Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സേവാഭാരതിക്കൊപ്പം കൈകോര്‍ക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2024, 04:50 am IST
inEditorial

വയനാട്ടിലെ ഉരുള്‍പൊട്ടലിനിരയായവരെ സഹായിക്കാന്‍ ദേശീയ സേവാഭാരതി പ്രഖ്യാപിച്ചിട്ടുള്ള പുനരധിവാസ ബൃഹദ് പദ്ധതി സ്വാഗതാര്‍ഹവും സമയോചിതവുമാണ്. ഉറ്റവരുടെ മരണം തളര്‍ത്തുകയും, ജീവനോപാധികള്‍ സമ്പൂര്‍ണമായി നഷ്ടപ്പെടുകയും ചെയ്ത വലിയൊരു വിഭാഗം ജനങ്ങളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള സമഗ്രമായ പദ്ധതിയാണ് സേവാഭാരതി മുന്നോട്ടുവച്ചിട്ടുള്ളത്. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ‘തലചായ്‌ക്കാനൊരിടം’ പദ്ധതി വഴി പുതിയവീടുകള്‍ നിര്‍മിച്ചു നല്‍കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പുനരധിവാസ പദ്ധതിയ്‌ക്കനുസരിച്ചും, സ്ഥലലഭ്യതയനുസരിച്ചുമായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്ന് സേവാഭാരതിയുടെ ഭാരവാഹികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി സേവാഭാരതിയുടെ ‘ഭൂദാനം ശ്രേഷ്ഠദാനം’ പദ്ധതിയിലേക്ക് സ്ഥലം നല്‍കാന്‍ വയനാട്ടില്‍ ഭൂമിയുള്ള സുമനസ്സുള്ളവരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. സേവാഭാരതി വിശ്വാസ്യതയും സത്യസന്ധതയുമുള്ള സന്നദ്ധസംഘടനയായതിനാലും, പ്രളയവും സുനാമിയുമുള്‍പ്പെടെ ജനങ്ങള്‍ ദുഃഖദുരിതങ്ങളിലാണ്ടുപോയ അവസരങ്ങളില്‍ നിസ്വാര്‍ത്ഥ സേവനത്തിന്റെ മഹാമാതൃക കാഴ്ചവയ്‌ക്കുകയും ചെയ്തിട്ടുള്ളതിനാലും ഈ അഭ്യര്‍ത്ഥന ചെവിക്കൊള്ളാന്‍ നിരവധി പേരുണ്ടാവും എന്നു തീര്‍ച്ചയാണ്. സംസ്ഥാന സര്‍ക്കാരിനോ മറ്റ് സംഘടനകള്‍ക്കോ ഏജന്‍സികള്‍ക്കോ ഇതില്‍ വിപ്രതിപത്തി തോന്നേണ്ട കാര്യവുമില്ല.

വീടുകള്‍ നിര്‍മിച്ചുനല്‍കുന്നതിനു പുറമെ വയനാട്ടിലെ ദുരന്തത്തിനിരയായ കുടുംബങ്ങളുടെ കണ്ണീരൊപ്പാനും അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനുമായി നിരവധി പദ്ധതികളും ദേശീയ സേവാഭാരതി പ്രഖ്യാപിച്ചിട്ടുണ്ട്. വീടും ബന്ധുക്കളെയും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യങ്ങളും സ്‌കോളര്‍ഷിപ്പും ഏര്‍പ്പെടുത്തും. മാതാപിതാക്കള്‍ നഷ്ടപ്പെട്ടവരെ സേവാഭാരതിയുടെ ബാല-ബാലികാ സദനങ്ങളില്‍ താമസിപ്പിക്കും. ദുരന്തത്തിനിരയായവരുടെ മാനസികാരോഗ്യം സംരക്ഷിക്കാന്‍ സ്ഥിരം ‘പുനര്‍ജനി’ കൗണ്‍സലിങ് സെന്ററുകള്‍ ആരംഭിക്കും. ദുരന്തപ്രദേശത്ത് സ്ഥിരം ജലശുദ്ധീകരണികള്‍ ഒരുക്കും. വരുമാനം നഷ്ടപ്പെട്ടവര്‍ക്ക് സ്വയംതൊഴില്‍ നേടുന്നതിനുള്ള പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കും. ദുരന്തഭൂമിയില്‍ സര്‍വതും നഷ്ടപ്പെട്ടവരുടെ പുനരധിവാസം വലിയ വെല്ലുവിളിതന്നെയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സ്വീകരിക്കുന്നതിനപ്പുറം ഇക്കാര്യത്തില്‍ വ്യക്തമായ കാഴ്ചപ്പാടോ പദ്ധതികളോ മുന്നോട്ടുവയ്‌ക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. തങ്ങള്‍ക്ക് ചെയ്യാനാവാത്ത കാര്യങ്ങള്‍ മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ അതിനെ തടസ്സപ്പെടുത്താനാണ് സര്‍ക്കാര്‍ നോക്കുന്നത്. ദുരന്തപ്രദേശത്തെ സൗജന്യ ഭക്ഷണ വിതരണം തടഞ്ഞത് ഒരുദാഹരണം. വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാരിന് അതില്‍നിന്ന് പിന്മാറേണ്ടിവന്നല്ലോ. സഹായത്തിനെത്തുന്ന മറ്റുള്ളവരുടെ വഴിമുടക്കാന്‍ ഇനിയെന്തൊക്കെയാണ് സര്‍ക്കാര്‍ ചെയ്യാന്‍ പോകുന്നതെന്ന് കാത്തിരുന്നു കാണണം.

ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെട്ടവരുടെ പുനരധിവാസത്തിനായി മറ്റൊരു സ്ഥലം കണ്ടെത്തി ടൗണ്‍ഷിപ്പ് നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പുനരധിവാസം വലിയ വെല്ലുവിളിയാവുമെന്ന് ജന്മഭൂമി റിപ്പോര്‍ട്ടു ചെയ്തിനു പിന്നാലെയാണിത്. പ്രദേശത്തെ ജനവാസത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത സര്‍ക്കാരിന് പുനരധിവാസം എങ്ങനെ വേണമെന്ന ആശയംപോലുമില്ലെന്ന് ജന്മഭൂമി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ദുരന്തത്തിന്റെ ആഘാതം വിലയിരുത്തുന്നതില്‍പ്പോലും സര്‍ക്കാരിന് വീഴ്ച പറ്റി. പ്രകൃതി ദുരന്തങ്ങളുണ്ടാവുമ്പോള്‍ യഥാസമയം രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താനും, പുനരധിവാസം കുറ്റമറ്റതാക്കാനും ഇടതുമുന്നണി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കേരളത്തെ വിഴുങ്ങിയ രണ്ട് പ്രളയങ്ങളില്‍ ജനങ്ങള്‍ ഇത് കണ്ടതാണ്. പ്രളയത്തിന്റെ പേരില്‍ പണം പിരിക്കാന്‍ ഉത്സാഹം കാട്ടിയ സര്‍ക്കാര്‍ കക്ഷി രാഷ്‌ട്രീയത്തിനതീതമായി കഷ്ടപ്പെടുന്നവരുടെ രക്ഷയ്‌ക്കെത്തിയില്ല. മനുഷ്യരുടെ കഷ്ടപ്പാടുകളെയും ദുരിതങ്ങളെയും രാഷ്‌ട്രീയ പക്ഷപാതിത്വത്തിന്റെ കണ്ണിലൂടെ കണ്ട് ശീലിച്ച പാര്‍ട്ടിയാണല്ലോ സര്‍ക്കാരിന് നേതൃത്വം നല്‍കുന്നത്. പാര്‍ട്ടിയുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനാണ് എല്ലാക്കാലവും മുന്‍ഗണന നല്‍കുക. ഇതിനെതിരെ ശബ്ദിക്കുന്നവരെ നിശ്ശബ്ദരാക്കുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യും. വയനാട് ദുരന്തത്തിന്റെ കാര്യത്തില്‍ അതുണ്ടാവരുത്. സഹായിക്കാന്‍ സന്മനസ്സു കാണിക്കുന്നവര്‍ക്കൊപ്പം കൂടണം. സര്‍ക്കാരിന് കഴിയാത്തത് മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ അത് അംഗീകരിക്കാനുള്ള സന്മനസ്സ് കാണിക്കണം. വയനാടിന്റെ കണ്ണീരൊപ്പാന്‍ സേവാഭാരതിക്കൊപ്പം കൈകോര്‍ക്കാം.

