Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പ്രജ്ഞാനന്ദയെ വീഴ്‌ത്തി മറ്റൊരു ചെസ് പ്രതിഭ; പ്രായം വെറും 15, അഭിമന്യു മിശ്ര ചെസിലെ അത്ഭുതമാണ്

ലോകത്തെ അജയ്യ പ്രതിഭയായ മാഗ്നസ് കാള്‍സനെ ഇടയ്‌ക്കിടെ തോല്‍പിച്ച് ഞെട്ടലുണ്ടാക്കുന്ന പ്രജ്ഞാനന്ദയെ വീഴ്‌ത്തി മറ്റൊരു അത്ഭുതപ്രതിഭ. വെറും 15 വയസ്സുള്ള അഭിമന്യു മിശ്രയാണ് ബിയല്‍ ചെസില്‍ പ്രജ്ഞാനന്ദയെ തോല്‍പിച്ചത്. ക്ലാസിക് റൗണ്ടിലാണ് പ്രജ്ഞാനന്ദ തോറ്റത്.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Jul 17, 2024, 10:54 pm IST
in Sports
അഭിമന്യു മിശ്ര (ഇടത്ത്)

അഭിമന്യു മിശ്ര (ഇടത്ത്)

ലോകത്തെ അജയ്യ പ്രതിഭയായ മാഗ്നസ് കാള്‍സനെ ഇടയ്‌ക്കിടെ തോല്‍പിച്ച് ഞെട്ടലുണ്ടാക്കുന്ന പ്രജ്ഞാനന്ദയെ വീഴ്‌ത്തി മറ്റൊരു അത്ഭുതപ്രതിഭ. വെറും 15 വയസ്സുള്ള അഭിമന്യു മിശ്രയാണ് ബിയല്‍ ചെസില്‍ പ്രജ്ഞാനന്ദയെ തോല്‍പിച്ചത്. ക്ലാസിക് റൗണ്ടിലാണ് പ്രജ്ഞാനന്ദ തോറ്റത്.

ബിയല്‍ ചെസിലെ മാസ്റ്റേഴ്സ് വിഭാഗത്തില്‍ മത്സരിക്കുന്ന ആറ് താരങ്ങളുടെ ഒരു സെറ്റില്‍ ആറാം സ്ഥാനം മാത്രമേയുള്ളൂ അഭിമന്യു മിശ്രയ്‌ക്ക്. പ്രജ്ഞാനന്ദ, ജര്‍മ്മനിയുടെ വിന്‍സന്‍റ് കെയ്‌മര്‍, വിയറ്റ് നാമിന്റെ ലിയെം ലെ, ഹെയ്‌ക് മര്‍തിറോസിയന്‍, സാം ഷാങ്ക് ലാന്‍റ് എന്നിവരാണ് മാസ്റ്റേഴ്സ് വിഭാഗത്തില്‍ മത്സരിക്കുന്നത്.

മാസ്റ്റേഴ്സില്‍ മാറ്റുരയ്‌ക്കുന്ന ആറ് താരങ്ങള്‍

 

ഇവരുടെ ഫിഡെ റേറ്റിംഗ് 2700ന് മുകളിലാണെങ്കില്‍ അഭിമന്യു മിശ്രയുടെ റേറ്റിംഗ് 2609 മാത്രമാണ്. ബിയല്‍ മാസ്റ്റേഴ്സിലെ ആറ് താരങ്ങളില്‍ ഒന്നാം റാങ്കുള്ള പ്രജ്ഞാനന്ദയെ ആറാം റാങ്കുള്ള അഭിമന്യു മിശ്ര വീഴ്‌ത്തിയത് വലിയ വാര്‍ത്തയായി.

ഇപ്പോള്‍ കഴിഞ്ഞ വര്‍ഷം ചാമ്പ്യനായ ലിയം ലെ 9 പോയിന്‍റോടെ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഹെയ്‌ക് മര്‍തിറോസിയന്‍ (8.5), അഭിമന്യു മിശ്ര (8), സാം ഷാങ്ക് ലാന്‍റ് (5.5), പ്രജ്ഞാനന്ദ (5), വിന്‍സെന്‍റ് കെയ്‌മര്‍ (5) എന്നതാണ് പോയിന്‍റ് നില.

ക്ലാസിക്, റാപിഡ്, ബ്ലിറ്റ്സ് എന്നീ വിവിധ ഫോര്‍മാറ്റുകളിലുള്ള മത്സരങ്ങളിലെ പോയിന്‍റ് നില ചേര്‍ത്താണ് അവസാനം ചാമ്പ്യനെ തെരഞ്ഞെടുക്കുക. നേരത്തെ നടന്ന അഞ്ച് റൗണ്ട് റാപിഡില്‍ പ്രജ്ഞാനന്ദ അഞ്ച് പോയിന്‍റ് നേടിയിരുന്നു. റാപിഡില്‍ അഭിമന്യു മിശ്രയ്‌ക്ക് നാല് പോയിന്‍റേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ പ്രജ്ഞാനന്ദയ്‌ക്കെതിരെ നേടിയ വിജയത്തില്‍ നിന്നും കിട്ടിയ നാല് പോയിന്‍റ് ഉള്‍പ്പെടെ എട്ട് പോയിന്‍റായി. ക്ലാസിക്കലില്‍ ഇനി നാല് കളികള്‍ കൂടിയുണ്ട്. അതും കഴിഞ്ഞാണ് പത്ത് റൗണ്ടോളമുള്ള ബ്ലിറ്റ്സ് മത്സരം ആരംഭിക്കുക.

