തൃശൂര്‍: ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്കുമാറിനെതിരെ പോലീസ് ചുമത്തിയ 107 കേസ് തൃശൂര്‍ ആര്‍ഡിഒ കോടതി റദ്ദാക്കി.
സമൂഹത്തിന്റെ സമാധാന ജീവിതത്തിന് ഭീഷണിയായ സ്ഥിരം ക്രിമിനലുകള്‍ക്കെതിരെ എടുക്കുന്ന സിആര്‍പിസി 107 ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ ചുമത്തിയതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ലോക്സഭാ തെരെഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ പ്രതികാര രാഷ്ട്രീയമാണ് സിപിഎമ്മും പോലീസും ചേര്‍ന്ന് നടപ്പാക്കിയതെന്ന് ആരോപിച്ച് ബിജെപി ഡിഐജി ഓഫീസ് മാര്‍ച്ചും നടത്തിയിരുന്നു.
കള്ളക്കേസ് എടുത്തതിനെതിരെ ജില്ലാ കളക്ടര്‍, സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതിയും നല്‍കിയിരുന്നു. ജനകീയ വിഷയങ്ങളുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധ
ങ്ങളില്‍ പങ്കെടുത്തതല്ലാതെ അഡ്വ കെ.കെ അനീഷ്കുമാറിനെതിരെ ഒരു ക്രിമിനല്‍ കേസും ഇല്ല.
ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. ഇതിനെത്തുടര്‍ന്ന് കമ്മീഷണറും കളക്ടറും നടത്തിയ അന്വേഷണത്തില്‍ കേസ് നിലനില്‍ക്കുന്നതല്ലെന്ന് കണ്ടെത്തി. ഇതിനെത്തുടര്‍ന്നാണ് അനീഷ്കുമാറിനെതിരെ 107 പ്രകാരമുള്ള എല്ലാ ക്രിമിനല്‍ നടപടികളും റദ്ദാക്കിക്കൊണ്ട് കോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്. ജില്ലാ പ്രസിഡന്റിന് വേണ്ടി കോടതിയില്‍ ഹാജരായത് അഡ്വ.കെ.പ്രമോദ്, ബിജെപി ജില്ലാ
ജനറല്‍ സെക്രട്ടറി കൂടിയായ അഡ്വ കെ.ആര് ഹരി എന്നിവരാണ്.
കോടതി നടപടിയില്‍ സന്തോഷമുണ്ടെന്നും നീതി നേടിയെടുക്കാന്‍ പോരാടിയ എല്ലാവരോടും നന്ദിയുണ്ടൈന്നും ഇത്തരം നീതി നിഷേധം ഇനി ആര്‍ക്കെതിരെയും ഉണ്ടാവരുതെന്നും വിധിയെക്കുറിച്ച് അഡ്വ കെ.കെ.അനീഷ്കുമാര്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: