Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

കേരളത്തിന് വേണ്ടത് ആര്‍ജ്ജവം

കേന്ദ്രം കേരളത്തിന് എന്ത് നല്കി-2

അഡ്വ. എസ്. ജയസൂര്യന്‍byഅഡ്വ. എസ്. ജയസൂര്യന്‍
Jul 28, 2024, 02:34 am IST
inArticle

കേന്ദ്ര ബജറ്റില്‍ എണ്ണക്കുരുക്കളുടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ നവീന പദ്ധതി ആവിഷ്‌കരിച്ചതിലൂടെ കേരളത്തിനും പ്രയോജനം കിട്ടും.

കാര്‍ഷിക മേഖലക്ക് 1.52 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കേരളത്തിലെ കര്‍ഷകര്‍ക്ക് ഇതിന്റെ അനുപാതം ലഭിക്കും.

സ്ത്രീകള്‍ക്കായി പ്രത്യേക നൈപുണ്യ പരിശീലന കേന്ദ്രങ്ങള്‍ വരുന്നത് കേരളത്തിലെ വനിതാ ശാക്തികരണത്തിന് മുതല്‍കൂട്ടാകും.

ആയിരം വ്യവസായ പരിശീലന കേന്ദ്രങ്ങള്‍ രാജ്യമെമ്പാടും വരും. കേരളം കൃത്യ സമയത്ത് അപേക്ഷ കൊടുത്താല്‍ 100 എണ്ണം എങ്കിലും ലഭിക്കും.

പത്ത് ലക്ഷം രൂപ വരെ ഉന്നത വിദ്യാഭ്യാസ വായ്‌പാ സഹായം കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കും ലഭിക്കും. കൂടുതല്‍ വര്‍ക്കിങ് വിമണ്‍ ഹോസ്റ്റലുകള്‍ യഥാര്‍ത്ഥ്യമാക്കും. മൂന്ന് വര്‍ഷത്തിനകം 400 ജില്ലകളില്‍ ഡിജിറ്റല്‍ വിള സര്‍വേ നടത്തും. കേരളം ശ്രദ്ധിച്ചാല്‍ 14 ജില്ലകളും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കും. ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് പലിശ രഹിത ഇ- വൗച്ചറുകള്‍ അനുവദിക്കും. ഇതിന്റെ പ്രയോജനം കേരളത്തിലും ലഭിക്കും. ആദിവാസി വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക ക്ഷേമത്തിന് കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചതു വഴി കേരളത്തിലെ 5 ലക്ഷം ആദിവാസികള്‍ക്ക് പ്രയോജനം ലഭിക്കും.

എംഎസ്എംഇകള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. എംഎസ്എംഇകള്‍ക്ക് ഈടില്ലാതെ വായ്‌പ നല്‍കും. ഇതിനായി പ്രത്യേക സഹായ ഫണ്ട് എന്നപേരില്‍ ആയിരം കോടി വകയിരുത്തും. കേരളം ശ്രമിച്ചാല്‍ 100കോടി ലഭിക്കും.

വനിതാ ശാക്തീകരണ പദ്ധതികള്‍ക്ക് 3 ലക്ഷം കോടി. കേരളത്തിന് 15000 കോടി രൂപ വരെ ലഭിക്കും. ചെറുകിട ഇടത്തരം മേഖലക്ക് 100 കോടി രൂപയുടെ ധനസഹായം. കേരളത്തിനും ലഭിക്കും.

രാജ്യത്ത് കൂടുതല്‍ വ്യവസായ പാര്‍ക്കുകള്‍ വരും. 12 വ്യവസായ പാര്‍ക്കുകള്‍ കൂടി ഉടന്‍ യാഥാര്‍ത്ഥ്യമാക്കും. കേരളം അപേക്ഷ നല്കി ഈ അവസരം പ്രയോജനപ്പെടുത്തണം.
നഗരങ്ങളില്‍ 1 കോടി ഭവനങ്ങള്‍ നിര്‍മ്മിക്കും. പാര്‍പ്പിട പദ്ധതിക്കായി 10 ലക്ഷം കോടി നീക്കിവച്ചു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലാണ് ഇത് നടപ്പാക്കുക. കേരളത്തില്‍ ഒരു ലക്ഷം വീട് ലഭിക്കും.

ഇതെല്ലാം കേരളത്തിന് ലഭിക്കുമ്പോള്‍ ഇടത് വലത് മുന്നണികള്‍ എന്തിനു കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കുന്നു എന്ന് നാം തിരിച്ചറിയണം.

കേന്ദ്ര പദ്ധതികള്‍ ലഭിക്കുന്നതിന്റെ നടപടിക്രമം ബീഹാറിനും ആന്ധ്രയ്‌ക്കും കൂടുതല്‍ പദ്ധതി വിഹിതം കിട്ടിയെന്നുള്ള ആക്ഷേപം ഉയരുമ്പോള്‍ എങ്ങനെ കിട്ടിയെന്ന് മാത്രം ആരും പറയുന്നില്ല. എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ബജറ്റ് വിഹിതത്തില്‍ അവകാശമുണ്ട്.

എന്നാല്‍ അവ അനുവദിച്ചു കിട്ടുന്നതിനും നേടിയെടുക്കുന്നതിനും ചില നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുമുണ്ട്.

