കിയ സെല്‍റ്റോസ് കാറിന്റെ എതിരാളികളായ മൂന്ന് കാറുകള്‍ക്ക് മൂന്ന് ലക്ഷം വരെ ഇളവ് പ്രഖ്യാപിച്ച് കമ്പനികള്‍. ഫോക്സ് വാഗന് ടൈഗൂണ്‍, മാരുതി ഗ്രാന്റ് വിറ്റാര, ഹോണ്ട എലിവേറ്റ് എന്നീ എസ് യുവികളുമായാണ് മൂന്ന് ലക്ഷം വരെ ഇളവ്.
ഫോക്സ് വാഗന് ടൈഗൂണിന് 3.07 ലക്ഷം രൂപ വരെയാണ് ഇളവ്. 2023ല്‍ നിര്‍മ്മിച്ച മോഡലുകള്‍ക്കാണ് ഇത്രയും ഇളവുകള്‍. 2024 മോഡലുകള്‍ക്ക് 60000 രൂപ മതല്‍ 1.25 ലക്ഷം വരെയാണ് ഇളവ്.
മാരുതി ഗ്രാന്റ് വിറ്റാരയുടെ ഹൈബ്രിഡ് മോഡലുകള്‍ക്ക് 1.25 ലക്ഷം വരെ ഇളവുണ്ട്. സിഎന്‍ജിക്ക് 31,300 രൂപയും ഹൈബ്രിഡ് അല്ലാത്ത മോഡലുകള്‍ക്ക് 73000 രൂപയും ഇളവുണ്ട്.
ഹോണ്ട എലിവേറ്റിനാകട്ടെ 75000 രൂപയാണ് ഇളവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: