Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ആനന്ദവല്ലി മുതല്‍ ലീലാമ്മ വരെ; ഉര്‍വ്വശിക്കിത് റിക്കാര്‍ഡ്

Actor Urvasi

അനിജാമോള്‍ കെ. പി. by അനിജാമോള്‍ കെ. പി.
Aug 16, 2024, 10:36 pm IST
in Entertainment

തിരുവനന്തപുരം: 50 ലധികം വര്‍ഷങ്ങള്‍ പിന്നിട്ട സിനിമാ ജീവിതത്തില്‍ വീണ്ടും പ്രകടനത്തിലൂടെ ഞെട്ടിച്ചിരിക്കുകയാണ് ഉര്‍വ്വശി.

2023ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ തന്റെ കരിയറിലെ ആറാമത്തെ പുരസ്‌കാരമാണ് ഉള്ളൊഴുക്കിലൂടെ ഉര്‍വശിയെ തേടിയെത്തിയത്. ഇതോടെ ഏറ്റവും കൂടുതല്‍ തവണ മികച്ച നടിക്കുള്ള പുരസ്‌കാം നേടുന്ന നടിയെന്ന റിക്കാര്‍ഡും ഉര്‍വ്വശിക്ക് സ്വന്തമായി. കൂടാതെ അവാര്‍ഡ് നേട്ടത്തില്‍ മമ്മുട്ടിക്കും മോഹന്‍ലാലിനും ഒപ്പം എത്തിയിരിക്കുകയാണ് ഉര്‍വ്വശിയും. മികച്ച നടനുള്ള പുരസ്‌കാരം മമ്മുട്ടിക്കും മോഹന്‍ലാലിനും ആറ് തവണയാണ് ലഭിച്ചിരിക്കുന്നത്. ഇവരോടൊപ്പം സ്ഥാനം പിടിക്കാനും ഉര്‍വ്വശിക്കായി.

1989ലാണ് കരിയറിലെ ആദ്യ സംസ്ഥാന അവാര്‍ഡ് ഉര്‍വശിയെ തേടി എത്തിയത്. മഴവില്‍ക്കാവടി, വര്‍ത്തമാനകാലം എന്നീ സിനിമകളിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയപ്പോള്‍ 1990 ല്‍ തലയണമന്ത്രത്തിലെ കാഞ്ചനയിലൂടെയും ഭരതം, മുഖചിത്രം, കാക്കത്തൊള്ളായിരം എന്നീ സിനിമകളിലൂടെ 1991 ലും ഉര്‍വ്വശി പുരസ്‌കാരം നിലനിര്‍ത്തി. മഴവില്‍ക്കാവടിയിലെ ആനന്ദവല്ലി ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ച്ചയായി മൂന്ന് തവണ മികച്ച നടിക്കുള്ള പുരസ്‌കാരം നിലനിര്‍ത്താനും ഉര്‍വ്വശിക്ക് കഴിഞ്ഞു.

1995 ല്‍ കഴകം എന്ന ചിത്രത്തിലെ പ്രകടനത്തിനും 2006 ല്‍ മധുചന്ദ്രലേഖയിലെ പ്രകടനത്തിനും മികച്ച നടിക്കുള്ള പുരസ്‌കാരം ഉര്‍വ്വശി നേടി. കാലത്തിന്റെയും സിനിമയുടെ പെട്ടെന്നുള്ള മാറ്റങ്ങള്‍ അതേ വേഗത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് ഓരോ സിനിമകളിലും ഉര്‍വ്വശിയുടെ പ്രകടനം. 2006ല്‍ അച്ചുവിന്റെ അമ്മയിലെ പ്രകടനത്തിന് മികച്ച സഹ നടിക്കുള്ള ദേശീയ പുരസ്‌കാരവും 1994, 1995 വര്‍ഷങ്ങളില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങളും ഉര്‍വ്വശിയെ തേടിയെത്തിയിട്ടുണ്ട്.

ഇത്തവണ അവാര്‍ഡ് ലഭിച്ച ഉള്ളൊഴുക്കിലെ ലീലാമ്മ എന്ന കഥാപാത്രമായി പകരം വെയ്‌ക്കാനില്ലാത്ത പ്രകടനം കാഴ്ചവെച്ചാണ് ആറാമത്തെ അവാര്‍ഡും ഉര്‍വശി നേടിയിരിക്കുന്നത്. മലയാളിയുടെ ഒരുവിധം എല്ലാ ഭാവങ്ങളും അഭ്രപാളിയില്‍ ഏറെ മനോഹരമായി അവതരിപ്പിച്ച് തന്റേതായൊരു കൈയൊപ്പോടെ അനശ്വരമാക്കിയിട്ടുണ്ട് ഉര്‍വശി. ഉള്ളൊഴുക്കിലെ പാര്‍വതി തിരുവോത്തിന്റെ കഥാപാത്രമായ അഞ്ജുവിന്റെ അമ്മായിയമ്മയായ ലീലാമ്മയായി ഉര്‍വശി എത്തിയപ്പോള്‍ അവിടെ വിരിഞ്ഞ ഭാവതീവ്രതകളുടെ ആഴം കൊണ്ട് വീണ്ടും ഉര്‍വശി വിസ്മയിപ്പിക്കുകയായിരുന്നു. വേദനയും നിരാശയും ദേഷ്യവും അതിനൊപ്പം അര്‍ത്ഥഗര്‍ഭമായ ശാന്തതയുമൊക്കെ ലീലാമ്മയില്‍ മിന്നിമറഞ്ഞപ്പോള്‍ ഉര്‍വശി വീണ്ടും അംഗീകരിക്കപ്പെടുമെന്നും ആറാമതും സംസ്ഥാനത്തെ മികച്ച നടിയാവുമെന്നും കരുതിയിരുന്നവര്‍ ഏറെയായിരുന്നു. ആ കരുതലുകളുടെ ഉറപ്പ് കൂടിയായിരുന്നു ഉര്‍വശിയുടെ മികച്ച നടിക്കുള്ള ഈ പുരസ്‌കാരനേട്ടം.

1977 ല്‍ തന്റെ എട്ടാം വയസില്‍ അഭിനയരംഗത്തെത്തിയ ഉര്‍വ്വശി 1978 ല്‍ റിലീസായ ‘വിടരുന്ന മൊട്ടുകളി’ലൂടെയാണ് ആദ്യമായി മലയാളികളുടെ മുന്നിലെത്തുന്നത്. അതിനു ശേഷം 1979ല്‍ ‘കതിര്‍ മണ്ഡപം’ എന്ന സിനിമയില്‍ ജയഭാരതിയുടെ മകളായി പ്രത്യക്ഷപ്പെട്ടു. 1983ല്‍ 13 ാം വയസിലാണ് ആദ്യമായി നായിക വേഷമിടുന്നത്. കാര്‍ത്തിക് നായകനായ ‘തൊടരും ഉണര്‍വ്വ്’ എന്ന തമിഴ് ചിത്രത്തില്‍. പിന്നീടും മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റിലീസായത്. ഇതിനിടെ നായികയായി റിലീസായ ആദ്യ ചിത്രം 1983ല്‍ പുറത്തിറങ്ങിയ ‘മുന്താണെ മുടിച്ച്’ ആയിരുന്നു. ഈ സിനിമയുടെ വന്‍ വിജയം ഉര്‍വ്വശിയുടെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവായി മാറുന്ന കാഴ്ചയാണ് നമ്മള്‍ പിന്നീട് കണ്ടത്. തുടര്‍ന്നിങ്ങോട്ട് മലയാളിയുടെ മനസിലേക്ക് ചേക്കേറിയ, ഇന്നും സിനിമാപ്രേമികള്‍ നെഞ്ചോട് ചേര്‍ക്കുന്ന കഥാപാത്രങ്ങളുമായി ഉര്‍വശി മലയാളികളുടെ പ്രിയപ്പെട്ട നടിമാരുടെ ലിസ്റ്റിലേക്ക് സ്ഥാനം നേടുകയായിരുന്നു.

