കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ ഭരണിയ്ക്ക് ഏപ്രില്‍ 9ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് തൃശൂര്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ശ്രീകുരുംബക്ഷേത്രത്തിലെ വാര്‍ഷിക ആഘോഷച്ചടങ്ങ് കൊടുങ്ങല്ലൂര്‍ ഭരണി എന്ന പേരില്‍ അറിയപ്പെടുന്നു.
കൊടുങ്ങല്ലൂര്‍ താലൂക്ക് പരിധിക്കുള്ളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
അതേ സമയം മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ നിശ്ചയിച്ചതുപോലെ നടക്കും. കേന്ദ്ര, സംസ്ഥാന, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിയമനങ്ങള്‍ക്കുള്ള പരീക്ഷകളും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: