കൊച്ചി: നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ കൊച്ചി മേഖല യൂണിറ്റ് രണ്ട് കേസുകളിലായി പിടിച്ചെടുത്ത 2725 കിലോ മയക്കുമരുന്നുകള്‍ നശിപ്പിച്ചു. 2022 ഒക്ടോബറില്‍ 199.445 കിലോഗ്രാം ഹെറോയിനും, 2023 മെയ് മാസത്തില്‍ 2525.675 കിലോ മെത്താംഫെറ്റാമൈന്‍ ഹൈഡ്രോക്ലോറൈഡുമാണ് പിടിച്ചെടുത്തത്.
രണ്ട് കേസുകളിലും മയക്കുമരുന്ന് ഇറാനില്‍ നിന്നാണ് എത്തിച്ചത്.
കേസുകളിലാകെ ഏഴ് ഇറാന് പൗരന്മാരെയും അറസ്റ്റ് ചെയ്തിരുന്നു. ഈ മയക്കുമരുന്നുകള്‍ കേസിന്റെ വാദത്തിനു മുന്‍പ് നശിപ്പിക്കുന്നതിനായി സുപ്രീംകോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച് എന്‍സിബി ദക്ഷിണ മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍, എന്‍സിബി കൊച്ചി സോണല്‍ ഡയറക്ടര്‍, ഡിആര്‍ഐ കൊച്ചി ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരടങ്ങുന്ന ഉന്നതതല ഡ്രഗ് ഡിസ്പോസല്‍ കമ്മിറ്റി രൂപീകരിച്ചു.
ഇവര്‍ വിളിച്ചുചേര്‍ത്ത പ്രാരംഭ യോഗം രണ്ട് കേസുകളിലെയും മയക്കു മരുന്നുകള്‍ വാദത്തിനു മുന്‍പ് നശിപ്പിക്കാന്‍ ശിപാര്‍ശ ചെയ്തു. ഇതുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ക്ക് ശേഷം ശേഷം പിടികൂടിയ 2725.12 കിലോഗ്രാം വരുന്ന മയക്കുമരുന്ന് എറണാകുളം അമ്പലമേട്ടിലെ കെഇഐഎല്‍ എന്ന സ്ഥലത്തുള്ള ഇന്സിനറേഷന് വഴി കത്തിച്ച് നശിപ്പിക്കുകയായിരുന്നു.
എച്ച്എല്‍ഡിഡിസി അംഗങ്ങളായ നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ദക്ഷിണ മേഖലാ ഡിഡിജി മനീഷ് കുമാര്‍, എന്‍സിബി കൊച്ചി സോണല്‍ ഡയറക്ടര്‍, ഡിആര്‍ഐ കൊച്ചി ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: