Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുഖ്യമന്ത്രിയുടെ മൗനം സംശയകരം; വിവാദങ്ങള്‍ സ്വര്‍ണക്കടത്തിന്റെ തുടര്‍ച്ച

ഗോപന്‍ ചുള്ളാളംbyഗോപന്‍ ചുള്ളാളം
Sep 8, 2024, 03:30 am IST
inKerala

തിരുവനന്തപുരം: എഡിജിപി അജിത്കുമാറിനെതിരേ പി.വി. അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ഗുരുതര ആരോപണങ്ങളെ തുടര്‍ന്ന് പുറത്താകുന്നത് സ്വര്‍ണക്കടത്തിലെ കൂടുതല്‍ അണിയറ രഹസ്യങ്ങള്‍. ആരോപണങ്ങളെല്ലാമെത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇഷ്ടക്കാരിലേക്ക്. ആരോപണ, പ്രത്യാരോപണങ്ങള്‍ കടുക്കുമ്പോഴും മുഖ്യമന്ത്രി തുടരുന്ന മൗനം എങ്ങനെയെങ്കിലും തലയൂരാനുള്ള പെടാപ്പാടെന്നും ആക്ഷേപം. സ്വര്‍ണക്കടത്തു വീണ്ടും സജീവ ചര്‍ച്ചയാകുന്നത് ഒഴിവാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.

ചില പോലീസ് ഉന്നതര്‍ക്കു സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് ഭരണപക്ഷ എംഎല്‍എ പി.വി. അന്‍വറിന്റെ ആരോപണം പുറത്തുവന്നതിനു പിന്നാലെ ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്തുകേസിലെ കൂടുതല്‍ വിവരങ്ങള്‍ ചര്‍ച്ചയാകുന്നു. കള്ളക്കടത്തു മുതല്‍ പങ്കുവയ്‌ക്കുന്നതിലെ തര്‍ക്കമാണ് ഇപ്പോഴത്തെ വിവാദത്തിന്റെ കാതല്‍ എന്നാണ് വിലയിരുത്തല്‍. നയതന്ത്ര ചാനല്‍ വഴി 21 തവണയായി 169 കിലോ സ്വര്‍ണം കടത്തിയതായാണ് കണ്ടെത്തല്‍.

സ്വര്‍ണക്കടത്തിലൂടെയുള്ള പണം കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും എത്തുന്നുണ്ടെന്ന് എന്‍ഐഎ സ്ഥിരീകരിച്ചിരുന്നു. സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു പങ്കുണ്ടെന്ന ആരോപണം മുഖ്യമന്ത്രി നിഷേധിച്ചിരുന്നെങ്കിലും പിന്നീട് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായി. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്‍ വീണ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.എം. രവീന്ദ്രന്‍, മുന്‍മന്ത്രി കെ.ടി. ജലീല്‍, മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ എന്നിവരുടെ ഇടപെടലും ഇവര്‍ എന്തൊക്കെ ചെയ്‌തെന്നുമുള്ള രഹസ്യമൊഴി നല്കിയിരുന്നതായി സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയിരുന്നു.

എഡിജിപി അജിത്കുമാര്‍ കൊല്ലുകയും കൊല്ലിക്കുകയും ചെയ്യുന്ന ആളാണെന്നാണ് പി.വി. അന്‍വര്‍ ആരോപിച്ചത്. അതിനു പിന്നാലെ സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയത്, തന്നെ കേരളത്തില്‍ നിന്നു നാഗാലാന്‍ഡിലെത്തിച്ച് ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യമെന്നും ബെംഗളൂരുവിലേക്കു കടത്തിയതിനു പിന്നില്‍ അന്നു വിജിലന്‍സ് മേധാവിയായിരുന്ന എഡിജിപി അജിത്കുമാറും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറുമാണെന്നുമാണ്.

മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നും ബിരിയാണിച്ചെമ്പില്‍ സ്വര്‍ണമെത്തിച്ചെന്നുമുള്ള ആരോപണത്തിനു കരുത്തു പകരുന്നതാണ് മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരേ മിണ്ടരുതെന്ന് സ്വപ്‌ന സുരേഷിനെ അജിത്കുമാര്‍ ഭീഷണിപ്പെടുത്തിയിരുന്നെന്ന വിവരം.

മാധ്യമ പ്രവര്‍ത്തകനും ബിലീവേഴ്‌സ് ചര്‍ച്ച് ഡയറക്ടറുമാണെന്ന് ശിവശങ്കര്‍ സ്വപ്‌നയ്‌ക്കു പരിചയപ്പെടുത്തിയ ഷാജ് കിരണുമായും അജിത്കുമാറിനു ബന്ധമുണ്ടായിരുന്നു. സ്വപ്
ന സുരേഷിന്റെ സുഹൃത്തും സ്വര്‍ണക്കടത്തുകേസിലെ. കൂട്ടുപ്രതിയുമായ പി.എസ്. സരിത്തിനെ സ്വപ്‌നയുടെ വീട്ടില്‍ നിന്നു പോലീസ് പിടിച്ച ദിവസം 19 തവണ ഷാജ് കിരണുമായി അജിത്കുമാര്‍ സംസാരിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് വിജിലന്‍സ് മേധാവി സ്ഥാനത്തുനിന്ന് അജിത് കുമാറിനെ മാറ്റിയതാണ്. എന്നാല്‍ വിജയ് സാഖറെ ഡെപ്യൂട്ടേഷനില്‍ എന്‍ഐഎയിലേക്കു പോയ ഒഴിവിലേക്ക് ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായി അജിത് കുമാറിനെ നിയമിക്കുകയായിരുന്നു. ഇതിനിടെയാണ് വിവാദങ്ങള്‍ മുഖ്യമന്ത്രിയെ ലക്ഷ്യംവച്ചെന്ന് മരുമകനും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിന്റെ തുറന്നുപറച്ചില്‍.

Tags: Pinarayi VijayanGold Smugglingpolitical controversiesChief Minister's silence
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.