Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

തലയെടുപ്പിന്റെ മൂന്നാമൂഴം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2024, 05:19 am IST
inEditorial

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനങ്ങള്‍ എല്ലായിപ്പോഴും അന്താരാഷ്‌ട്ര വാര്‍ത്താ പ്രധാന്യം നേടാറുണ്ട്. പ്രധാനമന്ത്രി എന്ന നിലയില്‍ ആദ്യം അമേരിക്കയിലെത്തിയപ്പോള്‍ അവിടെ സൃഷ്ടിച്ച തരംഗം, അന്താരാഷ്ടവേദിയില്‍ ഭാരതത്തിന്റെ തലയെടുപ്പിന്റെ തുടക്കമായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ തനിക്ക് വിസ നിഷേധിച്ച രാജ്യത്തേക്ക് പിന്നീട് എട്ടു തവണകൂടി പ്രധാനമന്ത്രി എന്ന നിലയില്‍ മോദി പോയി. ഒരിക്കല്‍ അമേരിക്കയുടെ ഔദ്യോഗിക അതിഥിയായിരുന്നു . മൂന്നാമതും പ്രധാനമന്ത്രി ആയശേഷമുള്ള ആദ്യ അമേരിക്കന്‍ യാത്ര പ്രഥമയാത്ര പോലെ തരംഗമാണ് സൃഷ്ടിച്ചത്. ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതും യു.എന്‍ പൊതുസഭയിലെ ഭാവി ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നതും ആയിരുന്നു മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിലെ ഔദ്യോഗിക കാര്യക്രമം. രണ്ടിലും ഭാരതത്തിന്റെ ശബ്ദം മോദിയിലൂടെ കേട്ടപ്പോള്‍ അംഗരാജ്യങ്ങള്‍ കാതുകൂര്‍പ്പിച്ചിരുന്നു.

ന്യൂയോര്‍ക്കില്‍ ഭാരത സമൂഹത്തിന്റെ ബൃഹത്തായ സമ്മേളനവും സാങ്കേതികവിദ്യാ വ്യവസായ പ്രമുഖരുമായി വട്ടമേശ സമ്മേളനവും ലോക രാഷ്‌ട്ര നേതാക്കന്മാരുമായുള്ള കൂടിക്കാഴ്ചയും എല്ലാം നരേന്ദ്രമോദി എന്ന ലോകനേതാവിന്റെ ഔന്നിത്യം വിളിച്ചു പറയുന്നതായി.

ഇന്തോ-പസഫിക് മേഖലയിലെ സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി പ്രവര്‍ത്തിക്കുന്നതിന് സമാന ചിന്താഗതിയുള്ള രാജ്യങ്ങളുടെ പ്രധാന കൂട്ടായ്‌മയായ ക്വാഡ് ഉച്ചകോടിയില്‍ നരേന്ദ്രമോദിയുടെ നിര്‍ദ്ദേശങ്ങള്‍ പുതുമയുള്ളതും സ്വീകാര്യവും ആയിരുന്നു. ലോകം പിരിമുറുക്കങ്ങളാലും സംഘര്‍ഷങ്ങളാലും വലയുന്ന കാലത്ത്, ജനാധിപത്യ ധര്‍മചിന്തകളാലും മൂല്യങ്ങളാലും ക്വാഡ് പങ്കാളികള്‍ ഒത്തുചേരുന്നതു മാനവികതയെ സംബന്ധിച്ചിടത്തോളം പ്രധാനമാണെന്ന് ഉച്ചകോടിയില്‍ മോദി പറഞ്ഞു. നിയമവാഴ്ചയോടും പരമാധികാരത്തോടും പ്രാദേശിക സമഗ്രതയോടുമുള്ള ആദരം, തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കാനുള്ള പ്രതിബദ്ധത എന്നിവയിലധിഷ്ഠിതമായ അന്താരാഷ്‌ട്രക്രമം ഉയര്‍ത്തിപ്പിടിക്കാനാണ് കൂട്ടായ്‌മ നിലകൊള്ളുന്നത്. അടുത്ത ഉച്ചകോടി ഭാരതത്തില്‍ നടത്താന്‍ തീരുമാനിച്ചത് ക്വാഡില്‍ നരേന്ദ്രമോദിക്കും ഭാരതത്തിനുമുളള പ്രാധാന്യം
വിളിച്ചോതുന്നു. അര്‍ബുദം ഇല്ലാതാക്കാന്‍ ക്വാഡ് അംഗരാജ്യങ്ങളായ അമേരിക്കയും ഭാരതവും ആസ്ട്രേലിയയും ജപ്പാനും സൃഷ്ടിപരമായ ശ്രമത്തിന് തുടക്കം കുറിക്കുന്നതില്‍ നരേന്ദ്രമോദി നല്‍കിയ സംഭാവനയും ചെറുതല്ല.

