സൂറത്ത്: സൂറത്തിലെ സയ്യിദ്പുര മേഖലയിൽ ഗണേഷ് ഉത്സവത്തിന്റെ പന്തലിന് നേർക്ക്കല്ലേറ്. സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന ആറ് പേരെ അറസ്റ്റ് ചെയ്തെന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സംഘ്വി അറിയിച്ചു.
ഇത്തരമൊരു സംഭവത്തിന് കാരണക്കാരായ മറ്റ് 27 പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. “സൂറത്തിലെ സയ്യിദ്പുര പ്രദേശത്ത്, 6 പേർ ഗണേഷ് പന്തലിന് നേരെ കല്ലെറിഞ്ഞു. ഈ 6 പേരെയും അറസ്റ്റ് ചെയ്തു, ഇത്തരമൊരു സംഭവത്തെ പ്രോത്സാഹിപ്പിച്ച മറ്റ് 27 പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണ്. സൂറത്തിലെ എല്ലാ മേഖലകളിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സമാധാനാന്തരീക്ഷം തകർക്കുന്നവർക്കെതിരെ നടപടിയെടുക്കും. ” -ഹർഷ് സംഘ്വി പറഞ്ഞു.
ചില യുവാക്കൾ ഗണേഷ് പന്തലിന് നേരെ കല്ലെറിഞ്ഞു തുടർന്ന് സംഘർഷം ഉണ്ടായി. പോലീസ് ഉടൻ തന്നെ ആ കുട്ടികളെ അവിടെ നിന്നും കൊണ്ടുപോയിയെന്നും പോലീസ് പറഞ്ഞു.
ഉടൻ തന്നെ പോലീസിനെ പ്രദേശത്ത് വിന്യസിച്ചു. ആവശ്യമായ സ്ഥലങ്ങളിലെല്ലാം ലാത്തി ചാർജ് നടത്തി, കണ്ണീർ വാതകം പ്രയോഗിച്ചു. കൂടാതെ സമാധാനാന്തരീക്ഷം തകർത്ത എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
കൂടാതെ ഏകദേശം 1000 പോലീസുകാരെയാണ് ചുറ്റിലും വിന്യസിച്ചിരിക്കുന്നത്. ഇതിനു പുറമെ വ്യാപക അന്വേഷണം നടന്നുവരികയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: