Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

കൂടുതൽ സ്ഥലങ്ങളിലേക്ക് അനായാസം പറക്കാം: എയർ ഇന്ത്യ എക്‌സ്‌പ്രസ് സ്‌കൂട്ടുമായി ചേർന്ന് വെർച്വൽ ഇന്‍റർലൈൻ ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2024, 06:31 pm IST
inBusiness

കൊച്ചി: വിമാന യാത്രക്കാർക്ക് കൂടുതൽ സർവീസുകളും ബുക്കിംഗ് സൗകര്യങ്ങളും നൽകുന്ന രാജ്യത്തെ ആദ്യ വെർച്വൽ ഇന്‍റർലൈൻ – എഐഎക്‌സ് കണക്‌ട് അവതരിപ്പിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ്. സിംഗപ്പൂർ ആസ്ഥാനമായുള്ള സ്‌കൂട്ട് എയർലൈനുമായി ചേർന്നാണ് വെർച്വൽ ഇന്‍റർലൈൻ സംവിധാനം ഒരുക്കുന്നത്. ഇതോടെ രണ്ട് വ്യത്യസ്ഥ വിമാന കമ്പനികൾ പ്രവർത്തിപ്പിക്കുന്ന ഫ്‌ളൈറ്റുകൾ എയർ ഇന്ത്യ എക്‌സ്‌പ്രസ് airindiexpress.com വെബ്സൈറ്റിൽ നിന്നും അനായാസം ബുക്ക് ചെയ്യാം. യാത്രയുടെ ഒരു ഘട്ടം എയർ ഇന്ത്യ എക്സ്പ്രസിലും അടുത്ത ഘട്ടം പങ്കാളിത്ത എയർലൈനായ സ്‌കൂട്ട് എയർലൈൻ പ്രവർത്തിപ്പിക്കുന്ന കണക്റ്റിംഗ് ഫ്ലൈറ്റിലുമായി ബുക്ക് ചെയ്യാനാകും.  വെർച്വൽ ഇന്‍റർലൈൻ സൗകര്യം ലഭ്യമാക്കുന്ന ആദ്യ ഇന്ത്യൻ എയർലൈനാണ് എയർ ഇന്ത്യ എക്സ്പ്രസ്.

പ്രമുഖ ട്രാവൽ സൊല്യൂഷൻസ് ടെക്‌നോളജി കമ്പനിയായ ഡോഹോപ്പുമായി സഹകരിച്ചാണ് വെർച്വൽ ഇന്‍റർലൈനായ എഐഎക്‌സ് കണക്‌ട് വികസിപ്പിച്ചിട്ടുള്ളത്. സ്‌കൂട്ട് എയർലൈനുമായുള്ള ഈ സഹകരണത്തോടെ ഇന്ത്യയിൽ നിന്നും ഓസ്‌ട്രേലിയ, ചൈന, ഇന്തോനേഷ്യ, ജപ്പാൻ, ലാവോസ്, മലേഷ്യ, ഫിലിപ്പീൻസ്, റിപ്പബ്ലിക് ഓഫ് കൊറിയ, സിംഗപ്പൂർ, തായ്‌ലൻഡ്, വിയറ്റ്നാം തുടങ്ങി 60 ഓളം സ്ഥലങ്ങളിലേക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും. 32 ആഭ്യന്തര കേന്ദ്രങ്ങളിലേക്കും 14 അന്താരാഷ്‌ട്ര  കേന്ദ്രങ്ങളിലേക്കുമായി പ്രതിദിനം 380 വിമാന സർവീസുകളുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് ശൃംഖലയെ ഈ പുതിയ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തും. ചെന്നൈ, തിരുച്ചിറപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ബാലി, ഹോ ചി മിൻ സിറ്റി, ഹോങ്കോംഗ്, ഇഞ്ചിയോൺ, മെൽബൺ, പെനാങ്, ഫൂക്കറ്റ്, സിഡ്‌നി എന്നിവിടങ്ങളിലേക്കോ ദോഹ, ദുബായ്, കുവൈറ്റ്, മസ്‌കറ്റ് എന്നിവിടങ്ങളിൽ നിന്നും ഇന്ത്യ വഴി സിംഗപ്പൂരിലേക്കോ ഇനി മുതൽ അനായാസം വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ വിപുലീകരണത്തിന്റെ ഭാഗമായി വിവിധ അന്താരാഷ്‌ട്ര എയർലൈനുകളുമായി ചേർന്ന് കൂടുതൽ സ്ഥലങ്ങളിലേക്ക് ഈ പങ്കാളിത്തം വ്യാപിപ്പിക്കും. ഇന്ത്യയിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനും ഇതിലൂടെ സാധിക്കും. എയർ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലെ വെർച്വൽ ഇന്‍റർലൈൻ വഴി യാത്രാവിവരങ്ങൾ ബുക്ക് ചെയ്യാനും ട്രാൻസിറ്റ് എയർപോർട്ടിൽ സ്വയം ചെക്ക്-ഇൻ ചെയ്യാനും സാധിക്കും. ഫ്ലൈറ്റ് താമസിച്ചാലോ റദ്ദാക്കിയാലോ തെറ്റായ കണക്ഷൻ ഫ്ളൈറ്റുകളിൽ നിന്ന് യാത്രക്കാർക്ക് സംരക്ഷണം നൽകാനും വെർച്വൽ ഇന്‍റർലൈൻ വഴി സാധിക്കും.

ആഭ്യന്തര- അന്താരാഷ്‌ട്ര വിപണികളിലുടനീളം എയർ ഇന്ത്യ എക്‌സ്പ്രസിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും കിഴക്ക്- പടിഞ്ഞാറൻ രാജ്യങ്ങളിലേക്ക് തടസ്സങ്ങളില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനും പുതിയ ലക്ഷ്യസ്ഥാനങ്ങൾ തുറക്കുന്നതിനുമായി വെർച്വൽ ഇന്‍റർലൈൻ പങ്കാളിത്തത്തെ പ്രയോജനപ്പെടുത്തുമെന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് ചീഫ് കൊമേഴ്സ്യൽ ഓഫീസർ അങ്കൂർ ഗാർഗ് പറഞ്ഞു. ഈ വെർച്വൽ ഇന്‍റർലൈനിലെ ആദ്യ എയർലൈൻ പങ്കാളിയായി സ്‌കൂട്ടിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. കൂടുതൽ എയർലൈനുകളെ ഇതിലേക്ക് ചേർക്കാനാണ് ഞങ്ങളുടെ ആഗ്രഹം. ഈയൊരു പങ്കാളിത്തത്തിലൂടെ ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന യാത്രാ ആവശ്യം നിറവേറ്റാനും വിമാന ശ്യംഖല വിപുലീകരിക്കാനും സാധിക്കുമെന്നും അന്തർദ്ദേശീയ യാത്രക്കാരെ ആകർഷിച്ചു ഇന്ത്യയിൽ കൂടുതൽ ടൂറിസം കൊണ്ടുവരാനാകുമെന്നും അദ്ദേഹം പറഞ്ഞു.

വെർച്വൽ പ്ലാറ്റ്‌ഫോമിലൂടെ എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ആദ്യ ഇന്‍റർലൈൻ പങ്കാളിയായതിൽ അഭിമാനമുണ്ടെന്ന് സ്‌കൂട്ട് എയർലൈൻസ് ചീഫ് കൊമേഴ്സ്യൽ ഓഫീസർ കാൽവിൻ ചാൻ പറഞ്ഞു. ഈ പങ്കാളിത്തത്തിലൂടെ ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുകയും ഇന്ത്യൻ യാത്രക്കാർക്ക് സിംഗപ്പൂരിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്നതിനായി കൂടുതൽ ഫ്ളൈറ്റ് സൗകര്യങ്ങൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: Air India ExpressVirtual Interline PlatformScoot As First Partner
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Representational image | PTI
Kerala

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

India

മിഡിൽ ഈസ്റ്റിലേക്കുള്ള സേവനം വർധിപ്പിക്കാൻ എയർ ഇന്ത്യ ഇന്ന് 48 വിമാന സർവീസുകൾ നടത്തും

Gulf

ഗൾഫിൽ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; എ​മി​റേ​റ്റ്സും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സും സ​ർ​വീ​സു​ക​ൾ തുടങ്ങി

Kerala

ദുബായില്‍ നിന്നും കേരളത്തിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യ അവസാനിപ്പിക്കുന്നു

India

നവിമുംബൈ വിമാനത്താവളം ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.