ലോകത്തിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള അതുല്യമായ പങ്കാളിത്തത്തിന് ഊര്‍ജം പകരുന്നതായിരുന്നു പ്രസിഡന്റ് ജോ ബൈഡനുമായുളള കൂടിക്കാഴ്ച. ബൈഡന്‍ അദ്ദേഹത്തിന്റെ ജന്മനാടായ വില്‍മിംഗ്ടണില്‍ സ്വന്തം വീട്ടിലേക്കാണ് നരേന്ദ്രമോദിയെ ക്ഷണിച്ചുകൊണ്ടുപോയത്. ഭാരതത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതോ കടത്തപ്പെട്ടതോ ആയ 297 പുരാവസ്തുക്കള്‍ തിരികെ കൊണ്ടുവരാന്‍ വേണ്ട സൗകര്യം യു.എസിന്റെ ഭാഗത്തുനിന്നും ഒരുക്കി. കൈമാറ്റത്തിന്റെ പ്രതീകാത്മകമായി തെരഞ്ഞെടുത്ത ഏതാനും ഭാഗങ്ങള്‍ പ്രധാനമന്ത്രിക്കും പ്രസിഡന്റ് ബൈഡനും മുന്നില്‍ പ്രദര്‍ശിപ്പിച്ചു. സുരക്ഷിത ആഗോള സംശുദ്ധ ഊര്‍ജവിതരണ ശൃംഖലകള്‍ കെട്ടിപ്പടുക്കുന്നതിനുള്ള അമേരിക്ക- ഭാരത സംരംഭത്തിനായുള്ള മാര്‍ഗരേഖയും തയ്യാറാക്കാനായി.

ആഗോളതലത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക മേഖലയെക്കുറിച്ചും ഈ അത്യാധുനിക സാങ്കേതികവിദ്യകള്‍ ഭാരതത്തിലുള്‍പ്പെടെ ലോകമെമ്പാടുമുള്ള ജനങ്ങളുടെ ക്ഷേമത്തിന് എങ്ങനെ സംഭാവന ചെയ്യുന്നു എന്നതിനെക്കുറിച്ചും പ്രധാനപ്പെട്ട അമേരിക്കന്‍ ബിസിനസ്സ് നേതാക്കളുമായും നരേന്ദ്ര മോദി ആഴത്തില്‍ ചര്‍ച്ച ചെയ്തു.

ഐക്യരാഷ്ടസഭയുടെ ‘ഭാവിയുടെ ഉച്ചകോടി’യില്‍, ലോകത്തിലെ മാനവരാശികളില്‍ സമാധാനപരവും സുരക്ഷിതവുമായ ഭാവിയ്‌ക്കുള്ള അവകാശികളില്‍ ഏറ്റവും ഉയര്‍ന്നവരായ ആറിലൊന്നിന്റെ വീക്ഷണം പങ്കുവയ്‌ക്കാനും ഭാരത പ്രധാനമന്ത്രിക്കായി.

Tags: bjpNDACentral GovernmentNarendra ModiPICK
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

Kerala

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

Kerala

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

India

ഭിന്നശേഷി പെൻഷൻ വർധിപ്പിച്ചു; ദേശീയ സാമൂഹ്യസഹായ പദ്ധതിയിൽ വൻ മാറ്റങ്ങൾ, 5 വർഷത്തേക്ക് 53,428 കോടി

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പത്ത് വർഷമായി ചത്ത് ജീവിക്കുന്നു ; ഇന്ത്യയിൽ ജീവിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് അടിസ്ഥാനമായിട്ടല്ല ; നുണ പ്രചാരണവുമായി റിമ

പ്രതിഷേധങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും തിരിച്ചടിയാകുന്നു; കാനോട്ട് പ്ലേസിലെയും ഖാൻ മാർക്കറ്റിലെയും വ്യാപാരികൾ സുപ്രീംകോടതിയിൽ

30 വയസ്സുകാരിക്ക് 75-കാരനോട് പ്രണയം; 45 വയസ്സിന്റെ പ്രായവ്യത്യാസം ചർച്ചയാകുന്നു, നവരാത്രിക്ക് ശേഷം വിവാഹം

വെറും 5 ആഴ്ചയ്‌ക്കുള്ളിൽ അര ബില്യൺ വാച്ച് അവേഴ്‌സ് പിന്നിട്ട് ബിഗ് ബോസ് സൗത്ത്

അഭിനയ മികവും സ്വഭാവ മഹിമയും കൈമുതലാക്കിയ നടനായിരുന്നു പ്രേംനസീർ : തുളസിദാസ്

പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും രാജ്യദ്രോഹികളാണെന്ന് രാജു പി നായർ പറഞ്ഞപ്പോൾ കേസില്ല ; ഇപ്പോൾ രാഹുലിനെതിരെ പറഞ്ഞപ്പോൾ കേസ്

നവംബർ 3 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; മിനിമം ചാർജ് 20 രൂപയാക്കണമെന്ന് ആവശ്യം

ഞങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി തരുന്നതാണ് സർക്കാരിന് നല്ലത് ; ഡി വൈ എഫ് ഐയ്‌ക്കൊപ്പം ചേർന്ന് ഭീഷണിയുമായി സ്നേഹ

ശ്രീരാമന്റെ ആദർശങ്ങൾ പുതുതലമുറയിലേക്ക് പകരണം; സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്നും മൈഥിലി താക്കൂർ

‘ബൗളിംഗിലാണ് പിഴച്ചത്’; വെസ്റ്റ് ഇൻഡീസിനെതിരായ തോൽവിയുടെ കാരണം തുറന്നുപറഞ്ഞ് ശ്രേയസ് അയ്യർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.