 

Tags: Seva BharatiWayanad disasterSeva Bharati Kerala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമാജസേവനത്തില്‍ സേവാഭാരതി ബഹുദൂരം മുന്നോട്ട്: എ. ഗോപാലകൃഷ്ണന്‍

ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാന്‍ അടുപ്പുകൂട്ടി കാത്തിരിക്കുന്ന ഭക്തര്‍. ക്ഷേത്രനടയില്‍ നിന്നുള്ള ദൃശ്യം
Kerala

സേവന സജ്ജരായി സേവാഭാരതി; 112 ഡോക്ടര്‍മാര്‍, 265 നഴ്‌സുമാര്‍, 5000 പ്രവര്‍ത്തകര്‍

വയനാട് ദുരിതാശ്വാസനിധിയിലേക്ക് സഹായധനം തിയോസഫിക്കല്‍ സൊസൈറ്റി ഇന്ത്യന്‍ സെക്ഷന്‍ പ്രസിഡന്റ് പ്രദീപ്. എച്ച്. ഗോഹില്‍ ദേശീയ സേവാഭാരതി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി വി.എ. സുരേഷിന് കൈമാറുന്നു
Kerala

വയനാട് ദുരന്തം: ദേശീയ സേവാഭാരതിക്ക് പിന്തുണയുമായി തിയോസഫിക്കല്‍ സൊസൈറ്റി

Kerala

വയനാട് ദുരന്തം: ഉരുള്‍പൊട്ടല്‍ അവശിഷ്ടങ്ങള്‍ നീക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് 195.55 കോടി രൂപയുടെ ഭരണാനുമതി

Kerala

സേവാഭാരതി നിര്‍മിച്ചു നല്കുന്ന സ്‌നേഹ നികുഞ്ജത്തില്‍ 12 വീടുകള്‍

പുതിയ വാര്‍ത്തകള്‍

പാറ്റാസമരത്തിൽ ഐഎസ്‌ഐ കയറിക്കൂടാൻ ശ്രമിച്ചു ; നിർണായക വെളിപ്പെടുത്തൽ നടത്തിയ കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളറെ നീക്കി പഞ്ചാബിലെ ആപ്പ് സർക്കാർ

ഹിന്ദു സ്ത്രീകളെ ലവ് ജിഹാദിൽ കുടുക്കാൻ ധനസഹായം നൽകി : വിവരങ്ങൾ മറച്ച് വച്ച് ആയുധ ലൈസൻസും നേടി ; കോൺഗ്രസ് നേതാവ് അൻവർ ഖാദ്രി അറസ്റ്റിൽ

ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ (ഇടത്ത്) യുഎസ് കോണ്‍ഗ്രസ് അംഗം റിലി മൂര്‍ (വലത്ത്)

എഫ്‌സി‌ആർ‌എ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച യുഎസിലെ റിലി മൂറിനെ തള്ളി ഇന്ത്യ, യുഎസും വിദേശധനസഹായം നിയന്ത്രിക്കുന്നുണ്ടെന്ന് ഇന്ത്യ

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

കേരളത്തിന് ഓണം ബംബര്‍ അടിച്ചേ… 112 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തതില്‍ വിമര്‍ശനം: അനുനയ നീക്കവുമായി സര്‍ക്കാര്‍

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍

സബ്.ആര്‍ടി ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ ഏജന്റില്‍ നിന്നും 59110 രൂപ പിടിച്ചെടുത്തു

സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.