Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നരേഷ് ഗോയലിന്റെ പേരില്‍ തട്ടിപ്പ് സംഘം; മുംബൈ പോലീസ് ചമഞ്ഞ് കുടമാളൂര്‍ സ്വദേശിയെ കുടുക്കാന്‍ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2024, 04:24 pm IST
inKerala

കോട്ടയം: ജെറ്റ് എയര്‍വേയ്‌സിന്റെ 147 കോടി തട്ടിപ്പ് കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന നരേഷ് ഗോയലിന്റെ പേരില്‍ തട്ടിപ്പിന് നീക്കം. മുംബൈ പോലീസ് എന്ന വ്യാജേന എത്തിയ സംഘം കോട്ടയം കുടമാളൂര്‍ സ്വദേശി എം.പി. രമേഷ് കുമാറിനെ കുടുക്കി ഇദ്ദേഹത്തില്‍ നിന്നും പണം തട്ടാനാണ് ശ്രമിച്ചത്.

നരേഷ് ഗോയല്‍ തട്ടിയെടുത്ത 147 കോടി രൂപയില്‍ 20 കോടി രൂപ രമേഷ് കുമാറിന്റെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്നു പറഞ്ഞായിരുന്നു തട്ടിപ്പ് സംഘം ഫോണില്‍ ബന്ധപ്പെട്ടത്. മുംബൈ പോലീസില്‍ നിന്നാണെന്ന് പരിചയപ്പെടുത്തി ബുധനാഴ്ച ഉച്ചയ്‌ക്ക് ഒന്നോടെയാണ് തട്ടിപ്പ് സംഘം വാട്‌സ്ആപ്പ് വീഡിയോ കോള്‍ വിളിച്ചത്. നരേഷ് ഗോയല്‍ മുംബൈയില്‍ ആരംഭിച്ച അറുപതോളം ബാങ്ക് അക്കൗണ്ടുകളില്‍ ഒന്ന് രമേഷ് കുമാറിന്റെ പേരിലുള്ളതാണെന്ന് ആദ്യം വീഡിയോ കോളില്‍ പോലീസ് വേഷത്തില്‍ എത്തിയയാള്‍ പറഞ്ഞു. എന്നാല്‍ തന്റെ പേരില്‍ മുംബൈയില്‍ ബാങ്ക് അക്കൗണ്ടില്ലെന്ന് മറുപടി പറഞ്ഞതോടെ രമേഷ് കുമാറിന്റെ പേരിലുള്ള കാനറ ബാങ്കിന്റെ മുംബൈയിലെ അക്കൗണ്ട് വിശദാംശങ്ങളും, എടിഎം കാര്‍ഡും സഹിതമുള്ള വ്യാജ രേഖകള്‍ പോലീസ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ആള്‍ വാട്‌സ്ആപ്പില്‍ അയച്ചു നല്കി.

രേഖകള്‍ കണ്ടിട്ടും പതറാതെ രമേഷ് കുമാര്‍ മറുപടിയില്‍ ഉറച്ചു നിന്നതോടെ വീഡിയോ കോളില്‍ പോലീസ് വേഷധാരികളായ രണ്ടു പേര്‍ കൂടിചേര്‍ന്നു. തട്ടിയെടുത്ത 147 കോടി രൂപയില്‍ 20 കോടി രൂപ രമേശിന്റെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്നായിരുന്നു വ്യാജ ഉദ്യോഗസ്ഥരുടെ വിശദീകരണം. തട്ടിപ്പ് സംഘത്തിന് വഴങ്ങാതെ സ്വന്തം മറുപടിയില്‍ ഉറച്ചു നിന്നതോടെ രമേഷ് കുമാറിനെ സിബിഐ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി മുഴക്കി. അറസ്റ്റ് ഒഴിവാക്കാന്‍ സഹായിക്കാമെന്നും, കേസ് ഒത്തുതീര്‍പ്പാക്കുന്നതിനായി അക്കൗണ്ടിലേക്ക് അഞ്ചു ലക്ഷം രൂപ നിക്ഷേപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അറസ്റ്റ് ചെയ്‌തോളു എന്ന് രമേഷ് കുമാര്‍ പറഞ്ഞതോടെ വ്യാജ പോലീസ് സംഘം കോള്‍ കട്ട് ചെയ്യുകയും വാട്‌സ്ആപ്പില്‍ ഇവര്‍ അയച്ചു നല്കിയ വ്യാജ രേഖകള്‍ എല്ലാം ഡിലീറ്റ് ചെയ്യുകയും ചെയ്തു. തുടക്കം മുതല്‍ ഇത് തട്ടിപ്പാണെന്ന് മനസിലാക്കിയ രമേഷ് കുമാര്‍ ചോദ്യം ചെയ്യലിനിടയില്‍ സംഘം അയച്ചു നല്കിയ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ അവരറിയാതെ തന്നെ മറ്റൊരു നമ്പറിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കുകയായിരുന്നു.

വ്യാജ സംഘം അയച്ച രേഖകള്‍ സൈബര്‍ സെല്ലിന് കൈമാറി. ലയണ്‍സിന്റെ കോട്ടയം ജില്ലാ പിആര്‍ഒ കൂടിയായ എം. പി. രമേഷ് കുമാര്‍ തട്ടിപ്പ് സംഘത്തെ തിരിച്ചറിയാനും അവരെ പ്രതിരോധിക്കാനും പൊതുജനങ്ങള്‍ക്ക് അവബോധം നല്കാനായി രൂപീകരിച്ച റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് ഇന്‍ ലയണ്‍സ് എന്ന സംഘടനയുടെ ചെയര്‍മാന്‍ കൂടിയാണ്.

Tags: kudamaloorNaresh GoyalMumbai Policefraud gang
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

representative image
India

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

India

200 ബംഗ്ലാദേശികളെ ഇന്ത്യയിലേക്ക് കടത്തിയ ബംഗ്ലാദേശി ട്രാൻസ്ജൻഡർ അറസ്റ്റിൽ : ‘ഗുരു മാ’ എന്ന ബാബു അയൻ ഖാൻ അനധികൃത കുടിയേറ്റത്തിന്റെ മുഖ്യ സൂത്രധാരൻ

Kerala

ബാങ്ക് അധികൃതരും പൊലീസും ചേര്‍ന്ന് ‘മുംബൈ പൊലീസിന്റെ’ വെര്‍ച്വല്‍ അറസ്റ്റ് പൊളിച്ചു!

India

60 കോടി തട്ടിയെന്ന പരാതി: നടി ശില്‍പ ഷെട്ടി മുങ്ങി, ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കി മുംബൈ പോലീസ്

പുതിയ വാര്‍ത്തകള്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.