മുംബൈ: കൈ പൊള്ളാത്ത റീചാര്‍ജ്ജ് എന്ന ബിഎസ് എന്‍എല്ലിന്റെ മെച്ചം ഉപയോഗപ്പെടുത്താന്‍ വരിക്കാര്‍. ജിയോ, വോഡഫോണ്‍, എയര്‍ടെല്‍ തുടങ്ങി മറ്റ് എല്ലാ മൊബൈല്‍ കമ്പനികളില്‍ നിന്നുമായി ഏകദേശം 2.5 ലക്ഷം വരിക്കാന്‍ ബിഎസ് എന്‍എല്ലിലേക്ക് ഈയിടെ എത്തി.
ബിഎസ് എന്‍എല്ലിനെ സാധാരണക്കാരുടെ മൊബൈല്‍ പരിഹാരമായാണ് മോദി സര്‍ക്കാര്‍ കാണുന്നത്. പാവങ്ങള്‍ക്കും താഴെക്കിടയിലുള്ള ഇടത്തരക്കാര്‍ക്കും പോക്കറ്റ് കീറാതെ മൊബൈല്‍ ഉപയോഗം സാധ്യമാക്കുക എന്ന സങ്കല്‍പമാണ് മോദി യാഥാര്‍ത്ഥ്യമാക്കാന്‍ ഉദ്ദേശിക്കുന്നത്. മാത്രമല്ല, ഈ വകുപ്പിന് കരുത്ത് പകരാന്‍ യുവാവായ ജ്യോതിരാദിത്യ സിന്ധ്യയെയാണ് ചുമതല ഏല്‍പിച്ചിരിക്കുന്നത്. ഇന്ത്യയിലെ ടെലിക്കോം വിപണിയുടെ സന്തുലിതാവസ്ഥ ഉറപ്പാക്കാനും കുത്തകകളുടെ പിടിയിലേക്ക് ടെലിക്കോം രംഗം ചെന്നെത്തുന്നത് ഒഴിവാക്കാനും ബിഎസ്എൻഎൽ നിലനിൽക്കേണ്ടത് അത്യാവശ്യമാണെന്ന് ബിജെപിയുടെ തൊഴിലാളിയൂണിയനാണ് ബിഎംഎസും ശക്തമായി വാദിക്കുന്നു.
4ജിയേ ഉള്ളൂവെങ്കിലും കൈ പൊള്ളാത്ത റീചാര്‍ജ്ജാണ് ബിഎസ് എന്‍എല്ലിന്റെ ആകര്‍ഷണം. കോള്‍ വിളിക്കുക, അത്യാവശ്യം കുറച്ചുവീഡിയോ കാണുക, വാട് സാപ് അല്‍പം ഉപയോഗിക്കുക എന്നൊക്കെയുള്ള സാദാരണ ആവശ്യങ്ങള്‍ മതിയാവുന്ന സാധാരണക്കാരാണ് ബിഎസ് എന്‍എല്ലിലേക്ക് വഴി മാറുന്നത്. നമ്പര്‍ മാറാതെ തന്നെ സിം മാറ്റാനാകും. മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി(എംഎന്‍പി) ഉപയോഗിച്ചാല്‍ മതി.
395 ദിവസത്തേക്കുള്ള 3599 രൂപയുടെ ജിയോ, എയര്‍ടെല്‍ റീചാര്‍ജ്ജിന് പകരം ബിഎസ് എല്‍എല്ലില്‍ വെറും 2395 രൂപയേ ആകൂ. 28 ദിവസത്തെ മിനിമം റീചാര്‍ജ്ജ് എയര്‍ടെല്‍, വോഡഫോണ്‍ എന്നിവയ്‌ക്ക് 199 രൂപയാണ്. ജിയോയ്‌ക്ക് 189ഉം. എന്നാല്‍ ബിഎസ് എന്‍എല്ലിന് ഇത് വെറും 108 രൂപ മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: