Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സര്‍ക്കാര്‍ പിന്മാറിയതോടെ കനകക്കുന്നില്‍ സ്വകാര്യ ഓണാഘോഷം; ഇന്ന് പുലിയിറങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2024, 11:54 am IST
in Thiruvananthapuram

തിരുവനന്തപുരം: ഓണാഘോഷത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയെങ്കിലും തലസ്ഥാനത്ത് ഇന്ന് പുലിയിറങ്ങും. പത്തുദിവസം നീളുന്ന ‘ഓണക്കൂട്ടായ്‌മ’ യോടനുബന്ധിച്ചാണ് പ്രത്യേക പുലികളി സംഘടിപ്പിക്കുന്നത്. ഇന്ന് വൈകിട്ട് 5.30ന് മാനവീയം വീഥിയില്‍ നിന്ന് കനകക്കുന്നിലേക്ക് നടത്തുന്ന പുലികളിയില്‍ തൃശ്ശൂരില്‍ നിന്നെത്തുന്ന 30 പുലികളും 15 വാദ്യക്കാരുമാണ് ഉണ്ടാകുക. കനകക്കുന്നിലും നിശാഗന്ധിയിലുമായി വിപുലമായ പരിപാടികളാണ് ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. ഇന്ന് രാവിലെ 11 മുതല്‍ കനകക്കുന്നില്‍ പുലികളിക്കാരുടെ ഒരുക്കങ്ങളും ചമയമിടലും കാണുന്നതിന് പൊതുജനങ്ങള്‍ക്ക് സൗകര്യമുണ്ടായിരിക്കും.

നിശാഗന്ധിയില്‍ ഇന്ന് രാത്രി 7.30ന് ഊരാളി ബാന്‍ഡ് അവതരിപ്പിക്കുന്ന പരിപാടി. തുടര്‍ ദിവസങ്ങളില്‍ രാത്രി 6.30നാണ് നിശാഗന്ധിയിലെ പ്രധാനവേദിയില്‍ പരിപാടികള്‍ അരങ്ങേറുക. നാളെ ആല്‍മരം ബാന്‍ഡ് അവതരിപ്പിക്കുന്ന സംഗീത പരിപാടിയില്‍ ഗായിക കെ.എസ്. ചിത്ര പ്രത്യേക അതിഥിയാകും. 15ന് രാത്രി 7.30ന് എം.ജി. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ചലച്ചിത്ര പിന്നണിഗായകര്‍ അണിനിരക്കുന്ന ചിങ്ങനിലാവ്. 16ന് 6.30ന് കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ നാടകം ‘അച്ഛന്‍’. 17ന് റാസ ബീഗം അവതരിപ്പിക്കുന്ന ഗസല്‍. 18ന് രാത്രി 6.30ന് സ്റ്റാര്‍സിംഗര്‍. 19ന് സ്റ്റീഫന്‍ ദേവസിയും മുരളീകൃഷ്ണനും അവതരിപ്പിക്കുന്ന സംഗീതനിശ. 20ന് ഗൗരിലക്ഷ്മിയുടെ ബാന്‍ഡ്. 21ന് അരകവ്യൂഹം ബാന്‍ഡും തുടര്‍ന്ന് ഷഹബാസ് അമന്റെ ഗസലും. 22ന് രാജേഷ് വിജയ് ആന്‍ഡ് ബാന്‍ഡ് അരങ്ങിലെത്തും.

ഓരോ ദിവസവും വൈകിട്ട് 4.30 മുതല്‍ ഒന്നിലേറെ കലാപരിപാടികള്‍ക്കു മിനിസ്‌റ്റേജ് വേദിയാകും. ഇന്ന് പൂപ്പട തുള്ളല്‍, ചാക്യാര്‍കൂത്ത്, ഡിജെ. നാളെ വില്‍പ്പാട്ട്, കാക്കാരശ്ശി നാടകം, ലാസ്റ്റ് സാഗ മ്യൂസിക് ബാന്‍ഡ്, ഡിജെ. 15ന് ഓട്ടന്‍തുള്ളല്‍, ഓപ്പണ്‍ മൈക്ക്, വെസ്‌റ്റേണ്‍ ബീറ്റ്‌സ് ആഫ്രിക്കന്‍ ആന്‍ഡ് ബീ ബോയിംഗ് ഡാന്‍സ്, ശിങ്കാരിമേളം ഫ്യൂഷന്‍. 16ന് തിരുവാതിര മല്‍സരം, വിശ്വനാഥ പുലവറും സംഘവും അവതരിപ്പിക്കുന്ന തോല്‍പ്പാവക്കൂത്ത്, നാടന്‍പാട്ടും ദൃശ്യാവിഷ്‌കാരവും. 17ന് വനിതാ ശിങ്കാരിമേളം, പടയണിയും വഞ്ചിപ്പാട്ടും, കളരി, ഡിജെ. 18ന് നാടന്‍പാട്ട് മല്‍സരം, ഗരുഡന്‍ പറവ, നാടന്‍പാട്ട്, സപ്ത ബാന്‍ഡ്. 19ന് നാടോടിനൃത്ത മല്‍സരം, പഞ്ചാരിമേളം, കിടിലം ടാലന്റ് ഷോ. 20ന് കുമ്മാട്ടിക്കളി, നാദസ്വരം, ബാറ്റില്‍ ഓഫ് ബാന്‍ഡ്‌സ്, ഡിജെ. 21ന് ചരടുപിന്നിക്കളി, ചവിട്ടുനാടകം, ഡിജെ. 22ന് കൊറിയോ നൈറ്റ്.

