Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വിജയിയുടെ രാഷ്‌ട്രീയപ്രവേശനത്തോട് താൽപര്യമില്ല:സം​ഗീതയും മക്കളും പതാക പുറത്തിറക്കൽ ചടങ്ങിന് എത്തിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2024, 07:37 am IST
inEntertainment

തമിഴ് സിനിമ അടക്കി ഭരിച്ച് സർവ്വകാല റെക്കോർഡുകളും തന്റെ പേരിലാക്കി കോടിക്കണക്കിന് ആരാധകരുടെ പ്രതീക്ഷയായി ഒരു സിനിമ ഇൻഡസ്ട്രിയുടെ കൊടുമുടിയിൽ നിൽക്കുന്ന സമയത്താണ് നടൻ വിജയ് തന്റെ രാഷ്‌ട്രീയപ്രവേശനം പ്രഖ്യാപിച്ചത്. സിനിമയേയും നടൻ വിജയിയേയും സ്നേഹിക്കുന്നവർ ഒരുപാട് ആവലാതിയോടെ കാത്തിരുന്ന എന്നാൽ വരരുതെന്ന് ആഗ്രഹിച്ച രാഷ്‌ട്രീയപ്രവേശനം എന്ന തീരുമാനം അടുത്തിടെയാണ് വിജയ് പ്രഖ്യാപിച്ചത്. അഭിനയം ഉപേക്ഷിച്ച് രാഷ്‌ട്രീയത്തിൽ സജീവമായി ഇറങ്ങാനാണ് നടന്റെ തീരുമാനം.

 

മറ്റുള്ളവരെ പോലെ കരിയറിന്റെ അന്ത്യത്തിലല്ല പീക്ക് ടൈമിലാണ് വിജയിയുടെ രാഷ്‌ട്രീയ പ്രവേശനം എന്നതാണ് വിജയ് നൽകുന്ന ഏറ്റവും വലിയ പോസിറ്റീവായി താരത്തെ സ്നേഹിക്കുന്നവർ കാണുന്നത്. അതുകൊണ്ട് തന്നെ വിജയിയുടെ രാഷ്‌ട്രീയ പാർട്ടി തമിഴ്നാട്ടിൽ ഉണ്ടാക്കാൻ പോകുന്ന ചലനങ്ങൾ കാണാനാണ് മലയാളികളും കാത്തിരിക്കുന്നത്.

 

മാത്രമല്ല ഇന്ന് രാവിലെ രാഷ്‌ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാകയും ഗാനവും പനയൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വെച്ച് വിജയ് പുറത്തിറക്കി. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും താരത്തിന്റെ പ്രസം​ഗവുമെല്ലാമാണ് സോഷ്യൽമീഡിയ മുഴുവൻ. അടുത്തമാസം പൊതുസമ്മേളനം നടത്തി സജീവ രാഷ്‌ട്രീയപ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുന്ന വിജയ് ഇതിന് മുന്നോടിയായാണ് പാര്‍ട്ടി പതാക പുറത്തിറക്കിയിരിക്കുന്നത്.

 

ചുവപ്പും മഞ്ഞയും നിറങ്ങൾ ചേർന്ന പതാകയില്‍ രണ്ട് ഗജവീരന്‍മാരുമുണ്ട്. തമിഴ്നാട്ടില്‍ ഉടനീളമുള്ള പാര്‍ട്ടി ഭാരവാഹികളില്‍ നിന്നും ഇതരസംസ്ഥാനത്തെ നേതാക്കളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ മാത്രമാണ് പതാക പുറത്തിറക്കുന്ന ചടങ്ങില്‍ പങ്കെടുത്തത്. സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ സ്ഥാപിക്കാനുള്ള പതാകകള്‍ ഭാരവാഹികള്‍ക്ക് കൈമാറും.

 

നമ്മുടെ രാജ്യത്തിന്റെ വിമോചനത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച പോരാളികളെയും തമിഴ് മണ്ണില്‍ നിന്നുള്ള നമ്മുടെ ജനങ്ങളുടെ അവകാശങ്ങള്‍ക്കായി അക്ഷീണം പോരാടിയ എണ്ണമറ്റ സൈനികരെയും ഞങ്ങള്‍ എപ്പോഴും അഭിനന്ദിക്കും. ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങള്‍ ഞാന്‍ ഇല്ലാതാക്കും.

