Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശാന്തിയുടെ ദൗളി കുന്നുകള്‍

പണ്ട് പണ്ട് ഭാരതത്തില്‍... കുട്ടികള്‍ക്കായി കഥാരൂപത്തില്‍ അവതരിപ്പിക്കുന്ന വിജ്ഞാന പരമ്പര

എം.കെ. അജിത് by എം.കെ. അജിത്
May 30, 2026, 07:56 am IST
in Samskriti
ദൗളി കുന്നിലെ ശാന്തി സ്തൂപം

ദൗളി കുന്നിലെ ശാന്തി സ്തൂപം

പുരി ജഗന്നാഥ ക്ഷേത്രത്തിലെ വിസ്മയങ്ങള്‍ കണ്ട്, അറിവിന്റെ മറ്റൊരനുഭൂതിയുമായാണ് കുട്ടിപ്പട ബസ്സില്‍ കയറിയത്. ബസ് ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിനടുത്തുള്ള പച്ചപ്പണിഞ്ഞ കുന്നിന്‍ചെരിവിലേക്ക് നീങ്ങി. താഴെ ശാന്തമായി ഒഴുകുന്ന ദയാനദി വ്യക്തമായി കാണാമായിരുന്നു.

ബസ് നിര്‍ത്തിയപ്പോള്‍ കുട്ടികള്‍ ആ കുന്നിന്‍മുകളിലേക്ക് നോക്കി. അവിടെ വെണ്ണക്കല്ലില്‍ തീര്‍ത്ത മനോഹരമായ ഒരു വിശ്വശാന്തി സ്തൂപം ആകാശത്തേക്ക് ഉയര്‍ന്നു നില്‍ക്കുന്നുണ്ടായിരുന്നു.

‘മാഷേ, ഈ കുന്നിന് എന്താ ഇത്രയധികം ശാന്തത ഇവിടെ കാറ്റ് വീശുമ്പോഴും എന്തോ ഒരു പ്രത്യേക സമാധാനം തോന്നുന്നുണ്ടല്ലോ’ ചുറ്റും നോക്കി ചിന്തു അത്ഭുതത്തോടെ പറഞ്ഞു.

‘നീ പറഞ്ഞത് നൂറു ശതമാനം ശരിയാണ് ചിന്തൂ,’ മാധവന്‍ മാഷ് കുട്ടികളെ ചേര്‍ത്തുപിടിച്ചുകൊണ്ട് പറഞ്ഞു. ‘നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്നത് ‘ദൗളി’ കുന്നുകളിലാണ്. പക്ഷേ, ഇന്ന് കാണുന്ന ഈ ശാന്തതയ്‌ക്ക് പിന്നില്‍ രണ്ടായിരത്തിലധികം വര്‍ഷം മുന്‍പ് നടന്ന ചോരയിറ്റുന്ന ഒരു വലിയ ചരിത്രമുണ്ട്. ഭാരതത്തിന്റെ മാത്രമല്ല, ലോകചരിത്രത്തെത്തന്നെ മാറ്റിമറിച്ച ‘കലിംഗ യുദ്ധം’ നടന്നത് ഇതേ മണ്ണിലാണ്.

‘യുദ്ധം’ എന്ന വാക്ക് കേട്ടപ്പോള്‍ അപ്പുവിന്റെ കണ്ണുകള്‍ വിടര്‍ന്നു. ‘യുദ്ധമോ ഇവിടെയോ മാഷേ ആരാണ് തമ്മില്‍ തല്ലിയത്’ അവന്‍ ആകാംക്ഷയോടെ ചോദിച്ചു.

മീര ടീച്ചര്‍ അവന് മറുപടി നല്‍കി: ‘അപ്പൂ, അന്ന് ഭാരതം ഭരിച്ചിരുന്ന മൗര്യ സാമ്രാജ്യത്തിലെ മഹാനായ അശോകചക്രവര്‍ത്തിയും കലിംഗദേശത്തെ സൈന്യവും തമ്മിലായിരുന്നു ആ യുദ്ധം. സാമ്രാജ്യം വ്യാപിപ്പിക്കാന്‍ വേണ്ടി അശോകന്‍ നടത്തിയ ആ യുദ്ധത്തില്‍ ലക്ഷക്കണക്കിന് ആളുകളാണ് മരിച്ചുവീണത്. നമ്മള്‍ ആ താഴെ കാണുന്ന ദയാനദിയിലെ വെള്ളം അന്ന് മനുഷ്യരക്തം കൊണ്ട് ചുവന്നൊഴുകി എന്നാണ് ചരിത്രം പറയുന്നത്.’

‘അയ്യോ! എന്നിട്ട് ആരാണ് മാഷേ ആ യുദ്ധത്തില്‍ ജയിച്ചത്?’ മീനാക്ഷി സങ്കടത്തോടെ ചോദിച്ചു.

‘യുദ്ധത്തില്‍ അശോകചക്രവര്‍ത്തി ജയിച്ചു മീനാക്ഷീ,’ മാധവന്‍ മാഷ് തുടര്‍ന്നു. ‘പക്ഷേ, യുദ്ധം കഴിഞ്ഞ നാളുകളില്‍ അദ്ദേഹം ഈ കുന്നിന്‍മുകളില്‍ വന്ന് താഴേക്ക് നോക്കി. അവിടെ കണ്ടത് അനാഥരായ കുട്ടികളെയും, കരയുന്ന അമ്മമാരെയും, കുന്നുകൂടിക്കിടക്കുന്ന ശവശരീരങ്ങളെയുമാണ്. ആ കാഴ്ച അശോകന്റെ ഉള്ളുലച്ചുകളഞ്ഞു. എന്തിനാണ് ഈ വിജയം ആര്‍ക്കുവേണ്ടിയാണ് ഈ ചോരപ്പുഴ’ എന്ന ചോദ്യം അദ്ദേഹത്തിന്റെ മനസ്സില്‍ വലിയൊരു ഭാരമായി മാറി.

കുട്ടികള്‍ വളരെ ഗൗരവത്തോടെ മാഷിന്റെ വാക്കുകള്‍ കേട്ടിരുന്നു. യുദ്ധത്തിന്റെ ഭീകരത അവരുടെ കുരുന്നുമനസ്സുകളെയും നോവിച്ചു.

‘എന്നിട്ട് അശോകചക്രവര്‍ത്തിക്ക് എന്ത് പറ്റി ടീച്ചറേ?’ ചിന്തു ചോദിച്ചു.

മീര ടീച്ചര്‍ പറഞ്ഞു: ‘അവിടെയാണ് ഭാരതീയ ചിന്തയുടെ ഏറ്റവും വലിയ മാറ്റം സംഭവിച്ചത്. ആയുധം കൊണ്ട് ലോകം കീഴടക്കാന്‍ നടന്ന ക്രൂരനായ ആ രാജാവ് ആയുധങ്ങള്‍ എന്നെന്നേക്കുമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. അദ്ദേഹം ബുദ്ധമതത്തിന്റെ സമാധാന പാത സ്വീകരിച്ചു. അങ്ങനെ അദ്ദേഹം ‘ധര്‍മ്മാശോകന്‍’ ആയി മാറി. യുദ്ധത്തിലൂടെയല്ല, സ്‌നേഹത്തിലൂടെയും ധര്‍മ്മത്തിലൂടെയുമാണ് മനുഷ്യരുടെ ഹൃദയം കീഴടക്കേണ്ടതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

മാധവന്‍ മാഷ് കുട്ടികളെ കുന്നിന്‍ചെരിവിലുള്ള വലിയൊരു പാറക്കൂട്ടത്തിന് അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അതില്‍ എന്തൊക്കെയോ അക്ഷരങ്ങള്‍ കൊത്തിവെച്ചിട്ടുണ്ടായിരുന്നു. അതിനു മുകളിലായി കല്ലില്‍ കൊത്തിയ ഒരു ആനയുടെ മുന്‍ഭാഗവും കാണാമായിരുന്നു.

‘മാഷേ, ഈ കല്ലില്‍ എന്താണ് എഴുതിയിരിക്കുന്നത്? ഇത് പണ്ടത്തെ ഭാഷയാണോ?’ മീനാക്ഷി കൗതുകത്തോടെ ചോദിച്ചു.