ബിയല്‍ മാസ്റ്റേഴ്സ് തുടങ്ങുന്നതിന് മുന്‍പ് നടത്തിയ ഏഴ് റൗണ്ടുള്ള മാസ്റ്റേഴ് ചെസ് 960യില്‍ പ്രജ്ഞാനന്ദ ചാമ്പ്യനായിരുന്നു. അതിന് ശേഷമാണ് ഇപ്പോള്‍ ബിയല്‍ മാസ്റ്റേഴ്സ് ആരംഭിച്ചത്.

അഭിമന്യു-ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ് ഗ്രാന്‍റ് മാസ്റ്റര്‍
ഇന്ത്യയില്‍ വേരുകളുള്ള അമേരിക്കന്‍സ്വദേശിയാണ് അഭിമന്യു മിശ്ര. വെറും 12 വയസ്സും നാല് മാസവും 25 ദിവസവുമുള്ളപ്പോള്‍ ഗ്രാന്‍റ് മാസ്റ്റര്‍ പദവി നേടിയ താരമാണ് അഭിമന്യു മിശ്ര. ഇതുവഴി റഷ്യന്‍ ഗ്രാന്‍റ് മാസ്റ്റര്‍ സെര്‍ഗി കര്‍ജാകിന്റെ റെക്കോ‍ഡാണ് തകര്‍ത്തത്. 12 വയസ്സും ഏഴ് മാസവും ഉള്ളപ്പോഴാണ് അഭിമന്യു മിശ്ര ഗ്രാന്‍റ് മാസ്റ്റര്‍ പദവി നേടിയത്.

ഹംഗറിയിലെ ബുഡാപെസ്റ്റില്‍ ജിഎം മിക്സ് ടൂര്‍ണ്ണമെന്‍റില്‍ ഇന്ത്യയിലെ ഗ്രാന്‍റ് മാസ്റ്റര്‍ ലിയോണ്‍ മെ‍ന്‍ഡോങ്കയെ തകര്‍ത്താണ് അഭിമന്യു മിശ്ര മൂന്നാമത്തെ ജിഎം നോം നേടിയത്. അതോടെ അഭിമന്യു മിശ്ര ഗ്രാന്‍റ് മാസ്റ്റര്‍ ആയതോടെ അച്ഛനും അമ്മയ്‌ക്കും ആഹ്ളാദത്തിന് അതിരില്ലായിരുന്നു. 10 വയസ്സുള്ളപ്പോള്‍ ഇന്‍റര്‍ നാഷണല്‍ മാസ്റ്റര്‍ പദവി നേടി. 2009ല്‍ ജനിച്ച അഭിമന്യു മിശ്രയ്‌ക്ക് ഇപ്പോള്‍ പ്രായം 15 മാത്രം. 2023ലെ യുഎസ് ചാമ്പ്യനാണ്.

അമേരിക്കയില്‍ ഇളംപ്രായത്തിലേ കുഞ്ഞുങ്ങള്‍ വെര്‍ച്വല്‍ ലോകത്തിന് അടിമയാകുന്ന പ്രവണത അധികമാണ്. മകന്‍ ഫോണിനും ടാബിനും അടിമയാകേണ്ട എന്ന് കരുതിയാണ് അച്ഛന്‍ ഹേമന്തും അമ്മ സ്വാതിയും മകനെ ചെസ്സ് പഠിക്കാനയച്ചത്. പക്ഷെ മകന്‍ ചെസ്സിന് അടിമയായി. രണ്ടു വയസ്സും എട്ട് മാസവും പ്രായമുള്ളപ്പോള്‍ തന്നെ ചെസ് ലോകത്തേക്ക് അച്ഛന്‍ മകനെ കൂട്ടിക്കൊണ്ടുപോയിരുന്നു. രണ്ടു വര്‍ഷം കൊണ്ട് കരുനീക്കങ്ങളും ബാലപാഠങ്ങളും ഹൃദിസ്ഥമാക്കി. അഞ്ചാം വയസ്സില്‍ മത്സരങ്ങളില്‍ കളിച്ച് തുടങ്ങി. മകന്റെ ചെസ്സിനോടുള്ള താല്‍പര്യം കണ്ട് മാതാപിതാക്കള്‍ അവനെ ഒരു പ്രൊഫഷണല്‍ ചെസ് താരമാക്കാന്‍ തീരുമാനിച്ചു.

Tags: ChessClassic chessBiel ChessAbhimanyu MishraVincent KeymarLiem LeRapidPraggnanandhaa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)
India

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

India

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

Chess

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

Chess

ജയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു,  പ്രജ്ഞാനന്ദയുടെ കാന്‍ഡിഡേറ്റ് മോഹം കെട്ടു; ഹികാരുവിനെ അട്ടിമറിച്ച ജവോഖിര്‍ സിന്‍ഡൊറോവ് മുന്നില്‍ 

പുതിയ വാര്‍ത്തകള്‍

മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികളായി, ചെന്നിത്തലയ്‌ക്ക് പമ്പ,കെ മുരളീധരന് സാനഡു

വീട്ടിൽ നിന്ന് പാറ്റകളെ തുരത്താൻ ഏത് ചെടി നടണം?

അമേരിക്ക വീണ്ടും ഇറാനിൽ ബോംബിടുമോ ? ട്രംപിന്റെ പുതിയ മുന്നറിയിപ്പ് യുദ്ധസാധ്യത ഉയർത്തുന്നു

ബാന്ദ്ര ഈസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപമുള്ള 500 അനധികൃത നിർമ്മാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി

ഫിഷറീസ് വകുപ്പ് സിപി ജോണിനോ ഷിബു ബേബി ജോണിനോ നല്‍കണം-ലത്തീന്‍ സഭ

ഇന്ത്യയുമായി ഹെലികോപ്റ്ററുകളും പീരങ്കികളും ഉൾപ്പെടെ 428 മില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന് യുഎസ്

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.