80 കളിലും 90 കളിലും മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു ഉര്‍വ്വശി. ഇക്കാലയളവില്‍ 500ല്‍ അധികം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളം, തമിഴ് എന്നിവ കൂടാതെ തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിലും വേഷമിട്ടു. കോമഡി ടൈമിങ്ങിലും ഗൗരവ കഥാപാത്രങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഉര്‍വശിക്ക് കഴിഞ്ഞു എന്നതിന്റെ ഉദാഹരണങ്ങളായിരുന്നു അവരുടെ ഓരോ വേഷവും. അനിയത്തിയായാലും കാമുകിയായാലും ഭാര്യയായാലും അമ്മയായാലും അമ്മായിയമ്മയായാലും ഈ വേഷത്തില്‍ ഉര്‍വശി ഭദ്രമെന്ന് തോന്നിപ്പിച്ചിടത്തായിരുന്നു അവരുടെ കഥാപാത്രങ്ങളുടെ വിജയം.

Tags: Actress UrvashiKerala State Film AwardsUllozhukku
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ജയറാം ഉര്‍വശിയുടെ കാല്‍ തൊട്ട് തൊഴുതു.;’ഷൂട്ടിങ്ങിനിടെയാണ് ഉർവശിയുടെ അനിയൻ മരിച്ചത്, സംസ്കാരം കഴിഞ്ഞ് നേരെ വന്ന് അഭിനയിച്ചത് കോമഡി സീനിൽ

Entertainment

ഉർവശി ആ വലിയ നായകനുമായി പ്രണയത്തിലായിരുന്നു, പക്ഷെ

Kerala

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്‌

Entertainment

റേപ്പ് ചെയ്യപ്പെടുന്നത് മാത്രമല്ല സ്ത്രീകളുടെ കഥ: റിമ കല്ലിങ്കല്‍

New Release

ഉർവ്വശിയുടെ തീഷ്ണമായ ഭാവം ;ആശ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

പുതിയ വാര്‍ത്തകള്‍

ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ സി പി എം ആക്രമണം: സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ബിര്‍ണാണി ശങ്കുവിനെ സസ്പെന്‍ഡ് ചെയ്തെന്ന് വ്യാജവാര്‍ത്ത ; പരാതിയുമായി മന്ത്രി ബിന്ദു കൃഷ്ണയുടെ ഓഫീസ്

ജപ്പാന്‍ പ്രധാനമന്ത്രി സനെ തകായ്ച്ചി(വലത്ത്)

നിയമം ലംഘിച്ച് പണിതുയര്‍ത്തിയ മുസ്ലിം പള്ളി പൊളിച്ചുനീക്കി ജപ്പാന്‍ സര്‍ക്കാര്‍

കോൺഗ്രസ് നടത്തിയ വഞ്ചന മറക്കില്ല, ഡിഎംകെ-കോൺഗ്രസ് ഭിന്നത രൂക്ഷമാകുന്നു: ജൂൺ 8 ന് നടക്കുന്ന ഇൻഡി യോഗത്തിൽ സ്റ്റാലിന്റെ പാർട്ടി പങ്കെടുക്കില്ല

പ്രതിപക്ഷ ഉപനേതൃ പദവി: പാര്‍ട്ടി അഭിമാനം സിപിഎമ്മിന് മുന്നില്‍ പണയം വയ്‌ക്കില്ലെന്ന് സി പി ഐ

ബലൂചിസ്ഥാനിൽ 50-ലധികം ഡെത്ത് സ്ക്വാഡുകൾ ! പാക് സൈന്യത്തെയും ഐഎസ്‌ഐയെയും കുറിച്ചുള്ള ഗുരുതരമായ വെളിപ്പെടുത്തലുകളുമായി ലക്കി ബിഷ്ത്

അമിത് ഷായുമായി സംസാരിച്ചശേഷം അണ്ണാമലൈ മൗനത്തില്‍;അണ്ണാമലൈയുടെ രാജിക്കത്ത് കിട്ടിയില്ലെന്ന തമിഴ്നാട് ബിജെപി പ്രസിഡന്‍റ് നൈനാര്‍ നാഗേന്ദ്രന്‍

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമര്‍പ്പിച്ച് ക്രൈം ബ്രാഞ്ച്

പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം : ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കും

തൃശൂരില്‍ റിമാന്‍ഡ് തടവുകാരന്‍ മരിച്ചത് മര്‍ദ്ദനമേറ്റെന്ന് ആരോപണം,മരിച്ചത് മാനസിക വെല്ലുവിളി നേരിടുന്ന യുവാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.