Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘പപ്പു’ എന്നൊക്കെ കരുതി നടപടി എടുക്കാതിരിക്കരുത്; ഇയാൾ കൊടും ക്രിമിനൽ ആണ്, രാജ്യദ്രോഹികളുടെ കയ്യിലെ ടൂൾ ആണ്

ജിതിന്‍ കെ ജേക്കബ്ബ്‌byജിതിന്‍ കെ ജേക്കബ്ബ്‌
Aug 13, 2024, 11:22 pm IST
inIndia

പ്രതീക്ഷിച്ചത് പോലെ തന്നെ #hindenburg ആരോപണം വെറും ആവിയായി പോയി.
ഇന്ത്യക്ക് എതിരെയുള്ള അന്താരാഷ്‌ട്ര ഗൂഢാലോചന 15 കോടിയിൽ അധികം വരുന്ന ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപകർ തള്ളിക്കളഞ്ഞു.
ഇന്ത്യയുടെ പ്രതിപക്ഷ നേതാവും, കോൺഗ്രസ്‌ നേതാവുമായ ‘രാഹുൽ ഗാന്ധി’ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ ഇന്ത്യക്കാർ ഇനി നിക്ഷേപം നടത്തരുത് എന്ന രീതിയിൽ ഉള്ള തികച്ചും രാജ്യദ്രോഹപരമായ പ്രചരണം ഇന്നലെ മുതൽ നടത്തുക ആയിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സ്റ്റോക്ക് മാർക്കറ്റ് ആയ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിനെ തകർക്കാൻ ഉള്ള അന്താരാഷ്‌ട്ര ശക്തികളുടെ ശ്രമം മനസിലാക്കാം, പക്ഷെ ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് തന്നെ അതിന് മുൻകൈ എടുക്കുന്നത് എങ്ങനെ അംഗീകരിക്കാൻ കഴിയും…?
ഇതിന് മുൻപ് ഇതുപോലത്തെ ആരോപണം ഉന്നയിച്ച #hindenburg എന്ന അമേരിക്കൻ കമ്പനിയുടെ വാദങ്ങൾ എല്ലാം സുപ്രീം കോടതി നിയമിച്ച വിദഗ്ധ സമിതി തള്ളിക്കളഞ്ഞതാണ് എന്ന് മാത്രമല്ല, ഈ അമേരിക്കൻ കമ്പനി ഇത്തരം വ്യാജ വാർത്തകൾ ചമച്ച് അതിലൂടെ മാർക്കറ്റിൽ തകർച്ച ഉണ്ടാക്കി ലാഭം ഉണ്ടാക്കുക ആണെന്നത് പണ്ടേ തെളിഞ്ഞതുമാണ്. കഴിഞ്ഞ തവണ ഇതേപോലെ ആരോപണം ഉന്നയിച്ച് ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ തകർച്ച ഉണ്ടാക്കി ഈ സ്ഥാപനം ഏതാണ്ട് 34 കോടി രൂപ ലാഭം ഉണ്ടാക്കിയതാണ് എന്നത് മറക്കരുത്.
രാഹുൽ ഗാന്ധി എന്ന വ്യക്തിക്ക് തിരഞ്ഞെടുപ്പ് രേഖകൾ പ്രകാരം 4.34 കോടി രൂപയുടെ ഷെയർ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ ഉണ്ട്. എന്നിട്ടാണ് അയാൾ ഇന്ത്യക്കാർ ഇനി ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപം നടത്തരുത് എന്ന രീതിയിൽ പ്രചരണം നടത്തുന്നത് .!
സത്യത്തിൽ ഇന്ത്യയുടെ സാമ്പത്തീക രംഗത്തെ തകർക്കാൻ ഉള്ള അന്താരാഷ്‌ട്ര ഗൂഢാലോചനയുടെ പ്രധാന കണ്ണിയാണ് രാഹുൽ ഗാന്ധി എന്ന് സംശയിച്ചാൽ തെറ്റ് പറയാൻ ആകില്ല.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന പ്രധാന കമ്പനികൾക്ക് നേരെ വർഷങ്ങളായി ആരോപണം ഉന്നയിച്ച് അവയെ തകർക്കാൻ രാഹുൽ ഗാന്ധി ശ്രമിക്കുന്നു എന്നത് പരസ്യമായ രഹസ്യം ആണ്. ഈ കമ്പനികൾ 2014 ൽ അല്ല തുടങ്ങിയത് എന്നത് ഓർക്കണം.