ഇതിന്റെ ആദ്യപടി പ്രീ ബജറ്റ് കണ്‍സള്‍ട്ടേഷനാണ്. ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി മാസത്തിനു മുന്‍പ് സെപ്റ്റംബര്‍ മുതല്‍ ജനുവരി വരെയുള്ള 5 മാസങ്ങളില്‍ ആണ് ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത്. അതായത് ഓരോ സംസ്ഥാന ഗവണ്‍മെന്റിന്റെയും കീഴിലുള്ള വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ആവശ്യമായ പദ്ധതികളും അതിനുവേണ്ട പണവും എത്രയാണ് എന്ന് കണക്കുകൂട്ടി കണ്ടുപിടിച്ച് അതിനെ ഒരു പ്രോജക്ട് റിപ്പോര്‍ട്ട് ആക്കി കേന്ദ്ര ഗവണ്‍മെന്റിന് സമര്‍പ്പിക്കണം.ആദ്യം ഇത് ഉദ്യോഗസ്ഥ തലത്തിലും തുടര്‍ന്ന് മന്ത്രി തലത്തിലും ചെയ്യാവുന്ന കാര്യമാണ്.ഇതിന് തുടര്‍ന്ന് നീഡ് അനാലിസിസ്, കോസ്റ്റ് അസ്സസ് മെന്റ്, എന്നിവ സംസ്ഥാന കേന്ദ്ര ചര്‍ച്ചകള്‍ക്കിടയില്‍ പൂര്‍ത്തീകരിക്കാം.ഇതില്‍ നീഡ് അനാലിസിസ് എന്നുള്ളടത്താണ് സംസ്ഥാനത്തിന്റെ അടിയന്തര ആവശ്യങ്ങള്‍ ഉരുത്തിരിയാനാവശ്യമായ സാഹചര്യങ്ങള്‍ വ്യക്തമാക്കേണ്ടത്. ഇത്തരം വസ്തുതകള്‍ കണക്കുകളുടെയും,സ്ഥിതി വിവരങ്ങളുടെയും വസ്തുതകളുടെയും പിന്‍ബലത്തോടുകൂടി വേണം അവതരിപ്പിക്കാന്‍.

ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെയും ഗവണ്‍മെന്റ് സെക്രട്ടറിമാരുടെയും തുടര്‍ന്ന് കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെയും കൂടിക്കാഴ്ചകളിലൂടെയും വിശദമായ ചര്‍ച്ചകളിലൂടെയും പൂര്‍ത്തിയാക്കേണ്ട നടപടിക്രമങ്ങള്‍ ആയതിനാലാണ് ഇതിനായി സെപ്റ്റംബര്‍ മുതല്‍ ജനുവരി വരെയുള്ള അഞ്ചുമാസക്കാലം അനുവദിച്ചിരിക്കുന്നത്.

എന്നാല്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീംകോടതിയില്‍ കേസ് നടത്തുന്ന കേരളം മേല്‍പ്പറഞ്ഞ നടപടിക്രമങ്ങള്‍ ഒന്നും പാലിച്ച് മുന്നോട്ട് വരാന്‍ തയ്യാറായിട്ടില്ല. വാര്‍ത്താസമ്മേളനങ്ങളിലൂടെ പതിനായിരക്കണക്കിന് കോടി വേണം എന്ന് ആവശ്യപ്പെടുന്നതല്ലാതെ അത് സെക്രട്ടറിതലത്തില്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ കണക്കുകള്‍വച്ച് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കാനും കേരളം തയ്യാറാകുന്നില്ല. എന്നിരുന്നാലും കേരളത്തിന് ഒന്നും നഷ്ടപ്പെടാന്‍ പോകുന്നില്ല. പക്ഷേ അതിനാവശ്യമായ പോസ്റ്റ് ബജറ്റ് ചര്‍ച്ചകള്‍ക്കും കേരളം താല്പര്യം കാണിക്കുന്നില്ല.

ബജറ്റ് പ്രഖ്യാപനത്തില്‍ വക കൊള്ളിച്ചിരിക്കുന്ന ലക്ഷക്കണക്കിന് കോടി രൂപയുടെ കേന്ദ്രസഹായം ഓരോരോ ഡിപ്പാര്‍ട്ട്‌മെന്റുകളിലും വിവിധ ആവശ്യങ്ങള്‍ക്കു വേണ്ടി ഇത്ര കോടികള്‍ വേണമെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്തി അതിനാവശ്യമായ പ്രൊജക്ട് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ച് കൂടുതല്‍ കേന്ദ്ര പദ്ധതി വിഹിതം കേരളത്തിന് ഇനിയും നേടിയെടുക്കാവുന്നതേയുള്ളൂ. അതിനുള്ള ആര്‍ജ്ജവമാണ് കേരള സര്‍ക്കാര്‍ പ്രകടിപ്പിക്കേണ്ടത്. അതിനുപകരം കേന്ദ്രവിരുദ്ധ സമരം നടത്തിക്കൊണ്ട് മലയാളികളെ മണ്ടന്മാരാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പതിവ് തെരുവ് നാടകം കേരളത്തെ നാശത്തിലേക്കാവും നയിക്കുക.

അവസാനിച്ചു

(കിസാന്‍ മോര്‍ച്ച അഖിലേന്ത്യാ ഉപാധ്യക്ഷനാണ് ലേഖകന്‍)

Tags: keralaUnion budget 2024NDA Government
അഡ്വ. എസ്. ജയസൂര്യന്‍
അഡ്വ. എസ്. ജയസൂര്യന്‍
കര്‍ഷക മോര്‍ച്ച അഖിലേന്ത്യാ ഉപാധ്യക്ഷന്‍. 9539111000 [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.