Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രമേഷ് നാരായണന്‍… രോമേഷ് നാരായണന്‍…. ഹിന്ദുസ്ഥാനി സംഗീതകാരനെതിരെ മുസ്ലിം സമൂഹമാധ്യമസൈറ്റുകളില്‍ വെറുപ്പിന്റെ ആഘോഷം

രമേഷ് നാരായണനെ രോമേഷ് നാരായണനെന്ന് വിളിച്ചും ആസിഫ് അലിയോട് കാണിച്ച പുച്ഛഭാവം സംഘിശരീരഭാഷയാണെന്നും വരെ ആക്ഷേപിച്ച് മുസ്ലിം സമൂഹമാധ്യമ സൈറ്റുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2024, 07:11 pm IST
in Kerala

തിരുവനന്തപുരം: രമേഷ് നാരായണനെ രോമേഷ് നാരായണനെന്ന് വിളിച്ചും ആസിഫ് അലിയോട് കാണിച്ച പുച്ഛഭാവം സംഘിശരീരഭാഷയാണെന്നും വരെ ആക്ഷേപിച്ച് മുസ്ലിം സമൂഹമാധ്യമ സൈറ്റുകള്‍. ചില വേദികളില്‍ മോദി കാണിക്കുന്നതുപോലുള്ള ശരീരഭാഷയാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. പറഞ്ഞുതീര്‍ക്കാവുന്ന ഒരു ചെറിയ പ്രശ്നത്തോട് ഇത്രയും വലിയ പ്രതികരണം കാണുമ്പോള്‍ ഇതില്‍ വര്‍ഗ്ഗീയതയുടെ വിഷം പുരണ്ടിട്ടില്ലേ എന്ന് സംശയിക്കുന്നതും സ്വാഭാവികം. സംഗീതസംവിധായകന്‍ ശരത് പറഞ്ഞതാണ് ശരി:”മനഃപൂർവം ആരെയും വേദനിപ്പിക്കുന്ന ആളല്ല രമേശ് അണ്ണാച്ചി, ആസിഫേ.. പോട്ടെടാ ചെക്കാ, വിട്ടുകള” എന്നാണ് ശരത് പറഞ്ഞത്.

എന്തിന് നടന്‍ ആസിഫ് അലി പോലും കാര്യങ്ങള്‍ വ്യക്തിമാക്കിയതാണ്. തനിക്ക് യാതൊരു പ്രശ്നവും തോന്നിയില്ലെന്നും രമേഷ് നാരായണന്റെ പേര് തെറ്റിവിളിച്ചതിനാലും അദ്ദേഹത്തിന് കാലിന് അസുഖമുള്ളതിനാലും ഉണ്ടായ മാനസിക സമ്മര്‍ദ്ദത്തിനിടയിലാണ് അദ്ദേഹം അവാര്‍ഡ് സ്വീകരിച്ചതെന്നും ആസിഫ് അലി പറഞ്ഞു. എന്നിട്ടും രമേഷ് നാരായണനെതിരായ ചെണ്ടകൊട്ട് കേരളത്തില്‍ തീരുന്നില്ലെന്നതിനര്‍ത്ഥം ഇതിന് പിന്നില്‍ ചില അജണ്ടയുണ്ടെന്നാണ്. സുരേഷ് ഗോപിയെ സ്ത്രീപീഡകനാക്കിയ അതേ ഒളി അജണ്ട തന്നെയാണ് ഇവിടെയും പ്രവര്‍ത്തിക്കുന്നത്. സുരേഷ് ഗോപിയെ സ്ത്രീപീഡകനാക്കാന്‍ വനിതാമാധ്യമപ്രവര്‍ത്തകയെ ഗൂഢാലോചനയിലൂടെ വിഡ്ഡിവേഷം കെട്ടിച്ച അതേ മാധ്യമം തന്നെയാണ് വാര്‍ത്തകള്‍ പൊലിപ്പിച്ചെടുത്തും പ്രതികരണങ്ങള്‍ സംഘടിപ്പിച്ചും വിവാദം ആളിക്കത്തിച്ച് നിര്‍ത്തുന്നത്.

ആ വീഡിയോയില്‍ ആസിഫ് അലിയുടെ ഉരുകിയ പുഞ്ചിരി ശരിക്കും വേദനിപ്പിക്കുന്നു എന്നാണ് മറ്റ് ചിലര്‍ വിമര്‍ശിക്കുന്നത്. രമേഷ് നാരായണനെ സംഘിയാക്കിയാണ് പല വിമര്‍ശനങ്ങള്‍. എന്തിന്, ശാരദക്കുട്ടി എന്ന സിപിഐ നിരൂപക കൂടി രമേഷ് നാരായണന്‍ ജയരാജിനെ വിളിച്ചതിനെ ഹൈന്ദവ രാഷ്‌ട്രീയവുമായി ബന്ധപ്പെടുത്തിയാണ് വിമര്‍ശിച്ചത്. ഒരിയ്‌ക്കല്‍ ആരാധകരുടെ തിരക്കിനിടയിലൂടെ നീങ്ങുന്ന നടന്‍ മമ്മൂട്ടി തന്നെ സ്പര്‍ശിക്കാന്‍ ശ്രമിച്ച  ആരാധകനെ തല്ലിയതുപോലും വാര്‍ത്തായാകാത്ത നാടാണിത്.

വൃത്തിഹീനമായ പൊതുബോധങ്ങളുടെ പൊളിച്ചെഴുത്തിൽ ഇനിയെത്ര വിഗ്രഹങ്ങൾ വീണുടയും? എന്നാണ് കൈരളി ചാനല്‍ ചോദിക്കുന്നത്. മ്യൂസിക് സെന്‍സ് മാത്രം പോരാ, ചില കോമണ്‍ സെന്‍സും വേണം എന്നാണ് സംവിധായകന്‍ നാദിര്‍ഷയുടെ കമന്‍റ്.  പിണറായി വിജയന്‍ കോവി‍ഡ് കാലത്ത് സംസ്ഥാന സിനിമാ അവാര്‍ഡുകള്‍ കൈകൊണ്ട് കൊടുക്കാതെ മേശപ്പുറത്ത് വെച്ചതുപോലും ഇവിടെ ആരും വിമര്‍ശനമാക്കിയില്ല. ബാലചന്ദ്രന്‍ ചുള്ളിക്കാടിന് ഒരു പ്രബന്ധം അവതരിപ്പിക്കാന്‍ വന്നതിന് ചെറിയൊരു തുക മാത്രം നല്‍കുകയും മറ്റു ചിലരെ ഫ്ലൈറ്റില്‍ കൊണ്ടുവന്ന് വലിയ ഹോട്ടലുകളില്‍ താമസിപ്പിച്ച സാഹിത്യ അക്കാദമിയുടെ നടപടിയും  വലിയ വാര്‍ത്തയായില്ല.

നടന്‍ സിദ്ദിഖ് ആസിഫ് അലിയെ പുകഴ്‌ത്തിക്കൊണ്ടാണ് പോസ്റ്റിട്ടത്. ചിലപ്പോള്‍ ചിലരുടെ അകത്ത് കിടക്കുന്ന ഫ്രോഡ് പുറത്തുചാടും എന്നായിരുന്നു രമേഷ് നാരായണനെതിരായ മറ്റു ചിലരുടെ വിമര്‍ശനം. എന്തായാലും കടന്നല്‍ക്കൂട് ഇളകിയതുപോലെയായിരുന്നു രമേഷ് നാരായണന്‍ എന്ന ‘സംഘി’ക്കെതിരായ ആക്രമണം.,

ഇത് സാധാരണ വിമര്‍ശനങ്ങളല്ല. ഗര്‍ഷോം എന്ന സിനിമയില്‍ ആര്‍ക്കും വിസ്മരിക്കാനാവാത്ത പറയാന്‍ മറന്ന പരിഭവങ്ങള്‍, തട്ടം പിടിച്ചു വലിക്കല്ലേ തുടങ്ങിയ ഗാനങ്ങള്‍ സമ്മാനിച്ച ആളെ ഇത്രയ്‌ക്ക് മോശമാക്കണോ എന്ന് മാത്രമാണ് സമാധാനകാംക്ഷികള്‍ ചോദിക്കുന്നത്.

പണ്ഡിറ്റ് ജസ് രാജിന് കീഴില്‍ മേവതി ഖരാന ശൈലിയില്‍ വര്‍ഷങ്ങളോളം ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചിട്ടുള്ള ഗായകനാണ് രമേഷ് നാരായണ്‍. സംഗീതത്തിനോടുള്ള അഭിനിവേശം കാരണം വീട് വിട്ട് ഖരാനകള്‍ തേടി അലഞ്ഞുനടന്നിട്ടുള്ള ഗായകന്‍ കൂടിയാണ് രമേഷ് നാരായണ്‍. കാലിന് ലേശം വൈകല്യമുള്ള അദ്ദേഹം അത് കൂടി കണക്കിലെടുക്കാതെയാണ് സംഗീതം തേടി അലഞ്ഞത്. ഒടുവില്‍ ഒരു ദൈവാനുഗ്രഹം പോലെ അദ്ദേഹത്തിന് അത് ലഭിക്കുകയും ചെയ്തു.

സംഭവിച്ചതെന്ത്? രമേഷ് നാരായണന്റെ പ്രതികരണവും മാപ്പും

എംടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി സിനിമകളായ ‘മനോരഥങ്ങള്‍’ ട്രെയിലര്‍ റിലീസിനിടെ നടന്ന വിവാദമാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. പുരസ്‌കാരദാന ചടങ്ങില്‍ നടന്‍ ആസിഫ് അലിയെ സംഗീതജ്ഞൻ രമേഷ് നാരായണ്‍ അപമാനിച്ചുവെന്ന രീതിയിലാണ് പുതിയ വിവാദം. ആന്തോളജി സീരീസിലെ ‘സ്വർ​ഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തിന് സം​ഗീതം നൽകിയത് മലയാള സിനിമയ്‌ക്ക് അടക്കം നിരവധി സംഭാവനകൾ നൽകിയ പ്രമുഖ സംഗീതജ്ഞന്‍ രമേഷ് നാരായണ്‍ ആയിരുന്നു. ‘മനോരഥങ്ങൾ’ എന്ന ചിത്രത്തിന്റെ ലോഞ്ചിംഗിനിടയില്‍ ചിത്രത്തിന്റെ അണിയറക്കാരെയെല്ലാം ആദരിച്ചിരുന്നു എന്നാല്‍ രമേഷ് നാരായണനെ വേദിയിലേക്ക് വിളിച്ചില്ല.ഒടുവിൽ ഇത് സംഘാടകരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അദ്ദേഹത്തിന് ചടങ്ങില്‍ പുരസ്കാരം നല്‍കാന്‍ നടന്‍ ആസിഫ് അലിയെ ക്ഷണിച്ചത്.‘ആസിഫ് അലിയെ ഒരിക്കലും അപമാനിച്ചിട്ടില്ല. ജീവിതത്തിൽ ആരോടും യാതൊരു വിവേചനം കാണിക്കാത്ത വ്യക്തിയാണ് ഞാൻ.ആസിഫ് അലിയുടെ കയ്യിൽ നിന്നും അവാർഡ് സ്വീകരിച്ചതിന് ശേഷം അദ്ദേഹത്തിന്റെ തോളിൽ തട്ടുകയും ചെയ്തിരുന്നു. അതും വീഡിയോയിൽ ഉണ്ട്. കരുതികൂട്ടി ആസിഫ് അലിയെ അപമാനിക്കേണ്ട ആവശ്യമില്ല. യുവ നടന്മാരിൽ ഇഷ്ടപ്പെട്ട ഒരാളാണ് ആസിഫ്.’- ഇതായിരുന്നു രമേഷ് നാരായണന്റെ പ്രതികരണം. അദ്ദേഹം ഫോണിലൂടെ ആസിഫ് അലിയെ വിളിച്ച് മാപ്പ് പറയുകയും ചെയ്തു. എന്നിട്ടും സമൂഹമാധ്യമസൈറ്റുകളില്‍ രമേഷ് നാരായണനെതിരെ സൈബറാക്രമണം തുടരുകയാണ്.