രാഹുൽ ഗാന്ധിക്ക് പരാതി ഉണ്ടെങ്കിൽ കോടതിയിൽ പോകാം, പാർലമെന്റിൽ ഉന്നയിക്കാം, രാഷ്‌ട്രീയമായി ഉപയോഗിക്കാം. പക്ഷെ ഇന്ത്യക്കാർ ഇനിമുതൽ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപം നടത്തരുത് എന്ന രീതിയിൽ ഉള്ള പ്രചരണം തികച്ചും രാജ്യദ്രോഹപരമാണ്. ഇന്ത്യയുടെ സാമ്പത്തീക രംഗത്തെ തകർക്കാൻ ആണ് അയാളുടെ ശ്രമം.
‘പപ്പു’ ആണ് എന്നൊക്കെ കരുതി രാഹുൽ ഗാന്ധിക്ക് എതിരെ ഇനിയും നടപടി എടുക്കാതിരിക്കരുത്. ഇയാൾ കൊടും ക്രിമിനൽ ആണ്, രാജ്യദ്രോഹികളുടെ കയ്യിലെ ടൂൾ ആണ് എന്ന് വേണം അനുമാനിക്കാൻ.
എന്തായാലും ഇത്തവണയും രാഹുൽ ഗാന്ധി പരാജയപ്പെടുകയാണ് ഉണ്ടായത്. ഇന്ത്യൻ സമ്പത്തീക രംഗത്തെ തകർക്കാൻ ഉള്ള രാഹുൽ ഗാന്ധിയുടെ ആഹ്വാനം തള്ളിക്കളഞ്ഞ ഇന്ത്യൻ ജനതക്ക് അഭിനന്ദനങ്ങൾ.
ഇനിയിപ്പോൾ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് തകരണം എങ്കിൽ ഒരേ ഒരു മാർഗമേ ഉള്ളൂ, രാഹുൽ ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രി ആകും എന്ന ഒരു വാർത്ത ഉണ്ടാകണം. ഇത്തവണത്തെ ലോക്സഭ തിരഞ്ഞെടുപ്പ് ഫലം വന്നു തുടങ്ങിയപ്പോൾ അൽപ്പസമയം കോൺഗ്രസ്‌ മുന്നേറിയപ്പോൾ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ ഉണ്ടായ തകർച്ച നമ്മൾ കണ്ടതാണ്. അതായത് രാഹുൽ ഗാന്ധിയെ പോലെ ഒരാൾ ഇന്ത്യൻ പ്രധാനമന്ത്രി ആകും എന്ന എന്തെങ്കിലും ഒരു സാഹചര്യം വന്നാൽ ഇന്ത്യൻ സാമ്പത്തീക രംഗം തകർന്നടിയുക തന്നെ ചെയ്യും. അതാണ് ഇന്ത്യക്കാർക്ക് രാഹുൽ ഗാന്ധിയിൽ ഉള്ള ‘വിശ്വാസം’..!
ഇനി പന്ത് കേന്ദ്ര സർക്കാരിന്റെ കയ്യിൽ ആണ്. ഇന്ത്യക്ക് എതിരെ അന്താരാഷ്‌ട്ര തലത്തിൽ ഗൂഢാലോചന നടത്തുന്നവരുടെ കൂടെ ചേർന്ന് ഇന്ത്യൻ സാമ്പത്തീക രംഗത്തെ തകർക്കാൻ രാജ്യദ്രോഹപരമായ പരാമർശം നടത്തിയ രാഹുൽ ഗാന്ധിക്ക് എതിരെ നടപടി എടുക്കുമോ, അതോ പതിവുപോലെ ‘പപ്പു’ എന്ന് കരുതി അവഗണിക്കുമോ എന്ന് കാത്തിരുന്നു കാണാം.
ജിതിന്‍ കെ ജേക്കബ്ബ്‌

Tags: Rahul Gandhi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചത് പാർട്ടി മോഷണമാണെന്ന് രാഹുൽ ഗാന്ധി

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാഹുൽ ഗാന്ധി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നു : രണ്ടായിരം രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ചുമത്താൻ പദ്ധതിയില്ലെന്ന് രാംദാസ് അത്താവാലെ

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

World

ഞാൻ എപിജെ അബ്ദുൾ കലാമിന് സസ്യാഹാരം മാത്രമേ നൽകിയിട്ടുള്ളൂ : 80% ഇന്ത്യക്കാരും മാംസാഹാരികളാണെന്ന് പറഞ്ഞ രാഹുലിന് മറുപടിയുമായി ഐസ്‌ലാൻഡ് മുൻ പ്രസിഡന്റ്

പുതിയ വാര്‍ത്തകള്‍

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.