‘മിടുക്കി! ഇത് അശോക ചക്രവര്‍ത്തിയുടെ പ്രശസ്തമായ ‘ശിലാശാസനങ്ങള്‍’ ആണ്. പ്രാകൃത ഭാഷയിലാണ് ഇത് കൊത്തിവെച്ചിരിക്കുന്നത്.’ മാധവന്‍ മാഷ് വിശദീകരിച്ചു. ”ഇനി എന്റെ രാജ്യത്ത് ആരും മൃഗങ്ങളെ കൊല്ലരുത്, മാതാപിതാക്കളെ ബഹുമാനിക്കണം, എല്ലാവരോടും കാരുണ്യം കാണിക്കണം’ എന്നൊക്കെയുള്ള സമാധാന സന്ദേശങ്ങളാണ് ഇതിലുള്ളത്. വിദ്വേഷത്തിന്റെ പാത വെടിഞ്ഞ് ഭാരതം ലോകത്തിന് നല്‍കിയ സമാധാനത്തിന്റെ ആദ്യത്തെ പരസ്യ ബോര്‍ഡുകളാണിത്!’

‘അപ്പോള്‍ ആ കല്ലിലെ ആനയോ മാഷേ”അപ്പു ചോദിച്ചു.
മീര ടീച്ചര്‍ പുഞ്ചിരിയോടെ പറഞ്ഞു: ‘ആന ബുദ്ധന്റെ പ്രതീകമാണ് അപ്പൂ. കല്ലില്‍ കൊത്തിയെടുത്ത ഭാരതത്തിലെ ഏറ്റവും പഴയ ശില്പങ്ങളില്‍ ഒന്നാണിത്. യുദ്ധത്തിന്റെ കോലാഹലങ്ങളില്‍ നിന്ന് ശാന്തിയിലേക്ക് ഭാരതം ചുവടുവെച്ചതിന്റെ അടയാളം.’

അവര്‍ കുന്നിന്‍മുകളില്‍ പ്രൗഢിയോടെ നില്‍ക്കുന്ന സ്തൂപത്തിന് മുന്നിലെത്തി. ജപ്പാനിലെ ബുദ്ധമത സംഘടനകളുടെ സഹകരണത്തോടെ നിര്‍മ്മിച്ച ‘വിശ്വശാന്തി സ്തൂപം’ആയിരുന്നു അത്. അതിനുമുന്നില്‍ നിന്ന അവരെ തണുത്ത കാറ്റ് പതുക്കെ തഴുകി കടന്നുപോയി.

‘മാഷേ, കൊണാര്‍ക്കിലും നളന്ദയിലും നമ്മള്‍ കണ്ടത് ഭാരതത്തിന്റെ അറിവും വൈഭവവുമാണെങ്കില്‍, ഇവിടെ നമ്മള്‍ കാണുന്നത് ഭാരതത്തിന്റെ മനസ്സാണ് അല്ലേ?’ ചിന്തുവിന്റെ വാക്കുകളില്‍ വലിയൊരു തിരിച്ചറിവുണ്ടായിരുന്നു.

മാധവന്‍ മാഷ് അഭിമാനത്തോടെ പുഞ്ചിരിച്ചു. ‘തീര്‍ച്ചയായും ചിന്തൂ. ലോകത്തിന് യുദ്ധമല്ല, ബുദ്ധന്റെ ശാന്തിമാര്‍ഗ്ഗമാണ് ഭാരതം എപ്പോഴും പകര്‍ന്നുനല്‍കിയിട്ടുള്ളത്. ആയുധം കൊണ്ടല്ല സ്‌നേഹം കൊണ്ടാണ് വിജയം നേടേണ്ടതെന്ന് ഈ മണ്ണ് നമ്മെ പഠിപ്പിക്കുന്നു.’

സൂര്യന്‍ പതുക്കെ ദയാനദിയുടെ തീരങ്ങളില്‍ അസ്തമിക്കാന്‍ തുടങ്ങി. അവര്‍ മനസു നിറയെ ശാന്തിയുമായി ബസ്സിലേക്ക് നടന്നു.

 

Tags: Knowledge seriesThe Dauli Hills of Peaceodisha tourism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ലോകത്തെ വിസ്മയിപ്പിച്ച കമ്പോളം

ഹംപി വിഠല ദേവസ്ഥാനം
Samskriti

കല്‍ത്തൂണുകളുടെ സംഗീതം

Samskriti

കടലിലെ വാസ്തുവിദ്യാ വിസ്മയം

Samskriti

കൃഷ്ണഗിരി മലയിലെ വിജ്ഞാന കേന്ദ്രം

എല്ലോറ
Samskriti

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.