Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രമേയം അനുവദിച്ചില്ല: കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റ് യോഗത്തിൽ ഇടതുപക്ഷത്തിന് തിരിച്ചടി

തെരഞ്ഞെടുപ്പ് നടപടി 'ഒഴിവാക്കിയത് പുതിയ കണ്ണൂർ വി.സി. നിയമനം വീണ്ടും അനിശ്ചിതമായി നീളാൻ ഇടയാക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2024, 09:37 am IST
inKerala

കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റി വിസി നിയമനത്തിനുള്ള സേർച്ച്‌ കമ്മിറ്റിയിലേയ്‌ക്ക് സെനറ്റിന്റെ പ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള സെനറ്റ് യോഗത്തിലെ അജണ്ട ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിക്കാനുള്ള ഇടതുപക്ഷാംഗങ്ങളുടെ നീക്കം പരാജയപ്പെട്ടത് സിപിഎമ്മിന് തിരിച്ചടിയായി. വിസി ഡോ: സാജു വിളിച്ചുചേർത്ത സെനറ്റിന്റെ പ്രത്യേക യോഗം സെർച്ച്‌ കമ്മിറ്റിയിലേയ്‌ക്ക്

പ്രതിനിധിയെ നൽകേണ്ടതില്ലെന്ന സിപിഎം അംഗങ്ങളുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ അജണ്ടയിൽ നിന്നും പ്രതിനിധി തെരഞ്ഞെടുപ്പ് പിൻവലിച്ചു. സെർച്ച് കമ്മിറ്റി തിരഞ്ഞെടുപ്പ് അജണ്ടയ്‌ക്കെതിരെ പ്രമേയം അവതരിപ്പിക്കുവാൻ ഇടതുപക്ഷ സെനറ്റ് അംഗം പി.പി. ദിവ്യയാണ് ശ്രമിച്ചത്. യു.ഡി.എഫ്., എൻ.ഡി.എ അംഗങ്ങൾ ആക്റ്റും സ്റ്റാറ്റ്യൂട്ടും ചൂണ്ടിക്കാട്ടി നിയമപ്രശ്നം ഉന്നയിച്ചപ്പോൾ പ്രമേയം പിൻവലിച്ചു .

വിസിതന്നെ നിശ്ചയിച്ച അജണ്ട പിൻവലിക്കരുതെന്നും പ്രതിനിധിയെ നിശ്ചയിക്കണമെന്നും യു.ഡി.എഫ്., എൻ.ഡി.എ അംഗങ്ങൾ ആവശ്യമുന്നയിച്ചപ്പോൾ വിഷയം വോട്ടിനിടുകയായിരുന്നു. സ്റ്റാറ്റ്യൂട്ട് പഠിക്കാതെ പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടിയപ്പോൾ എൻ.ഡി.എ, യു.ഡി.എഫ് അംഗങ്ങൾ നിയമപ്രശ്നം കൃത്യമായി ചൂണ്ടിക്കാണിച്ചതിനാലാണ് സിപിഎമ്മിലെ സെനറ്റ് അംഗത്തിന് പ്രമേയം പിൻവലിക്കേണ്ടി വന്നത്. കേരള സർവ്വകലാശാലയിൽ സെർച്ച്‌ കമ്മിറ്റി പ്രതിനിധിയെ തിരഞ്ഞെടുക്കാൻ വിളിച്ചു ചേർത്ത യോഗം മന്ത്രി ഡോ. ബിന്ദു തന്നെ അധ്യക്ഷത വഹിച്ച് സമാന പ്രമേയം അംഗീകരിച്ചത് വിവാദമായിരുന്നു.

കണ്ണൂർ യൂണി. സെനറ്റ് യോഗത്തിൽ സെർച്ച് കമ്മിറ്റി അംഗത്തെ തെരഞ്ഞെടുക്കാനുള്ള അജണ്ട ഒഴിവാക്കണമെന്ന പ്രമേയം പരിഗണിക്കാതിരിക്കുകയും അതേസമയം, അജണ്ടയിലെ നടപടികൾ ഒഴിവാക്കണോ എന്ന വിഷയത്തിൽ വോട്ടെടുപ്പ് നടത്തുകയുമായിരുന്നു. വോട്ടെടുപ്പിൽ ഇടതുപക്ഷത്തിന് 48 ഉം എൻ.ഡി.എ, യു.ഡി.എഫ് വിഭാഗത്തിന് 25 ഉം വോട്ടുമാണ് ലഭിച്ചത്.

സെർച്ച് കമ്മിറ്റി അംഗത്തെ തെരഞ്ഞെടുക്കാനുള്ള അജണ്ടയിലേക്ക് വി.സി. കടന്ന ഉടൻ തന്നെ എൻ.ഡി.എ അംഗവും യു.ഡി.എഫ് അംഗവും തങ്ങളുടെ നാമനിർദ്ദേശങ്ങൾ അവതരിപ്പിച്ചിരുന്നു. ഇതോടെ ഇടത് അംഗങ്ങൾ എഴുന്നേറ്റ് നിന്ന് ബഹളം വച്ചതിനെ തുടർന്നാണ് തുടർ നടപടികൾ സംബന്ധിച്ച് വോട്ടെടുപ്പ് നടത്താൻ വൈസ് ചാൻസലർ തീരുമാനിച്ചത്.

ഇത് പ്രകാരം തെരഞ്ഞെടുപ്പ് നടപടി ‘ഒഴിവാക്കിയത് പുതിയ കണ്ണൂർ വി.സി. നിയമനം വീണ്ടും അനിശ്ചിതമായി നീളാൻ ഇടയാക്കും. സിണ്ടിക്കേറ്റിലേക്കുള്ള വിദ്യാർത്ഥി പ്രതിനിധിയായി വൈഷ്ണവ് മഹേന്ദ്രനേയും ഫിനാൻസ് കമ്മിറ്റി പ്രതിനിധിയായി പി.ജെ. സാജുവിനെയും തെരഞ്ഞെടുത്തു. ഗവർണറുടെ നോമിനികളായ സെനറ്റ് അംഗങ്ങളെ യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ഭീഷണിയെ തുടർന്ന് യൂണിവേഴ്സിറ്റി പരിസരത്തും യോഗസ്ഥലത്തും വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.

Tags: Kannur UniversityResolution
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒര്‍ജിനല്‍ വക്കാലത്ത് നല്‍കിയില്ല, കണ്ണൂര്‍ സര്‍വകലാശാലയ്‌ക്ക് രണ്ട് അഭിഭാഷകര്‍; സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍

Kerala

എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുക്കേണ്ട പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂര്‍ സര്‍വകലാശാല 

Kerala

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേൽശാന്തി സമാജം

World

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

Kerala

കാമ്പസുകളില്‍ രാഷ്‌ട്രീയ ഇടപെടല്‍ അവസാനിപ്പിക്കണം,വിദ്യാഭ്യാസ സമ്പ്രദായം രാഷ്‌ട്രീയവത്കരിക്കുന്നത് മുഴുവന്‍ സംവിധാനത്തെയും നശിപ്പിക്കും:ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.