 

 

 

Tags: Asif ALIsanghiRamesh NarayananRamesh NarayanSangiRameshNarayananactor Asif AliGarshomSinger Ramesh Nrayanan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

നാലു സഹോദരങ്ങളുടെ ജീവിത കഥ; ജിസ് ജോയിയുടെ കോട്ടയം ബൽറ്റിന് തുടക്കമായി, ആസിഫലി നായകൻ

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ശങ്കരാചാര്യരുടെ സൗന്ദര്യലഹരി ബാലചന്ദ്രന്‍ ചുള്ളിക്കാട് പരിഭാഷപ്പെടുത്തുമ്പോള്‍….ചുള്ളിക്കാടും സംഘിയായെന്ന് വിമര്‍ശനം

Entertainment

‘അമ്മ’ സംഘടനയിലെ ജാതി-മത പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ കാര്യങ്ങൾ മോശമാകും: ആസിഫ് അലി

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് ഭരണകാലത്ത് കേന്ദ്ര ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥനായ ആര്‍വിഎസ് മണി (നടുവില്‍)

“ഹിന്ദു ഭീകരത എന്ന കള്ളക്കഥ മെനയാന്‍ കോണ്‍ഗ്രസ് സത്യസന്ധരായ ഉദ്യോഗസ്ഥരെ വരെ ബലിയാടാക്കി”- രാജീവ് ചന്ദ്രശേഖര്‍

പ്ലസ് വണ്‍ പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും

വൈദ്യ പരിശോധനയ്‌ക്കിടെ അനുചിതമായ സ്പര്‍ശനം: 71 കാരന്‍ ഡോക്ടറുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി

കണ്ണൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ബന്ധു കഴുത്തറുത്ത് കൊന്നു, പ്രതി പിടിയില്‍

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കൊല്ലത്ത് മദ്യപിക്കാന്‍ എത്തിയവര്‍ ബാര്‍ അടിച്ചുതകര്‍ത്തു

ഡ്രീംലൈനര്‍ വിമാനാപകടം: ജുഡീഷ്യല്‍ അന്വേഷണത്തെ എതിര്‍ത്ത് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ

നരസിംഹ റാവുവിനോടും പിണറായി വിജയനോടും നേരിട്ട് ഏറ്റുമുട്ടിയിട്ടുള്ള ആളാണ് ഞാൻ ; പാര്‍ലമെന്റ് പോലെ തന്നെയാണ് എൻഎസ്എസ് യോഗമെന്ന് സുകുമാരന്‍ നായര്‍

അന്‌സതേഷ്യ നല്‍കിയ ഒന്നര വയസുകാരന്‍ മരിച്ചതില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര പിഴവെന്ന് മെഡിക്കല്‍ ബോര്‍ഡ്

മെസ്സിയുടെ ഗോളടി രഹസ്യം ഇതാണ്. ഇടത്തോട്ടും മുന്നിലോട്ടും വലത്തോട്ടും പിന്നീലോട്ടും സദാ സ്കാന്‍ ചെയ്യുന്ന മോദിയുടെ തലയാണ് മെസ്സി കുടുതല്‍ ഗോളുകള്‍ നേടുന്നതിന്‍റെ രഹസ്യം.

ഫുട്ബാള്‍ പ്രേമികളും കളിക്കാരും നിര്‍ബന്ധമായും കാണേണ്ട വീഡിയോ….ഉയരം കുറഞ്ഞ, ദുര്‍ബലനായ, വേഗത്തിലോടാത്ത മെസ്സി ഗോളടിച്ചു കൂട്ടുന്നതിന്റെ രഹസ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.