Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്ത്രീ സുരക്ഷയും നിയമങ്ങളും

അഡ്വ: ശിഖ.എന്‍.പി by അഡ്വ: ശിഖ.എന്‍.പി
Sep 9, 2024, 04:46 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

ഭാരതം സ്വാതന്ത്രത്തിന്റെ അമൃത വര്‍ഷം ആഘോഷിക്കുമ്പോള്‍ ബംഗാളില്‍ വനിതാ ഡോക്ടര്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് ലോകരാഷ്‌ട്രങ്ങള്‍ക്ക് മുന്നില്‍ ഭാരതത്തിന്റെ യശസ്സിന് മങ്ങലേല്‍പ്പിക്കുന്നു. കലാ-സാംസ്‌കാരിക- സാഹിത്യ രംഗത്ത് പ്രസിദ്ധരായ നിരവധി വ്യക്തിത്വങ്ങളുടെ ജന്മം കൊണ്ട് പ്രസിദ്ധമായ, വന്ദേമാതരം പിറന്ന ബംഗാള്‍ ഇന്ന് ഈ സംഭവത്തോടെ കുപ്രസിദ്ധമായി- അതും ഒരു വനിത മുഖ്യമന്ത്രിയായി അധികാരത്തിലിരിക്കുമ്പോള്‍.

ഇത്തരത്തില്‍ വനിതകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളും പീഡനങ്ങളും അവസാനിപ്പിക്കാന്‍ ശക്തമായ നിയമനടപടികളും ഒപ്പം സാമൂഹ്യ ഇടപെടലുകളും ജനകിയ ബോധവത്കരണവും ആവശ്യമാണ്. അതിനുള്ള രൂപരേഖയാണ് പാലക്കാട് നടന്ന ആര്‍എസ്എസ് സമന്വയ ബൈഠക്കില്‍ ദേശീയ പ്രസ്ഥാനങ്ങളുടെ സംയുക്ത യോഗത്തില്‍ തയ്യാറാക്കിയത്. കഴിഞ്ഞ ഒരു വര്‍ഷമായി സ്ത്രീശാക്തീകരണത്തിനുളള നിരവധി പദ്ധതികള്‍ ആര്‍എസ്എസും അനുബന്ധ പ്രസ്ഥാനങ്ങളും നടപ്പാക്കി വരുന്നു. വിദ്യാഭ്യാസം, സുരക്ഷ, ആരോഗ്യം, സ്വാശ്രയത്വം, സംസ്‌കാരം, ശാക്തികരണം എന്നീ വിഷയങ്ങളില്‍ രാജ്യമെമ്പാടും സെമിനാറുകളും സിമ്പോസിയങ്ങളും സംഘടിപ്പിച്ച് പുതിയ ആശയങ്ങളും അനുബന്ധ കര്‍മ്മ പദ്ധതികളും ആസൂത്രണം ചെയ്തുവരുന്നു. കൂടാതെ ഭാരതത്തിലെ എല്ലാ റവന്യൂ ജില്ലകളിലും സ്ത്രീശക്തി സമ്മേളനങ്ങളും സംഘടിപ്പിച്ചു. അതിന്റെ തുടര്‍ച്ച എന്ന നിലയിലും ബംഗാള്‍ സംഭവത്തിന്റെ പ്രത്യേക പശ്ചാത്തലത്തിലുമാണ് കൂടുതല്‍ ശക്തമായ കര്‍മ്മപരിപാടികള്‍ക്ക് പാലക്കാട് ചേര്‍ന്ന യോഗം രൂപം നല്കിയത്.

ബംഗാള്‍ ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ നടന്നതുപോലെയുള്ള ക്രൂരതകള്‍ ആവര്‍ത്തിക്കരുതെന്ന ശക്തമായ താക്കിത് യോഗം മുന്നോട്ടുവച്ചു. ഇത്തരം സംഭവങ്ങളുണ്ടായാല്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കാന്‍ അതിവേഗ സംവിധാനങ്ങള്‍ രൂപപ്പെടുത്തണം. അതിന് രാഷ്‌ട്രീയ പാര്‍ട്ടികളുടെ ഏകസ്വരത്തിലുള്ള തീരുമാനവും സര്‍ക്കാരിന്റെ ശക്തമായ നയരൂപീകരണവും ആവശ്യമാണ്. അതുണ്ടാകണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷയില്‍ കാതലായ മാറ്റം വരുത്തിയാണ് ഭാരതീയ ന്യായ സംഹിത രൂപികരിച്ചത്. ഈ വിഭാഗങ്ങള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ എല്ലാംതന്നെ അഞ്ചാം അദ്ധ്യായത്തില്‍ ക്രോഡീകരിച്ചുകൊണ്ടാണ് ഭാരതീയ ന്യായ സംഹിതയില്‍ അഭിസംബോധന ചെയ്തിട്ടുള്ളത്.

ബലാത്സംഗ കേസില്‍ ഇരയുടെ മൊഴി അവരുടെ രക്ഷിതാവിന്റെയോ ബന്ധുവിന്റെയോ സാന്നിധ്യത്തില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥ വേണം രേഖപ്പെടുത്താന്‍. ഈ കേസുകളില്‍ ഏഴ് ദിവസത്തിനകം മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ട്. കുട്ടികളെ വാങ്ങുന്നതും വില്‍ക്കുന്നതും ഹീനകൃത്യമായി പരിഗണിക്കുന്നതിനൊപ്പം ഈ കുറ്റകൃത്യത്തിന് കഠിന ശിക്ഷ ഉറപ്പുവരുത്തുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്താല്‍ വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കുന്നതാണ്. വിവാഹ വാഗ്ദാനം അല്ലെങ്കില്‍ ജോലിവാഗ്ദാനം നല്‍കി തെറ്റിദ്ധരിപ്പിച്ചു സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്നത് കുറ്റകരമായി കണക്കാകുന്നു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഇരകള്‍ക്കു 90 ദിവസത്തിനകം പുതിയ വിവരങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്. എല്ലാ ആശുപത്രികളിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളില്‍, ഇരയായവര്‍ക്ക് സൗജന്യ പ്രഥമ ശുശ്രൂഷയും ചികിത്സയും ന്യായസംഹിത ഉറപ്പുനല്കുന്നു. കൂടാതെ സീറോ എഫ്‌ഐആര്‍, അതായത് സ്ത്രീകള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ ഇ-എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും സാധിക്കും. 15 വയസില്‍ താഴെയും 60 വയസിനു മുകളിലുള്ളവര്‍ക്കും പോലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ ക്രൈം രജിസ്റ്റര്‍ ചെയ്യാന്‍ ഉപാധികളോടെ സാധ്യമാണ്.

ബോധവത്കരണം അനിവാര്യം

സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങള്‍ക്കിടയിലും ഇത്തരം ബോധവത്കരണം വേണം. അവരുടെ വ്യക്തിത്വത്തെ അംഗീകരിക്കാനും ബഹുമാനിക്കാനും ജീവിതത്തിന്റെ എല്ലാ മേഖലയിലും ബോധവത്കരണം ആവശ്യമാണ്. രാഷ്ടീയ-തൊഴില്‍-വിദ്യാഭ്യാസ- കലാ സാംസ്‌കാരിക രംഗങ്ങളിലൊക്കെ ഇത്തരം ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണം. പ്രത്യേകിച്ച് കേരളത്തിലുള്‍പ്പടെ രാഷ്‌ട്രീയ-കലാരംഗങ്ങളിലുള്ള സ്ത്രീകള്‍ ഇത്തരത്തിലുള്ള പീഢനങ്ങളുടെ തുറന്നു പറച്ചിലുകള്‍ നടത്താന്‍ ധൈര്യം കാണിച്ച സാഹചര്യത്തില്‍ ഈ മേഖലകളില്‍ ബോധവത്കരണത്തിന്റെ പ്രസക്തിയേറെയാണ്.

ആത്മരക്ഷാ നൈപുണ്യം വിദ്യാഭ്യാസ പദ്ധതിയിലും

കുട്ടിക്കാലം തൊട്ടുതന്നെ പെണ്‍കുട്ടികള്‍ക്ക് ഇത്തരം അപമാനങ്ങളെ എതിര്‍ക്കാനും നേരിടാനുമുള്ള പരിശീലനവും ആത്മവിശ്വാസവും നല്കണം. ആത്മരക്ഷാ നൈപുണ്യം ആര്‍ജ്ജിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ വിദ്യാഭ്യാസ പദ്ധതിയിലും ഉള്‍പ്പെടുത്തണം. ഭാരതത്തില്‍ വേദകാലം മുതല്‍ തന്നെ ഇത്തരം പദ്ധതികള്‍ നിലനിന്നിരുന്നതായി നമ്മുടെ പുരാണേതിഹാസങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു. പാണ്ഡവരുടെ വനവാസ കാലത്ത് അവരെ സന്ദര്‍ശിക്കാനെത്തിയ ശ്രികൃഷ്ണന്‍ സാന്ദര്‍ഭികമായി ദ്വാരകയിലെ സ്ത്രീശക്തിയെ കുറിച്ചു പ്രതിപാദിക്കുന്നുണ്ടല്ലോ. ദ്വാരകയിലെ ഒരോ സ്ത്രീക്കും ആത്മരക്ഷയ്‌ക്കും ദേശരക്ഷയ്‌ക്കും വേണ്ട അഭ്യാസമുറകള്‍ അറിയാമെന്ന് കൃഷ്ണന്‍ സൂചിപ്പിക്കുന്നു. അജ്ഞാത വാസക്കാലത്ത്, ദുശ്ശളയുടെ ഭര്‍ത്താവ് ജയദ്രഥന്‍ ദ്രൗപദിയെ അപമാനിക്കാന്‍ ശ്രമിച്ചപ്പോള്‍ ധൈര്യം കൈവിടാതെ അവനെ എതിരിട്ടു. ദ്രൗപദിയുടെ തൊഴിയേറ്റ് ജയദ്രഥന്‍ വെട്ടിയിട്ട മരം പോലെ തെറിച്ചു വീണു എന്ന് മഹാഭാരതം പറയുന്നു. ദ്രൗപദിക്കും ചെറുപ്പത്തിലേ പരിശിലനം ലഭിച്ചിരുന്നു എന്നുവേണം ഇതില്‍നിന്ന് മനസ്സിലാക്കാന്‍. നാദാപുരത്തെ റോഡില്‍വച്ച് തന്നെ ആക്രമിക്കാന്‍ ശ്രമിച്ചവരെ ഉണ്ണിയാര്‍ച്ച നേരിട്ട സംഭവം നമ്മള്‍ വടക്കന്‍ പാട്ടുകളിലൂടെ അറിഞ്ഞതാണ്. ഒരുപക്ഷേ വൈദേശിക വിദ്യാഭ്യാസത്തിലൂടെ നിന്നുപോയ കായികാഭ്യാസ-പ്രതിരോധ പരിശിലനം വീണ്ടും വിദ്യാലയളില്‍ ആരംഭിക്കേണ്ടതുണ്ട്. ഇതിനുള്ള ശക്തമായ ആഹ്വാനമാണ് സമന്വയ ബൈഠക്കില്‍ ഉണ്ടായത്. കോളജുകളിലും തൊഴിലിടങ്ങളിലും സ്ത്രീകള്‍ക്ക് ആത്മരക്ഷയ്‌ക്കായി പരിശീലനം നല്കണം എന്ന ആഹ്വാനം അതിന്റെ സൂചകമാണ്.

(വിദ്യാഭ്യാസ വികാസ കേന്ദ്രം (കേരളം) സംസ്ഥാന മഹിളാ സംയോജകയാണ് ലേഖിക)

Tags: lawsnarisakthi vandan adheenamWomen Safety
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ത്രീധന, ഗാര്‍ഹിക പീഡന നിയമ ദുരുപയോഗം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

India

ജമ്മു കശ്മീരിൽ റോഹിങ്ക്യകളുടെ എണ്ണം വർധിക്കുന്നതിൽ ആശങ്ക : ആധാർ അടക്കം ഇവർ സ്വന്തമാക്കി : പിന്തുണ അടിത്തറ ഇളക്കാനൊരുങ്ങി പോലീസ്

India

സ്ത്രീ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല , ലൗ ജിഹാദ് അടക്കമുള്ള പ്രശ്നങ്ങളിൽ കനത്ത നടപടിയെടുക്കും ; യോഗി ആദിത്യനാഥ്

India

സ്ത്രീ സുരക്ഷയ്‌ക്കായി 1179.72 കോടി രൂപ; പദ്ധതികള്‍ തുടരാന്‍ കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം

India

നാരീശക്തി വന്ദന്‍ അധീനം ജനാധിപത്യത്തെ ശക്തിപ്പെടുത്തും, കായിക മേഖലയ്‌ക്ക് കൂടുതല്‍ ഊന്നല്‍: നരേന്ദ്രമോദി

പുതിയ വാര്‍ത്തകള്‍

കേരളത്തിലുളളത് മികച്ച റെയില്‍വേയെന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ്, മംഗലാപുരം -കാസര്‍ഗോഡ് -ഷൊര്‍ണൂര്‍ പാത 4 വരി ആക്കുന്നത് ആലോചനയില്‍

സംശയരോഗം: മുനിസിപ്പല്‍ കൗണ്‍സിലറെ പരസ്യമായി വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് സ്‌റ്റേഷനില്‍ കീഴടങ്ങി

രക്തം പോലെ ത്വക്കും ഇനി ‘ബാങ്കി’ല്‍ കിട്ടും, കേരളത്തില്‍ ആദ്യ സ്‌കിന്‍ ബാങ്ക് തിരുവനന്തപുരത്ത്

സ്വകാര്യ ബസ് സമരം ഒഴിവാക്കാന്‍ ചര്‍ച്ച നടത്തും: മന്ത്രി ഗണേഷ് കുമാര്‍

നിപ: സംശയമുള്ള രോഗികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേക വാര്‍ഡ് , കണ്‍ട്രോള്‍ റൂം തുറന്നു

ദേശീയ സേവാഭാരതി കേരളത്തിന്റെ ജില്ലാ ഘടകങ്ങളുടെ വാര്‍ഷിക പൊതുയോഗം

ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാരെ ഗുജറാത്ത് സര്‍ക്കാര്‍ നാടുകടത്താനായി വഡോദര എയര്‍പോര്‍ട്ടില്‍ എത്തിച്ചപ്പോള്‍. ഇവര്‍ വ്യോമസേന വിമാനത്തിലേക്ക് കയറുന്നു

കൈകളില്‍ വിലങ്ങിട്ട് 250 ബംഗ്ലാദേശികളെ ധാക്കയിലേക്ക് നാടു കടത്തി ഗുജറാത്ത് സര്‍ക്കാര്‍

ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി കേരള ചാപ്റ്ററിന്റെ വാര്‍ഷിക സമ്മേളനത്തിന് തുടക്കം

നിപ സമ്പര്‍ക്കപ്പട്ടികയില്‍ 425 പേര്‍, ഉറവിടം കണ്ടെത്താന്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും നിര്‍ദേശം

പാലക്കാട് പന്നിക്കെണിയില്‍ നിന്നും വയോധികയ്‌ക്ക് വൈദ്യുതാഘാതമേറ്റു: മകന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies