ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് ദില്ലി ബാബു അന്തരിച്ചു. 50 വയസായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു അന്ത്യം. ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു വിയോഗം.
2015-ല്‍ ഉറുമീന്‍ എന്ന ചിത്രം നിര്‍മിച്ചുകൊണ്ടാണ് സിനിമയിലേക്കുള്ള കടന്നുവരവ്. മരഗത നാണയം, ഇരവുക്ക് ആയിരം കണ്കള്, രാക്ഷസന്, ഓ മൈ കടവുളേ, ബാച്ച്ലര്, മിറല്‍, കള്‍വന്‍ എന്നിവയാണ് നിര്‍മ്മിച്ചവയില്‍ സുപ്രധാന ചിത്രങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: