വിനായക ചതുർഥി പ്രമാണിച്ച് കാസർകോട് റവന്യൂ ജില്ലയിൽ സെപ്റ്റംബർ ഏഴിന് പ്രാദേശിക അവധി പ്രഖ്യാപിച്ചതായി കളക്ടർ കെ ഇമ്പശേഖർ അറിയിച്ചു. ഗണേശ ചതുർഥി ഉത്സവത്തോടനുബന്ധിച്ച് കാസർകോട് ജില്ലയ്‌ക്ക് എല്ലാ വർഷവും പ്രാദേശിക അവധി പ്രഖ്യാപിക്കാൻ കാസർകോട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഈ വർഷത്തെ ഗണേശ ചതുർഥി ഉത്സവം 07 – 09 -2024 ശനിയാഴ്ച ആയതിനാലാണ് അന്ന് അവധി പ്രഖ്യാപിച്ചത്.
ശനിയാഴ്ച ഗണേശ ചതുർഥി ആഘോഷത്തിനായി പ്രാദേശിക അവധി പ്രഖ്യാപിക്കണമെന്ന് കാസർകോട് സാർവ്വജനിക ശ്രീഗണേശോത്സവ സമിതി ജനറൽ സെക്രട്ടറി അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കാസർകോട് റവന്യൂ ജില്ലയ്‌ക്ക് അവധി പ്രഖ്യാപിച്ചത്. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾ ഷെഡ്യൂൾ അനുസരിച്ച് തന്നെ നടത്തുമെന്നും കളക്ടർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: