Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുകെയില്‍ കുടിയേറുന്നവര്‍ക്കെതിരെ കലാപം; മലയാളി യുവാവിന് നേരെ ആക്രമണം

യുകെയില്‍ ജോലിക്കായി കുടിയേറുന്ന ഇതര രാജ്യക്കാര്‍ക്കെതിരെ പ്രായപൂര്‍ത്തിയാകാത്ത ബ്രിട്ടീഷ് കൗമാരക്കാരാണ് കലാപം നയിക്കുന്നതെന്ന് പറയപ്പെടുന്നു. തങ്ങളുടെ തൊഴിലും സൗകര്യങ്ങളും അന്യരാജ്യങ്ങളില്‍ നിന്നുള്ളവര്‍ തട്ടിയെടുക്കുന്നതിനെതിരെയാണ് കലാപം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2024, 07:08 pm IST
in World

ലണ്ടന്‍: യുകെയില്‍ ജോലിക്കായി കുടിയേറുന്ന ഇതര രാജ്യക്കാര്‍ക്കെതിരെ പ്രായപൂര്‍ത്തിയാകാത്ത ബ്രിട്ടീഷ് കൗമാരക്കാരാണ് കലാപം നയിക്കുന്നതെന്ന് പറയപ്പെടുന്നു. തങ്ങളുടെ തൊഴിലും സൗകര്യങ്ങളും അന്യരാജ്യങ്ങളില്‍ നിന്നുള്ളവര്‍ തട്ടിയെടുക്കുന്നതിനെതിരെയാണ് കലാപം.

സമൂഹമാധ്യമങ്ങളില്‍ ബ്രിട്ടനില്‍ കുടിയേറുന്നവര്‍ക്കെതിരെ ശക്തമായ പ്രചാരണത്തിന്റെ അടിസ്ഥാനത്തിലാണ് കലാപം എന്ന് പറയുന്നു. ഒരു മലയാളി യുവാവിന് നേരെ ആക്രമണമുണ്ടായി. പരക്കെ തീയിടലുംഅടിച്ചുതകര്‍ക്കലും മറ്റും നടക്കുന്നുണ്ട്. അക്രമം അനുവദിക്കില്ലെന്ന് യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മാന്‍ ആഹ്വാനം ചെയ്തെങ്കിലും കലാപം അടക്കാനായിട്ടില്ല.

നോര്‍തേണ്‍ അയര്‍ലാന്‍റിന്റെ തലസ്ഥാനമായ ബെല്‍ഫാസ്റ്റില്‍ താമസിക്കുന്ന മലയാളി യുവാവിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. രാത്രിയില്‍ ജോലി കഴിഞ്ഞ മടങ്ങുമ്പോഴായിരുന്നു ആക്രമണം. നേരത്തെ ഇതേ യുവാവിനെതിരെ മുട്ടയേറ് ആക്രമണം നടന്നിരുന്നു. ഇതിനെതിരെ യുവാവ് ശബ്ദമുയര്‍ത്തിയതാണ് കൂടുതല്‍ ആക്രമണത്തിന് കാരണമായത്. ഇയാളെ പിന്നില്‍ നിന്നും തല്ലുകയും നിലത്ത് വീഴ്‌ത്തി ചവുട്ടിമെതിക്കുകയുമായിരുന്നു. ഇയാള്‍ ആശുപത്രിയില്‍ അഭയം തേടി.

മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ യുവാക്കളെ തല്ലിയോടിക്കുന്ന കാഴ്ച ഭയാനകം

യുകെയുടെ തെരുവുകളില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ യുവാക്കളെയും ഏഷ്യന്‍ യുവാക്കളെയും തല്ലിയോടിക്കുന്ന കാഴ്ച ഭീതിദമാണ്. അവരുടെ തൊഴിലുകളും ഭാവിയും തട്ടിയെടുത്തവരായി കാണുന്ന ഫാസിസ്റ്റ് സംഘടനകളില്‍ പെട്ട ബ്രിട്ടീഷ് ടീനേജര്‍മാരാണ് വടിയെടുത്ത് ഇന്ത്യന്‍ യുവാക്കളെ അടിച്ചോടിക്കുന്നത്. ഇന്ത്യന്‍ യുവാക്കള്‍ അടിയില്‍ നിന്നും രക്ഷപ്പെടാന്‍ മരണവെപ്രാളത്തില്‍ ഓടുന്നത് കാണാം. ഇത്തരം നിരവധി വീഡിയോകള്‍ ഇന്ത്യന്‍ യുവാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്‌ക്കുന്നുണ്ട്. അതില്‍ ഒരുവീഡിയോ ഇതാ: ഉ

Watch 🔥 🔥

Large group of migrant men armed with sticks beat up alleged anti mass-immigration protesters in Middlesbrough.

