റായ്പൂര്‍: ദുര്‍ഗ്-വിശാഖപട്ടണം വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ റായ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ചത്.
മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതിയിലാകും ഇത് സഞ്ചരിക്കുക. കൂടാതെ ട്രെയിനിന്റെ എല്ലാ ഡോറുകളും അടയ്ക്കാതെ എന്ജിന് ഓണാകില്ല എന്നതാണ് മറ്റൊരു പ്രത്യേകത. എട്ട് മണിക്കൂറിനുള്ളില്‍ ദുര്‍ഗില്‍ നിന്നും വിശാഖപട്ടണത്തേക്കുള്ള യാത്ര പൂര്‍ത്തിയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: