ചൈനയെയും അമേരിക്കയെയും പോലും അമ്പരപ്പിച്ച് ഡി ആർ ഡിഒയുടെ പുതിയ തദ്ദേശീയ പീരങ്കിയായ ATAGS . അതിർത്തി സംരക്ഷിക്കാൻ ഏറ്റവും കരുത്തുറ്റ ആയുധമാണ് ഈ അഡ്വാൻസ്ഡ് ടോവ്ഡ് ആർട്ടിലറി ഗൺ സിസ്റ്റം. ഡിആർഡിഒയ്‌ക്കൊപ്പം ഭാരത് ഫോർജ്, ടാറ്റ എന്നിവയും ചേർന്നാണ് ഇത് ഒരുക്കിയിരിക്കുന്നത് .
ഈ 155 എംഎം/52 കാലിബർ തോക്ക് വെറുമൊരു പരമ്പരാഗത തോക്കല്ല, മറിച്ച് ഏറ്റവും വലിയ ബങ്കറുകളെ പോലും തകർക്കാൻ ശേഷിയുള്ള മാരകായുധമാണ് . 15 സെക്കൻഡിനുള്ളിൽ മൂന്ന് ആക്രമണങ്ങൾ നടത്താനുള്ള ശേഷി , 48 കിലോമീറ്റർ അകലെയുള്ള ശത്രു ബങ്കറുകളെ പോലും കണ്ണിമ വെട്ടുന്ന നേരം കൊണ്ട് തകർക്കാനുള്ള കരുത്ത് എന്നിവയാണ് ഈ അഡ്വാൻസ്ഡ് ടോവ്ഡ് ആർട്ടിലറി ഗൺ സിസ്റ്റത്തെ വേറിട്ടതാക്കുന്നത്.
25 ലിറ്റർ ചേമ്പർ, പൂർണ്ണമായും ഓട്ടോമാറ്റിക് വെടിമരുന്ന് ലോഡിംഗ്, അന്തർനിർമ്മിത എഞ്ചിൻ എന്നിവ ഉപയോഗിച്ച്, മണിക്കൂറിൽ 18 കിലോമീറ്റർ വേഗതയിൽ സ്വയം ചലിക്കുന്ന പീരങ്കിയാണിത് . ലഡാക്ക്, സിക്കിം പോലുള്ള വെല്ലുവിളി നിറഞ്ഞ സ്ഥലങ്ങളിൽ വിന്യസിക്കാൻ അനുയോജ്യമായ വിധമാണ് നിർമ്മാണം.ഒരു തോക്കിന് ഏകദേശം 22 കോടി വരെ വിലവരും. 18 ടൺ ഭാരമുള്ള ATAGS-ന് റോഡുകളിലൂടെയോ കല്ലുകൾ പാകിയ പാതകളിലൂടെയോ അതിവേഗം കുതിച്ചു പായാനാകും.
