You won’t see these videos in mainstream media… pic.twitter.com/3e0YAjjj21

— Alok (@alokdubey1408) August 4, 2024

അതേ സമയം ഇത് പഴയ വീഡിയോ ആണെന്നും ഈ വീഡിയോയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ചിലര്‍ അഭിപ്രായപ്പെടുന്നതായി കാണാം. വാസ്തവമെന്തെന്നറിയില്ല. എന്തായാലും യുകെയിലെ രഹസ്യാന്വേഷണ ഏജന്‍സി ആരാണ് അക്രമികള്‍ എന്ന് കണ്ടെത്തട്ടെ എന്നും ചിലര്‍ കമന്‍റ് ചെയ്യുന്നത് കാണാം.അതേ സമയം കുടിയേറുന്ന കാര്യത്തില്‍ യുകെ തീര്‍ന്നു എന്നും മറ്റു ചിലര്‍ കമന്‍റ് ചെയ്യുന്നു. ബ്രിട്ടനിലേതുപോലുള്ള ഒരു പരിഷ്കൃതസമൂഹം കാലത്തിന് പിന്നിലെ മൃഗീയ സംസ്കാരത്തിലേക്ക് തിരിച്ചുപോയി എന്നും ചിലര്‍ വിമര്‍ശിക്കുന്നു.

ഒറ്റയ്‌ക്ക് ചുറ്റിത്തിരയരുതെന്ന് മലയാളി കൂട്ടായ്‌മകളുടെ വാട്സാപ് ഗ്രൂപ്പുകള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കൂട്ടമായി മലയാളത്തില്‍ സംസാരിച്ച് ഇംഗ്ലീഷുകാരെ പ്രകോപിപ്പിക്കരുതെന്നും ഇവര്‍ നല‍്കിയ സന്ദേശത്തില്‍ പറയുന്നു. ഈയിടെ യുകെയില്‍ എത്തിയ മലയാളി ചെറുപ്പക്കാരാണ് തദ്ദേശീയരെ പ്രകോപിപ്പിക്കുന്ന രീതിയില്‍ പെരുമാറുന്നത്. ഇതിനെതിരെ മലയാളി ഗ്രൂപ്പുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കുന്നുണ്ട്.

ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ മൂന്ന് കുഞ്ഞുങ്ങള്‍ കുത്തേറ്റുമരിച്ച സംഭവത്തിന് ശേഷമായിരുന്നു. കുടിയേറ്റക്കാര്‍ക്കെതിരായ കലാപം ശക്തമായത്. ഈ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ വ്യാജസന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇംഗ്ലീഷ് യുവാക്കള്‍ പരക്കുകയായിരുന്നു. കുടിയേറ്റക്കാര്‍ക്കെതിരെ കലാപം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്നതായിരുന്നു ഈ സന്ദേശങ്ങള്‍. ഇതാണ് കലാപം പരക്കാന്‍ കാരണമായത്. ബെല്‍ഫാസ്റ്റിലെ ഏഷ്യക്കാരുടെ കടകള്‍ക്ക് അക്രമികള്‍ തീയിട്ടിരുന്നു. ലിവര്‍ പൂളില്‍ ഏഷ്യയിലെ ഒരു യുവാവിന് കുത്തേറ്റു.

കലാപകാരികളായ 147 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, ഹള്‍, സ്റ്റോക് എന്നിവിടങ്ങളില്‍ നിന്നായിരുന്നു അറസ്റ്റ്. പ്രായപൂര്‍ത്തിയാകാത്ത ടീനേജര്‍മാരായ യുകെക്കാരാണ് ആക്രമണത്തിനും അക്രമത്തിനും പിന്നിലെന്നതിനാല്‍ പൊലീസിനും കടുത്ത രീതിയില്‍ ഇടപെടല്‍ നടത്താനാവുന്നില്ല.

Tags: Malayaleemigrationantimigration violenceUK antimigrationUnitedKingdom #UKRiots #UKMalayali
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താൻ സഹോദരിയായി കാണുന്ന സ്ത്രീയെ പിന്തുടർന്ന് ശല്യംചെയ്തവരെ മലയാളി വെടിവെച്ചു, അക്ബർ അഹ്‌മദ് മരിച്ചു, അബ്ദുൽ ഷെയ്‌ക്കിനും സമീർ ഷെയ്‌ക്കിനും പരിക്ക്

Kerala

കേന്ദ്രസർക്കാർ ഒപ്പമുണ്ട്; പശ്ചിമേഷ്യയിൽ മലയാളികൾ അടക്കമുള്ള ഇന്ത്യാക്കാർക്ക് എംബസി എല്ലാ സഹായവും ചെയ്യുന്നുണ്ട്: സുരേഷ് ഗോപി

Kerala

ഖത്തറിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു മലയാളിക്ക് പരിക്കേറ്റതായി റിപ്പോർട്ട്

Kerala

മലയാളികളായ അമ്മയും മകളും പാകിസ്ഥാന്‍ വിമാനത്താവളത്തില്‍ കുടുങ്ങി

Thiruvananthapuram

നിര്‍മ്മാണ വൈദഗ്ധ്യവും കലയും സമന്വയിപ്പിച്ച് ലങ്കാഷെയറില്‍ മലയാളി കലാകാരി

പുതിയ വാര്‍ത്തകള്‍

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.