കനകക്കുന്നും പരിസരവും ആകര്‍ഷകമായ രീതിയില്‍ അണിയിച്ചൊരുക്കുകയും പൂര്‍ണമായും ദീപാലംകൃതമാക്കുകയും ചെയ്യുന്നുണ്ട്. അമ്യൂസ്‌മെന്റ് പാര്‍ക്ക്, ട്രേഡ് ഫെയര്‍, ഭക്ഷ്യമേള, പെറ്റ്‌സ് പാര്‍ക്ക് തുടങ്ങിയവയും ഉണ്ടാകും. 50 രൂപയാണ് പ്രവേശനടിക്കറ്റ്. മൈത്രി അഡ്വര്‍ടൈസ്‌മെന്റ് വര്‍ക്‌സും ഏഷ്യാനെറ്റ് ന്യൂസും ചേര്‍ന്നാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ടിക്കറ്റിലൂടെ പിരിഞ്ഞുകിട്ടുന്ന പണത്തിന്റെ ഒരു ഭാഗം വയനാട്ടിലെ പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യും.

 

Tags: PulikkaliTrivandrumOnam celebrationKanakakunnu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജൻമദിനം ആഘോഷിക്കാൻ യാത്ര തിരിച്ച നവീനും മൃദുലയും മരിച്ചത് ബൈക്ക് മറിഞ്ഞല്ല ; അപകടം കാർ ഇടിച്ച് കയറി , പ്രതി അറസ്റ്റിൽ 

Business

ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് 3ന് തുടങ്ങും

Thiruvananthapuram

തിരുവനന്തപുരത്ത് അക്രമങ്ങള്‍ അവസാനമില്ല; ബാറില്‍ ദേശീയ കബഡി താരത്തിന് കുത്തേറ്റു; തലയിലും മുതുകിലും സാരമായ പരിക്ക്

Kerala

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

Kerala

കിളിമാനൂരിൽ ബുള്ളറ്റ് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

ഇനി മുതല്‍ ശ്രീരാമസേതു… ദല്‍ഹിയെയും ഗാസിയബാദിനെയും ബന്ധിപ്പിക്കുന്ന പാതയ്‌ക്ക് പുതിയ പേര് നല്‍കി ഗാസിയാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

വർക്കലയിൽ അച്ഛനെയും സഹോദരനെയും സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി, ചങ്ങലയിൽ കെട്ടിയിട്ട് മർദ്ദനം

ജമ്മു കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമം; വെടിവെയ്‌പ്പിൽ യുവാവ് കൊല്ലപ്പെട്ടു, മൂന്ന് പോലീസുകാർക്ക് പരിക്ക്

മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തി: കേതൻ അഗർവാൾ വധക്കേസ് പ്രതി സിയ ഗോയലിന്റെ കുടുംബ ബിസിനസ്സ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്

ഭാരതത്തില്‍ വാഹന വിപണിയില്‍ വന്‍ കുതിപ്പ്

ചരിത്ര നിമിഷത്തിനൊരുങ്ങി ഭാരതം; ബഹിരാകാശരംഗത്ത് സ്വകാര്യവിപ്ലവം തീര്‍ക്കാന്‍ സ്‌കൈറൂട്ടിന്റെ ‘വിക്രം -1’ നാളെ കുതിച്ചുയരും

വീഴ്ചകൾ അനുഭവപരിചയക്കുറവ് മൂലം; തെറ്റ് തിരുത്തി മുന്നോട്ട് പോകും, അമ്മയിലെ അംഗങ്ങൾക്ക് കത്തയച്ച് ശ്വേത മേനോൻ

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; സ്കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് 3 കുട്ടികൾ ഉൾപ്പടെ 4 മരണം, നിരവധി കുട്ടികൾക്ക് ഗുരുതര പരിക്ക്

വെള്ളാപ്പള്ളി നടേശന് യുഎഇയിലെ എസ്എന്‍ഡിപി
യോഗം ഭാരവാഹികള്‍ ഉപഹാരം നല്‍കുന്നു

യുഎഇ ലോകത്തിന് മാതൃകയായ മാനവിക രാഷ്‌ട്രം: വെള്ളാപ്പള്ളി

ലോകകപ്പ് ഫൈനലിന് ഭീഷണിയായി കാട്ടുതീ; താരങ്ങൾക്കും കാണികൾക്കും ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നും മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.