറിപ്പില്‍ വരാനെ പരാമര്‍ശിക്കുന്നുണ്ട്- എഫ് എ കപ്പ് നേട്ടത്തോടെയാണ് കഴിഞ്ഞ സീസണ്‍ അവസാനിപ്പിച്ചത്, ഈ മടക്കവേളയില്‍ അത് വലിയ ആഹ്ലാദം പകരുന്നുവെന്ന് കുറിച്ചിട്ടുണ്ട്. നിരന്തരം പരിക്കുകള്‍ അലട്ടിക്കൊണ്ടിരുന്ന തനിക്ക് ഇനി ഏറെ മുന്നോട്ടുപാകാനില്ല. അക്കാര്യം വ്യക്തമായിരിക്കുന്നു. അതിനാലാണ് ഇപ്പോള്‍ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നതെന്ന് വരാനെ കുറിച്ചു.

2011ല്‍ റയലിലെത്തും മുമ്പ് ഒരു സീസണില്‍ ലെന്‍സിന് വേണ്ടി കളിച്ചിരുന്നു. തുടര്‍ന്ന് റയലിന്റെ സുവര്‍ണ കാലഘട്ടങ്ങളില്‍ ഒന്നില്‍ ടീമിനൊപ്പം സഞ്ചരിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മുന്നില്‍ നിന്നും നയിക്കുന്ന ടീമിന്റെ പ്രതിരോധ നിരയില്‍ സെര്‍ജിയോ റാമോസിനൊപ്പം ചോര്‍ച്ചയില്ലാത്ത പ്രതിരോധകോട്ടതീര്‍ത്ത് വരാനെയും നിറഞ്ഞു നിന്നു. ഇക്കാലയളവില്‍ മൂന്ന് ലാ ലിഗ ടൈറ്റിലുകളും നാല് യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടവും റയല്‍ നേടി. റയലില്‍ നിന്ന് 34 ദശലക്ഷം പൗണ്ടിനാണ് യുണൈറ്റഡ് വരാനെയെ സ്വന്തമാക്കിയത്.

2013ല്‍ ദേശീയ ഫുട്‌ബോള്‍ ടീമില്‍ ഇടം കണ്ടെത്തിയ വരാനെ 93 അന്താരാഷ്‌ട്ര മത്സരങ്ങള്‍ കളിച്ചു. 2018ല്‍ റഷ്യന്‍ ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിലെ പ്രിതരോധ നിരയുടെ അമരം വരാനെയ്‌ക്കായിരുന്നു. ഫ്രഞ്ച് ഫുട്‌ബോളിന്റെ ഇതിഹാസ പ്രതിരോധ താരം ദിദിയര്‍ ദെഷാംപ്‌സ് പരിശീലകനായ ടീമില്‍, പ്രതിരോധത്തിലൂന്നിയ ദെഷാംപ്‌സിന്റെ ടാക്ടിക്‌സുകളില്‍ വരാനെയുടെ പങ്ക് വളരെ വലുതായിരുന്നു. 2021ല്‍ യുവേഫ നേഷന്‍സ് ലീഗ് കിരീടം നേടിയ ഫ്രഞ്ച് ടീമിലുണ്ടായിരുന്ന വരാനെ 2022ല്‍ ഫ്രാന്‍സ് റണ്ണറപ്പുകളായ ഖത്തര്‍ ലോകകപ്പിലും പ്രധാന താരമായി നിലകൊണ്ടു.

Tags: France DefenderRaphael Varane
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ശ്രീലങ്കന്‍ വിഭാഗത്തില്‍പ്പെട്ട പ്രത്യേക ഇനം പാമ്പ് കടിച്ചു, ഒന്നാം ക്ലാസുകാരനെ രക്ഷിക്കാൻ ആന്‍റിവെനം കിട്ടിയില്ല; കൊണ്ടോട്ടിയിൽ വിദ്യാര്‍ത്ഥി മരിച്ചു

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി

കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം; ജനം ടിവി സംഘത്തിന് നേരെയും സിപിഎം ആക്രമണം

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; സർക്കാരിന് ജൂൺ 16 വരെ സമയം അനുവദിച്ച് ഹൈക്കോടതി

എല്ലാത്തിനും സമ്മതം… നിറം മുതൽ സ്റ്റിക്കറും ലൈറ്റും വരെ; 18 തരം മോഡിഫിക്കേഷനുകൾക്ക് പച്ചക്കൊടി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ഇനി പെട്രോള്‍ വേണ്ട… രാജ്യത്തെ ആദ്യത്തെ എഥനോള്‍ കാര്‍ റെഡി; വാഗണ്‍ആര്‍ ഫ്‌ലെക്‌സ്-ഫ്യൂവല്‍ പതിപ്പ് അവതരിപ്പിച്ച് മാരുതി സുസുക്കി

തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ്; മെയ് മാസത്തില്‍ വിറ്റത് 1,21,35,528 ലഡ്ഡു

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ടു; ഭര്‍ത്താവ് തമിഴ്‌നാട്ടില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.