ബ്രിട്ടനില്‍ ഇസ്ലാം ഭീതി വര്‍ധിക്കുന്നുവെന്നതിന്റെ സൂചനയായിരുന്നു ഇക്കഴിഞ്ഞ ദിവസം അവിടെ ഒരു പള്ളിക്ക് നേരെ നടന്ന യുകെ കൗമാരക്കാരുടെ അക്രമം. ബ്രിട്ടനിലേക്ക് കുടിയേറിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയും ആക്രമണം ഉണ്ടായെങ്കിലും അവര്‍ പ്രധാനമായും ഉന്നം വെച്ചത് മുസ്ലിം കുടിയേറ്റക്കാരെ ആയിരുന്നു എന്ന രീതിയില്‍ ആണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
‘ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ്’. എന്ന ഫാസിസ്റ്റ് സംഘടനയാണ് ബ്രിട്ടനില്‍ കുടിയേറ്റക്കാര്‍ക്ക് എതിരായി നടന്ന അക്രമത്തിന് പിന്നില്‍. ബ്രിട്ടനില്‍ ബ്രിട്ടീഷുകാര്‍ മതി എന്ന രീതിയിലുള്ള തീവ്രനിലപാടാണ് ഈ സംഘടനയ്ക്കുള്ളത്.
ഈ അക്രമത്തിന് കാരണമായത് ഒരു ഡാന്‍സ് പരിപാടിക്കിടിയില്‍ മൂന്ന് പെണ്‍കുട്ടികള്‍ കുത്തേറ്റ് മരിച്ച സംഭവമാണ്. സംഭവത്തില്‍ ഒരു 17 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്രിട്ടനിലേക്ക് കുടിയേറി വന്ന മുസ്ലിം യുവാവാണ് കത്തികൊണ്ടുള്ള ആക്രമണത്തിന് പിന്നിലെന്ന് പ്രചാരമുണ്ടായി. ഒരു ഇസ്ലാമിക തീവ്രവാദിയാണ് പെണ്‍കുട്ടികളെ കുത്തിക്കൊലപ്പെടുത്തിയത് എന്ന രീതിയിലായിരുന്നു സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പരന്നത്. ഇതോടെ ബ്രിട്ടീഷുകാരായ കൗമാരക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പിറ്റേന്ന് മരിച്ച മൂന്ന് പെണ്‍കുട്ടികളുടെ സംസ്കാരവുമായി ബന്ധപ്പെട്ട് ബ്രിട്ടനിലെ ചെറുപ്പക്കാര്‍ ഒത്തുകൂടി. പെണ്‍കുട്ടികള്‍ മരിച്ച സ്ഥലത്ത് പൂക്കര്‍ അര്‍പ്പിക്കാന്‍ ആളുകള്‍ കൂട്ടമായി എത്തി. പിന്നീട് മുസ്ലിം വിരുദ്ധ പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു. ഈ അക്രമത്തിന് ചുക്കാന്‍ പിടിച്ചത് ‘ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ്’. എന്ന ഫാസിസ്റ്റ് സംഘടനയാണെന്ന് പൊലീസ് പറയുന്നു. 2009 മുതല്‍ മുസ്ലിങ്ങള്‍ക്കെതിരെ പ്രവര്‍ത്തനം സംഘടിപ്പിക്കുന്ന ഫാസിസ്റ്റ് സംഘടനയാണ് ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ്. മുസ്ലിം കുടിയേറ്റക്കാരനായ യുവാവാണ് പെണ്‍കുട്ടികളെ കൊലപ്പെടുത്തിയത് എന്ന വ്യാജപ്രചാരണമായിരുന്നു ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ് അഴിച്ചുവിട്ടത്. എക്സ് എന്ന സമൂഹമാധ്യമത്തില്‍ ആരംഭിച്ച വ്യാജപ്രചാരണം പിന്നീട് ഫെയ്സ്ബുക്കിലും ടെലഗ്രാമിലും കൂടി പ്രചരിച്ചു.അവര്‍ ഒരു പ്രാദേശിക മുസ്ലിം പള്ളി ഒഴിഞ്ഞ കുപ്പികളും കല്ലും ഉപയോഗിച്ച് ആക്രമിച്ചു. ഇംഗ്ലണ്ടിലെ സൗത്ത് പോര്‍ട്ട് എന്ന മുസ്ലിംപള്ളിയെ ആണ് അവര്‍ ആക്രമിച്ചത്. ആക്രമണം ഭയാനകമായിരുന്നു എന്ന പള്ളിയുടെ ചെയര്മാന് പറയുന്നു.
ലണ്ടന്‍, മാഞ്ചസ്റ്റര്‍, മിഡില്‍സ് ബറോ, ഹള്‍, ലിവര്‍പൂള്‍, ബ്രിസ്റ്റോള്‍, ബെല്‍ഫാസ്റ്റ്, നോട്ടിംഗ് ഹാം, ലീഡ്സ് എന്നിവിടങ്ങളില്‍ എല്ലാം അക്രമം അരങ്ങേറി. ജോലി തേടി യുകെയില്‍ എത്തിയ കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്ന ഹോളി ഡേ ഇന്‍ എക്സ്പ്രസ് എന്ന ഹോട്ടലിനു നേരെയും ആക്രമണമുണ്ടായി. ഊതിവീര്‍പ്പിച്ച ബോട്ടുകള്‍ ഉപയോഗിച്ച് ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടന്ന് യുകെയില്‍ അഭയം തേടി വരുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെയാണ് യുകെയിലെ കൗമാരപ്രായക്കാര്‍ക്ക് കുടിയേറ്റക്കാരോട് വിദ്വേഷം വളര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഋഷി സുനക് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അനധികൃതമായി എത്തിയ കുടിയേറ്റക്കാരെ ഹോട്ടലുകളില്‍ താമസിപ്പിക്കാനായി 250 കോടി പൗണ്ടാണ് യുകെ സര്‍ക്കാര്‍ ചെലവഴിച്ചത്.
കൂട്ടത്തോടെ ബ്രിട്ടനില്‍ എത്തിയ ശേഷം അവിടെ പ്രസവിച്ച് ജനസംഖ്യ വര്‍ധിപ്പിച്ച് അധികാരം കയ്യാളാനാണ് മുസ്ലിം കുടിയേറ്റക്കാരുടെ ധാരണ എന്ന പ്രചാരണം യൂറോപ്പിലെങ്ങും പ്രചരിക്കുന്നുണ്ട്. ഇതിന് കാരണം മുസ്ലിം കുടിയേറ്റക്കാരുടെ പ്രതിഷേധ പ്രകടനങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ സംഘടിതമായി നടക്കുന്നതിനാലാണ്. കുടിയേറി വന്നവര്‍ പിന്നീട് ബലം പ്രയോഗിക്കുന്നത് അംഗീകരിക്കാനാവില്ല എന്ന നിലപാടാണ് ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ്.പോലുള്ള ഫാസിസ്റ്റ് സംഘടനകള്‍ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: