Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അരക്കോടി മാത്രം ജനസംഖയുള്ള സിംഗപ്പൂര്‍ എന്ന അത്ഭുത രാജ്യം; അച്ചടക്കത്തോടെയുള്ള ജനാധിപത്യമുള്ള രാജ്യമായ സിംഗപ്പൂരിനെ അറിയാം

പ്രധാനമന്ത്രി മോദി സിംഗപ്പൂര്‍ സന്ദര്‍ശനം ബുധനാഴ്ച തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയുമായി ഏറ്റവും കൂടുതല്‍ ബിസിനസ് നടത്തുന്ന ഏഷ്യന്‍ രാജ്യമാണ് സിംഗപ്പൂര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2024, 11:07 pm IST
in India

സിംഗപ്പൂര്‍: പ്രധാനമന്ത്രി മോദി സിംഗപ്പൂര്‍ സന്ദര്‍ശനം ബുധനാഴ്ച തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയുമായി ഏറ്റവും കൂടുതല്‍ ബിസിനസ് നടത്തുന്ന ഏഷ്യന്‍ രാജ്യമാണ് സിംഗപ്പൂര്‍.

വെറും അരക്കോടി മാത്രമാണ് ഇവിടുത്തെ ജനസംഖ്യ. 140 കോടി പേരുള്ള ഇന്ത്യയുമായി ജനസംഖയുടെ കാര്യത്തില്‍ സിംഗപ്പൂരിനെ താരതമ്യം ചെയ്യാനേ കഴിയില്ല. ഇന്ത്യയുടെ ആളോഹരി വരുമാനം വെറും 3000 ഡോളര്‍ മാത്രമായിരിക്കുമ്പോള്‍ സിംഗപ്പൂര്‍ എന്ന സമ്പന്ന രാജ്യത്തിലെ ആളോഹരി വരുമാനം 1.13 ലക്ഷം ഡോളറാണ്.

പക്ഷെ സിംഗപ്പൂരും ഇന്ത്യയും തമ്മില്‍ വലിയൊരു വ്യത്യാസമുണ്ട്. അച്ചടക്കമുള്ള ജനാധിപത്യമാണ് സിംഗപ്പൂരില്‍. കര്‍ശനമായ നിയമം വിട്ടുള്ള സ്വാതന്ത്ര്യമൊന്നും അനുവദിക്കില്ല. ഇന്ത്യയിലെ ജനാധിപത്യ സ്വാതന്ത്ര്യം അല്‍പം കൂടുതലാണെന്ന് അഭിഭാഷകനായ നാന പാല്‍കിവാല പലപ്പോഴും വിമര്‍ശനസ്വരത്തോടെ പറയാറുണ്ട്. ഒരു പക്ഷെ ഇന്ത്യയുടെ വളര്‍ച്ചയ്‌ക്ക് തന്നെ വിഘാതമായ രീതിയില്‍ ഈ ജനാധിപത്യം മാറുകയാണ്. നമ്മള്‍ ഇന്ത്യക്കാര്‍ പൊതുനിരത്തില്‍ തുപ്പുമ്പോള്‍, സിംഗപ്പൂരില്‍ അതിന് സാധിക്കില്ല. പിഴയൊടുക്കേണ്ടിവരും. ചിലപ്പോള്‍ ജയിലിലും കിടക്കേണ്ടിവരും.

യുഎസ് ഡോളറുമായുള്ള കറന്‍സി വിനിമയനിരക്കിലും സിംഗപ്പൂര്‍ ഏറെ മുന്നിലാണ്. ഒരു യുഎസ് ഡോളറിന് 1.32 സിംഗപ്പൂര്‍ ഡോളര്‍ മാത്രമേ നല്‍കേണ്ടതുള്ളൂ. എന്നാല്‍ ഒരു ഡോളര്‍ കിട്ടാന്‍ 83.90 രൂപ നല്‍കണം. 59 ലക്ഷം സിംഗപ്പൂര്‍ പൗരന്മാരില്‍ 10 ശതമാനം ഇന്ത്യക്കാരാണ്. ആകെയുള്ള 16 ലക്ഷം വിദേശികളില്‍ 21 ശതമാനം ഇന്ത്യക്കാരാണ്. ഐഐടി, ഐഐഎം എന്നിവിടങ്ങളില്‍ നിന്നും പഠിച്ചിറങ്ങിയ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതലായി ചേക്കേറുന്ന രാജ്യം സിംഗപ്പൂരാണ്. സിംഗപ്പൂരിലെ നാല് ഔദ്യോഗിക ഭാഷകളില്‍ ഒന്ന് തമിഴാണ്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ കിഴക്കന്‍ ഏഷ്യയിലേക്ക് നോക്കുക എന്ന നയത്തില്‍ മുന്‍പന്തിയിലെ സ്ഥാനം സിംഗപ്പൂരിനാണ്. 1965ല്‍ സിംഗപ്പൂര്‍ സ്വാതന്ത്ര്യം നേടിയപ്പോള്‍ ആദ്യം അംഗീകരിച്ച രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്.

ഇന്ത്യ-സിംഗപ്പൂര്‍ തന്ത്രപരമായ ബന്ധം മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയത് 2015ലെ മോദിയുടെ സിംഗപ്പൂര്‍ സന്ദര്‍ശനത്തോടെയാണ്. അതിന് ശേഷം വിണ്ടും മോദി സിംഗപ്പൂര്‍ സന്ദര്‍ശിക്കുകയാണ്.

മോദിയുടെ സിംഗപ്പൂര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി നിരവധി ഇന്ത്യക്കാര്‍ ആഹ്ളാദപൂര്‍വ്വം സിംഗപ്പൂരിന്റെ ഓര്‍മ്മകള്‍ ഫോട്ടോകള്‍ക്കൊപ്പം പങ്കുവെയ്‌ക്കുകയാണ്. ഷട്ടില്‍ താരം പി.വി. സിന്ധു 2022ലെ സിംഗപ്പൂര്‍ ഓപ്പണ്‍ ഷട്ടിലിന്റെ ഓര്‍മ്മകളാണ് പങ്കുവെച്ചത്. സിംഗപ്പൂരില്‍ ഉള്ള എ.കെ. ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി തന്റെ പിതാവ് എ.കെ. ആന്‍റണി ഇന്ത്യയുടെ പ്രതിരോധമന്ത്രിയായിരുന്നപ്പോഴും ഇപ്പോഴും സിംഗപ്പൂരില്‍ പ്രതിരോധമന്ത്രിയായിരിക്കുന്ന എന്‍ജിയെങ് ഹാനിനെ കണ്ടുമുട്ടിയതിന്റെ ആഹ്ളാദനിമിഷങ്ങളാണ് പങ്കുവെച്ചത്. സിംഗപ്പൂര്‍ മന്ത്രി ധാരാളം ഉപദേശങ്ങള്‍ തന്നുവെന്നും അനില്‍ ആന്‍റണി പറയുന്നു. 2023 ഫെബ്രുവരിയില്‍ സിംഗപ്പൂര്‍ സന്ദര്‍ശിച്ചപ്പോഴുള്ള ഫോട്ടോയാണ്.

With Dr.@Ng_Eng_Hen , Minister of Defence , Singapore 🇸🇬 after he had a very insightful session with the @MunSecConf MYLs. He was my Papa #AKAntony’s counterpart while serving in the same role from 2011-2014 ! #MSC2023 #MSC_MYL pic.twitter.com/2glqQ0aPaZ

— Anil K Antony (@anilkantony) February 19, 2023

ഇതിനിടയില്‍ തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായി ശശി തരൂര്‍ പങ്കുവെച്ച ഒരു വെറുപ്പിന്റെ പോസ്റ്റും വൈറലായി പ്രചരിക്കുന്നു. 2022ല്‍ ട്വീറ്റ് ചെയ്ത പോസ്റ്റാണിത്. കശ്മീര്‍ ഫയല്‍സ് എന്ന സിനിമ നിരോധിച്ച രാജ്യമാണ് സിംഗപ്പൂര്‍ എന്നാണ് ശശി തരൂരിന്റെ ഓര്‍മ്മപ്പെടുത്തല്‍. സിഎന്‍എ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് കശ്മീര്‍ ഫയല്‍സില്‍ ഹിന്ദുക്കള്‍ പീഢനം ഏറ്റുവാങ്ങുന്ന സമൂഹമായി കശ്മീര്‍ ഫയല്‍സില്‍ ചിത്രീകരിച്ചുവെന്ന് ശശി തരൂര്‍ ആരോപിച്ചത്.

Film promoted by India’s ruling party, #KashmirFiles, banned in Singapore: https://t.co/S6TBjglele pic.twitter.com/RuaoTReuAH

— Shashi Tharoor (@ShashiTharoor) May 10, 2022

എന്തിനാണ് അനവസരത്തില്‍ ശശി തരൂരിന്റെ ഈ പോസ്റ്റും ചിലര്‍ പ്രചരിപ്പിക്കുന്നത് എന്നറിയുന്നില്ല. സിംഗപ്പൂരില്‍ നിന്നും നേരിട്ട് നിക്ഷേപം ആകര്‍ഷിക്കുകയാണ് പ്രധാനമന്ത്രിയുടെ പ്രധാന ലക്ഷ്യം. ഏഷ്യയില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ വ്യാപാരം നടത്തുന്ന രാജ്യമാണ് സിംഗപ്പൂര്‍. എന്തായാലും ഇന്ത്യയില്‍ മതസൗഹാര്‍ദ്ദമില്ല എന്ന പ്രസ്താവന വഴി ഇന്ത്യയെ കളങ്കപ്പെടുത്തുക എന്നത് മാത്രമാണ് ശശി തരൂരിന്റെ ലക്ഷ്യം.

Tags: ModiinSongaporeSingaporefactsPMModisingaporeShashiTharoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

50 വയസ്സുള്ളവർക്ക് 30 ലെ ആരോഗ്യം നിലനിർത്താൻ കഴിയണം: യോഗാ ദിനത്തിൽ പ്രധാനമന്ത്രി മോദി ബംഗാളിൽ

News

പ്രധാനമന്ത്രി ബംഗാളിലെത്തി, ബംഗ ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കും

News

ഭാരതത്തിന്റെ സ്വന്തം എയർബസ്സുമായി, സി 295; പറക്കാൻ തയാർ

News

വികസിത ഭാരതത്തിന് കേന്ദ്ര-സംസ്ഥാന സഹകരണം ശക്തിപ്പെടണം: പ്രധാനമന്ത്രി മോദി

News

അമേരിക്കൻ ആഭ്യന്തരമന്ത്രിയും ഭാര്യയും നാലു ദിവസത്തേക്ക് ഭാരതത്തിലെത്തി; പ്രധാനമന്ത്രി മോദിയെ കാണും

പുതിയ വാര്‍ത്തകള്‍

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.