 

എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ക്കും തുല്യ അവകാശങ്ങള്‍ക്കും വേണ്ടി പരിശ്രമിക്കും. എല്ലാ ജീവജാലങ്ങള്‍ക്കും തുല്യത എന്ന തത്വം ഞാന്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ഉറപ്പിച്ച് പറയുന്നുവെന്നാണ് പാര്‍ട്ടിയുടെ പ്രതിജ്ഞയില്‍ പറയുന്നത്.

 

തമിഴ്നാട് വെട്രി കഴകം പാർട്ടി 2026 ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കും. വിജയുടെ മാതാപിതാക്കളായ എസ്.എ ചന്ദ്രശേഖറും ശോഭയും പതാക അനാച്ഛാദന ചടങ്ങിൽ പങ്കെടുത്തിരുന്നു. എന്നാൽ ഭാര്യ സംഗീതയും മക്കളായ ജെയ്‌സൺ സഞ്ജയ്, ദിവ്യ സാഷ എന്നിവരും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയില്ല.

 

കഴിഞ്ഞ കുറച്ച് മാസങ്ങളായി വിജയും സംഗീതയും വിവാഹബന്ധം അവസാനിപ്പിച്ച് വേർപിരിഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ വിജയിയോ അ​ദ്ദേഹവുമായി ബന്ധപ്പെട്ടവരോ ഇതിൽ പ്രതികരിച്ചില്ല. കഴി‍ഞ്ഞ കുറച്ച് നാളുകളായി വിജയിക്കൊപ്പം സം​ഗീത എവിടെയും പ്രത്യക്ഷപ്പെടാറില്ല.

 

മുമ്പൊക്കെ എല്ലാ ചടങ്ങിലും ഭാര്യയ്‌ക്കൊപ്പമാണ് വിജയ് എത്തിയിരുന്നത്. സം​ഗീതയുമായുള്ള വിവാഹമോചനം അടക്കമുള്ള കാര്യങ്ങൾ ചർച്ചയാകുമ്പോൾ ഭാര്യ അകലം പാലിക്കുന്നത് വിജയ് രാഷ്‌ട്രീയ പാർട്ടി തുടങ്ങുന്നതിൽ താൽപ്പര്യമില്ലാത്തതുകൊണ്ടാണോയെന്ന സംശയവും ആരാധകർക്കുണ്ട്

 

വിജയിയുടെ രാഷ്‌ട്രീയ പ്രവേശനം വലിയ രീതിയിൽ ചർച്ചയായി തുടങ്ങിയശേഷമാണ് സം​ഗീതയെ വിജയിക്കൊപ്പം കാണാൻ കിട്ടാത്ത സാഹചര്യം വന്ന് തുടങ്ങിയത്. അതേസമയം മക്കൾക്കൊപ്പം വിദേശത്തായതുകൊണ്ടാണ് വിജയിക്കൊപ്പം സം​ഗീത പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെടാത്തതെന്നും റിപ്പോർ‌ട്ടുകളുണ്ട്.

 

അടുത്തിടെ സംവിധായകൻ ശങ്കറിന്റെ മൂത്ത മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ മകൻ സഞ്ജയ്‌ക്കൊപ്പം സം​ഗീത എത്തിയിരുന്നു. പിതാവിന്റെ വഴിയെ തന്നെയാണ് സഞ്ജയിയുടെയും സഞ്ചാരം. പക്ഷെ അഭിനയത്തിലല്ല സംവിധാനത്തോടാണ് സഞ്ജയ്‌ക്ക് താൽപര്യം. വിജയിയുടെ പിതാവ് എസ്.എ ചന്ദ്രശേഖറും ഒരു കാലത്ത് തമിഴിൽ തിരക്കുള്ള സംവിധായകനായിരുന്നു.

Tags: tamil movieactor vijaySangeethaLatest news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.