Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഝാര്‍ഖണ്ഡില്‍ രാഷ്‌ട്രീയ നീക്കങ്ങള്‍: ചംപയ് സോറനും ആറ് എംഎല്‍എമാരും ദല്‍ഹിയില്‍

അപമാനങ്ങള്‍ക്കും തിരസ്‌കാരങ്ങള്‍ക്കും ഒടുവിലാണ് പുതിയ തീരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2024, 11:28 pm IST
inIndia

ന്യൂദല്‍ഹി: ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ചംപയ് സോറന്‍ ദല്‍ഹിയിലെത്തി. സോറന്റെ ബിജെപി പ്രവേശം സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായതിനിടെയാണ് അദ്ദേഹം ദല്‍ഹിയിലെത്തിയത്. ആറ് ജെഎംഎം എംഎല്‍എമാരും ചംപയ് സോറനൊപ്പമുണ്ട്. സാമൂഹ്യ മാധ്യമ അക്കൗണ്ടുകളില്‍ നിന്നെല്ലാം ജെഎംഎം നേതാവ് എന്നത് ചംപയ് സോറന്‍ നീക്കം ചെയ്തിട്ടുണ്ട്.

സ്വകാര്യ ആവശ്യത്തിനാണ് ദല്‍ഹിയിലെത്തിയതെന്നാണ് സോറന്‍ പ്രതികരിച്ചത്. ദല്‍ഹിയില്‍ താമസിക്കുന്ന മകളെ കാണാനാണ് എത്തിയതെന്നാണ് വിശദീകരണം. കൊല്‍ക്കത്തയില്‍ ശനിയാഴ്ച ബിജെപി നേതാവ് സുവേന്ദു അധികാരിയുമായി സോറന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ദല്‍ഹിയില്‍ ബിജെപി നേതാക്കളുമായി സോറന്‍ കൂടിക്കാഴ്ചകള്‍ നടത്തിയെന്ന വാര്‍ത്തകളുണ്ട്. ഝാര്‍ഖണ്ഡിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാനും സോറനും തമ്മിലുള്ള അടുത്ത ബന്ധം ജെഎംഎം ക്യാമ്പില്‍ ആശങ്കയുണര്‍ത്തുന്നുണ്ട്.

ചംപയ് സോറന്‍ ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ ജെഎംഎം നേതൃത്വം നിഷേധിച്ചു. എന്നാല്‍ ചംപയ് സോറനേയും അദ്ദേഹത്തിനൊപ്പമുള്ള എംഎല്‍എമാരെയും ബന്ധപ്പെടാന്‍ ജെഎംഎമ്മിന് ഇതുവരെ സാധിച്ചിട്ടില്ല. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ ഡി ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തതോടെയാണ് ഫെബ്രുവരിയില്‍ ചംപയ് സോറന്‍ ഝാര്‍ഖണ്ഡിന്റെ ഏഴാമത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്.

എന്നാല്‍ കേസില്‍ ജാമ്യം ലഭിച്ച് ഹേമന്ത് സോറന്‍ പുറത്തുവന്നതോടെ ചംപയ് സോറന് രാജിവെയ്‌ക്കേണ്ടിവന്നു. മുതിര്‍ന്ന നേതാവായ ചംപയ് സോറനെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് രാജിവെയ്‌പ്പിച്ച ഹേമന്ത് സോറന്റെ നടപടി ജെഎംഎമ്മില്‍ വലിയ അതൃപ്തിക്ക് വഴിവെച്ചിരുന്നു.

ഝാര്‍ഖണ്ഡ് സംസ്ഥാന രൂപീകരണ സമരത്തില്‍ നേതൃത്വം വഹിച്ച ചംപയ് സോറന് സംസ്ഥാനമെങ്ങും വലിയ സ്വാധീനമാണുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ശേഷിക്കേ ചംപയ് സോറനും അനുയായികളും പാര്‍ട്ടി വിട്ടാല്‍ വലിയ തിരിച്ചടിയാകും ജെഎംഎം ഝാര്‍ഖണ്ഡില്‍ നേരിടുക.

അതേസമയം പാര്‍ട്ടി വിട്ടേക്കുമെന്ന ശക്തമായ സന്ദേശം നല്കി ചംപയ് സോറന്‍. മറ്റൊരു പാത തെരഞ്ഞെടുക്കാന്‍ തന്നെ ‘നിര്‍ബന്ധിക്കുന്ന’ സാഹചര്യങ്ങള്‍ വ്യക്തമാക്കി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ മുന്നില്‍ മൂന്ന് വഴികളാണ് ഉള്ളതെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് വരെ അത് തുറന്നുകിടക്കുകയാണെന്നും അദ്ദേഹം കുറിച്ചു.

അപമാനങ്ങള്‍ക്കും തിരസ്‌കാരങ്ങള്‍ക്കും ഒടുവിലാണ് മറ്റൊരു പാത തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതനായത്. ഇന്ന് മുതല്‍ ജീവിതത്തിന്റെ പുതിയ അധ്യായം തുടങ്ങുകയാണെന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അറിയിച്ചു. മുന്നില്‍ മൂന്ന് സാധ്യതകളാണ് ഉള്ളത്. ഒന്ന്, രാഷ്‌ട്രീയത്തില്‍നിന്ന് വിരമിക്കുക. രണ്ട്, മറ്റൊരു സംഘടനയുണ്ടാക്കുക. മൂന്ന്, ഒരു പങ്കാളിയെ ലഭിക്കുകയാണെങ്കില്‍ അവര്‍ക്കൊപ്പം യാത്ര തുടരുക, അദ്ദേഹം എക്സില്‍ കുറിച്ചു. പാര്‍ട്ടിയിലെ ഉയര്‍ച്ചയും മുഖ്യമന്ത്രി സ്ഥാന ലബ്ധിയും അപമാനിച്ച് തന്നില്‍നിന്ന് തട്ടിയെടുത്തതടക്കം വിശദീകരിച്ചാണ് കുറിപ്പ്.

ഇത് വ്യക്തിപരമായ പോരാട്ടമാണെന്നും മറ്റൊരു പാര്‍ട്ടി അംഗത്തേയും ഭാഗമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മറ്റൊരു പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയെ ഉപദ്രവിക്കുകയെന്നത് ലക്ഷ്യമല്ലെന്നും അദ്ദേഹം അറിയിച്ചു.

Tags: JharkhandChampay Soren
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)
India

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

India

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

News

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

News

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

India

ജന്തർമന്ദർ മാതൃകയിൽ ജാർഖണ്ഡിലെ പ്രതിഷേധം ഹൈജാക്ക് ചെയ്യാനെത്തി ; ഇടത് വിദ്യാർത്ഥി നേതാക്കളെ വേദിയിൽ നിന്ന് ഇറക്കി വിട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.