Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ദ്വാപരയുഗ സ്മരണകളുണര്‍ത്തി ശ്രീകൃഷ്ണജയന്തി ശോഭായാത്ര (TVM Photos)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2024, 04:01 am IST
in Thiruvananthapuram
ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം മഹാനഗരത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശ്രീകൃഷ്ണജയന്തി ശോഭായാത്രയ്ക്ക് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്‍ തുടങ്ങിയവര്‍ മുന്‍നിരയില്‍

ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം മഹാനഗരത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശ്രീകൃഷ്ണജയന്തി ശോഭായാത്രയ്ക്ക് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്‍ തുടങ്ങിയവര്‍ മുന്‍നിരയില്‍

തിരുവനന്തപുരം: ദ്വാപരയുഗ സ്മരണകളുണര്‍ത്തി ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഉണ്ണിക്കണ്ണന്മാര്‍ നഗരവീഥികള്‍ കയ്യടക്കി. പാട്ടും ഭജനയും ആഘോഷവുമായി നഗരം ഗോകുലസന്ധ്യയിലാറാടി. അരമണികിലുക്കി ശ്രീകൃഷ്ണ നാമങ്ങള്‍ ഉരുവിട്ട് മഞ്ഞപ്പട്ടുടുത്ത് മയില്‍പ്പീലി ചൂടിയ നിരവധി ഉണ്ണികണ്ണന്മാര്‍ നഗരവീഥികളില്‍ പിച്ചവച്ചു. പുണ്യപുരാണ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന നിശ്ചലദൃശ്യങ്ങള്‍, മുത്തുക്കുടയേന്തിയ യുവതികള്‍, ഭജനസംഘങ്ങള്‍ എന്നിവ അകമ്പടിയേകി. പിഞ്ചുബാലികാ ബാലന്മാര്‍ നിരനിരയായി ശ്രീകൃഷ്ണനാമ ജപങ്ങളുടെ അകമ്പടിയോടെ കൈകളില്‍ ഓടക്കുഴലുമായി നഗരവീഥികളില്‍ ബാലലീലകളുമായി ഓടിക്കളിച്ചു.

കിളിമാനൂരില്‍ ശോഭയാത്രയില്‍ അണിനിരന്ന നൃത്തസംഘം

ബാലഗോകുലമുയര്‍ത്തിയ ‘പുണ്യമീ മണ്ണ് പവിത്രമീ ജന്മം’ എന്ന ആഹ്വാനം അനന്തപുരി ഏറ്റെടുത്തു. വൈകിട്ട് മൂന്നുമണിയോടെ 10 കേന്ദ്രങ്ങളില്‍ നിന്നും ചെറു ശോഭായാത്രകള്‍ പാളയം മഹാഗണപതി ക്ഷേത്രത്തിന് മുന്നില്‍ എത്തി സംഗമിച്ച് മഹാശോഭായാത്രയായി ആറ് മണിയോടെ പഴവങ്ങാടി ഗണപതിക്ഷേത്രമുന്നില്‍ മഹാ ആരതി സമര്‍പ്പിച്ച് അവസാനിച്ചു. തുടര്‍ന്ന് ആറ്റുകാല്‍ ദേവീ ക്ഷേത്രട്രസ്റ്റ് ഒരുക്കിയ അവല്‍പ്പൊതിയും ഉണ്ണിയപ്പവും പ്രസാദമായി ശോഭായാത്രയില്‍ പങ്കെടുത്ത ഉണ്ണിക്കണ്ണന്മാര്‍ക്കും ഗോപികമാര്‍ക്കും വിതരണം ചെയ്തു.

സംഗമ ശോഭായാത്ര കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. ബാലഗോകുലം സംസ്ഥാനസംഘടനാ സെക്രട്ടറി എ. രഞ്ജുകുമാര്‍ ശ്രീകൃഷ്ണ ജയന്തി സന്ദേശം നല്‍കി. മഹാനഗര്‍ രക്ഷാധികാരി ഡോ. ശ്യാംമോഹന്‍ അധ്യക്ഷത വഹിച്ചു. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍കുന്നുമ്മല്‍ ഗോകുലപതാക കൈമാറി. വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് കുമാരി ചൈതന്യാതമ്പി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍, മുന്‍കേന്ദ്രമന്ത്രി വി. മുരളീധരന്‍, തിരുവിതാംകൂര്‍ രാജകുടുംബാംഗം ആദിത്യവര്‍മ്മ, ചെങ്കല്‍ രാജശേഖരന്‍ നായര്‍, കെ.വി. രാധാകൃഷ്ണന്‍ എന്നിവര്‍ സാന്നിഹിതരായി.

ആഘോഷ സമിതി ഭാരവാഹികളായ എം.ഗോപാല്‍, ജി. സുരേഷ്‌കുമാര്‍, കെ.വി.രാധാകൃഷ്ണന്‍, എം. മഹേശ്വരന്‍, കെ. രാജശേഖരന്‍, പി. സുധാകരന്‍, കെ. ജയകുമാര്‍, സുനില്‍.കെ,റ്റി. സന്തോഷ്, അഡ്വ.മഞ്ജു, അപര്‍ണ്ണ, കെ.എസ്. ഷാജി, രാജീവ്, ടി. നന്ദകുമാര്‍, ബിജെപി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, ബിജെപി കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ ശോഭായാത്രയ്‌ക്ക് നേതൃത്വം നല്‍കി.

ജില്ലയിലെമ്പാടും ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശോഭായാത്രകള്‍ സംഘടിപ്പിച്ചു. പാറശ്ശാല, നെയ്യാറ്റിന്‍കര, കാട്ടാക്കട, ബാലരാമപുരം, നെടുമങ്ങാട്, പാലോട്, വെമ്പായം, പോത്തന്‍കോട്, വെഞ്ഞാറമൂട്, കല്ലറ, കിളിമാനൂര്‍, ആറ്റിങ്ങല്‍, വര്‍ക്കല തുടങ്ങിയ മേഖലകളിലെല്ലാം ഉണ്ണിക്കണ്ണന്മാരുടെ വേഷമണിഞ്ഞ നൂറുകണക്കിന് ബാലികാബാലന്മാരും അമ്മമാരും ഘോഷയാത്രകളില്‍ പങ്കെടുത്തു.

ജില്ലയിലെ പ്രധാന ശ്രീകൃഷ്ണക്ഷേത്രങ്ങളിലെല്ലാം അഭൂതപൂര്‍വമായ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണക്ഷേത്രം, മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പേരൂര്‍ക്കട അമ്പലംമുക്ക് ശ്രീകൃഷ്ണ ക്ഷേത്രം, പിരപ്പന്‍കോട് ശ്രീകൃഷ്ണക്ഷേത്രം, ആറ്റിങ്ങല്‍ വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം പ്രത്യേക പൂജകളും നടന്നു.

 

Oplus_0

Tags: v.muraleedharanTrivandrumMinister george kurienSree Krishna Janmashtami
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

Kerala

വിസിമാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നത് നിയമ വിരുദ്ധമെങ്കില്‍ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കട്ടെയെന്ന് വി മുരളീധരന്‍

Kerala

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

Business

ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് 3ന് തുടങ്ങും

Kerala

കഴക്കൂട്ടത്ത് തന്നെ തോല്‍പിച്ചത് എം എ യൂസഫലിയാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്‍. ശരത്ചന്ദ്ര പ്രസാദ്

പുതിയ വാര്‍ത്തകള്‍

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

വിദ്യാർത്ഥിയുടെ ബാഗിൽ വാറ്റുചാരായം കണ്ടെത്തിയ സംഭവത്തിൽ പോലീസിന് വീഴ്ച; പ്രതിയായ രണ്ടാനച്ഛൻ വിദേശത്ത് കടന്നു

പേരാമ്പ്രയിൽ പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 5 പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.