കൊടുങ്ങല്ലൂര്‍: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ജൈവ കരനെല്‍കൃഷിയുടെ വിളവെടുപ്പ് നടത്തി. കൊച്ചിന് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നടപ്പാക്കുന്ന ദേവാങ്കണം ചാരുഹരിതം പദ്ധതിയുടെ ഭാഗമായാണ് കരനെല്‍ കൃഷി ചെയ്തത്.
ഇതില്‍ നിന്നും ലഭിക്കുന്ന അരിയാണ് ഉത്രാട ദിനത്തില്‍ ആഘോഷിക്കുന്ന നിറപുത്തരിക്ക് വേണ്ട പുത്തരിപായസത്തിനും അന്നേ ദിവസത്തെ ചതുഃശ്ശത നിവേദ്യത്തിനും ഉപയോഗിക്കുക. കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ.എം.കെ.സുദര്ശന് നെല്ക്കതിര് കൊയ്തെടുത്ത് വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ കൊച്ചിന് ദേവസ്വം ബോര്‍ഡ് മെമ്പര്‍ പ്രേംരാജ് ചൂണ്ടലാത്ത്, ഡെപ്യൂട്ടി കമ്മിഷണര്‍ സുനില്‍ കര്‍ത്ത ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി എ.വിജയന് കോവിലകം പ്രതിനിധി സുരേന്ദ്ര വര്‍മ്മ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: