Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊട്ടിഘോഷിച്ച് കൊണ്ടുവന്ന നവകേരള ബസ് സ‌ർവീസ് പിന്നെയും മുടങ്ങി; വഴിയിൽ നിന്നുപോലും ആരും കയറിയില്ല, പ്രതീക്ഷിച്ച വരുമാനവുമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2024, 02:22 pm IST
in Kerala

കോഴിക്കോട്: യാത്രക്കാരില്ലാത്തതിനാൽ നവകേരള ബസിന്റെ സർവീസ് വീണ്ടും മുടങ്ങി. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്കുള്ള ബസാണ് ആളില്ലാത്തതിന്റെ പേരിൽ സർവീസീന് നിർത്തിയത്. ഒരാൾ പോലും ബുക്ക് ചെയ്യാത്തതിന്റെ പേരിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും സർവീസ് നടത്തിയില്ലെന്ന് കെഎസ്ആർടിസി അറിയിച്ചു. അഞ്ച് പേർ മാത്രമാണ് ഈ ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തത്. ഗരുഡ പ്രീമിയം ബസായിട്ടായിരുന്നു സർവീസ്.

സർവീസ് മുടങ്ങിയ ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ മറ്റ് ബസുകളിൽ ബെംഗളുരുവിലേക്ക് അയയ്‌ക്കുകയായിരുന്നു. വെള്ളിയാഴ്ച ബസ് സർവീസ് നടത്തും. തിങ്കളാഴ്ച സർവീസ് നടത്തിയെങ്കിലും ചുരുങ്ങിയ യാത്രക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 14,000 രൂപയാണ് ബുധനാഴ്ചത്തെ വരുമാനം. ബുക്ക് ചെയ്യാതെ വഴിയിൽ നിന്നും യാത്രക്കാർ കയറുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. എന്നാൽ ഞായറാഴ്ച 55,000 രൂപയോളം വരുമാനമുണ്ടായിരുന്നു. ബസ് സർവീസ് തുടങ്ങിയ ശേഷം യാത്രക്കാർ ഇത്രയും കുറയുന്നത് ഇത് ആദ്യമാണ്.

സംസ്ഥാന സർക്കാർ സംഘടിപ്പിച്ച നവകേരള സദസിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള മന്ത്രിസംഘം സഞ്ചരിച്ച ബസ് കഴിഞ്ഞ മേയ് അഞ്ച് തൊട്ടാണ് കോഴിക്കോട് – ബംഗളൂരു റൂട്ടിൽ സ‌ർവീസ് തുടങ്ങിയത്. മുഖ്യമന്ത്രി അടക്കമുള്ളവ‌ർ സഞ്ചരിച്ച ബസെന്ന് കൊട്ടിഘോഷിച്ചാണ് സ‌‌ർവീസ് ആരംഭിച്ചത്. ബസിന് സർവീസ് നടത്താനാകാത്തത് സംസ്ഥാന സ‌ർക്കാരിന്റെ അഭിമാന പ്രശ്നം തന്നെയാകും. പ്രതിപക്ഷം ഇത് ആയുധമാക്കാനും സാദ്ധ്യതയുണ്ട്. അതിനാൽത്തന്നെ വിഷയത്തിൽ മന്ത്രി ഗണേശ് കുമാ‌ർ നേരിട്ട് ഇടപെട്ടേക്കും.

എയർകണ്ടിഷൻ ചെയ്ത ബസിൽ 26 പുഷ് ബാക്ക് സീറ്റാണുള്ളത്. സെസ് അടക്കം 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. ശുചിമുറി, ഹൈഡ്രോളിക് ലിഫ്റ്റ്, വാഷ്‌ബേസിൻ, ടെലിവിഷൻ, മ്യൂസിക് സിസ്റ്റം, മൊബൈൽ ചാർജർ സൗകര്യങ്ങൾക്കുപുറമേ ലഗേജും സൂക്ഷിക്കാനാവും. നവകേരള യാത്രയ്‌ക്ക്‌ ഉപയോഗിച്ച സമയത്തുള്ള നിറത്തിലോ ബോഡിയിലോ മാറ്റം വരുത്താതെയാണ് ബസ് സ‌ർവീസ് ആരംഭിച്ചത്. അന്ന്‌ മുഖ്യമന്ത്രിക്ക് ഇരിക്കാൻ ഒരുക്കിയ ചെയർ മാറ്റി ഡബിൾ സീറ്റാക്കിയിരുന്നു.

കോഴിക്കോട് – ബംഗളൂരു റൂട്ടിൽ കെഎസ്ആർടിസി എ.സി ബസ് കുറവായതിനാൽ സർവീസ് യാത്രക്കാ‌ർക്ക് ഏറെ സഹായകമാവുമെന്നായിരുന്നു അധികൃതരുടെ പ്രതീക്ഷ.

Tags: Kozhikoduservicenavakerala busBengaluru
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെംഗളൂരുവിൽ 13കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു ; യുവതി വിഷാദരോഗത്തിന് അടിമയെന്ന് പോലീസ്

India

അനധികൃത കുടിയേറ്റം; ബെംഗളൂരുവില്‍ തങ്ങിയ 272 ബംഗ്ലദേശികളെ നാടുകടത്തി, 2 ഏജന്റുമാർ അറസ്റ്റിൽ

Kerala

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

India

റീൽസിനു വേണ്ടി പിതാവിനെ ചാക്കിലാക്കി കൊറിയർ ഓഫീസിലെത്തിച്ചു മകൻ: ട്വിസ്റ്റുമായി പോലീസ്, മാപ്പ് അപേക്ഷ റീലും പോസ്റ്റ് ചെയ്യിപ്പിച്ചു

India

ദോശ കഴിക്കുന്നതിനിടെ തര്‍ക്കം: ബംഗളുരുവിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി, കൊലപാതകം അബദ്ധത്തില്‍ കാലിൽ ചവിട്ടിയതിന്

പുതിയ വാര്‍ത്തകള്‍

“ഭാര്യയെ എന്റെ അടുത്തേക്ക് അയക്കൂ, നിനക്ക് കുഞ്ഞ് ജനിക്കും”; ടിസിഎസ് നാസിക് ജീവനക്കാരന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

വനിതാസംവരണ ബില്ലിൽ ചർച്ച തുടങ്ങി; ചരിത്ര നിമിഷമെന്ന് അർജുൻ റാംമേഘ്‌വാൾ, നാളെ വൈകുന്നേരം 4 മണിക്ക് വോട്ടെടുപ്പ്

അനുമതിയില്ലാതെ റോഡ് ഷോ; നടൻ വിജയ്‌ക്കെതിരെ പോലീസ് കേസെടുത്തു

ഇന്ത്യയ്‌ക്ക് കൈമാറുന്നത് ഒഴിവാക്കണം; യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ അപേക്ഷ നല്‍കി നീരവ് മോദി

മൂന്നാറിലെ ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം തുടരുന്നു, പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പയും

സംസ്ഥാനത്ത് മധ്യവേനലവധിക്കാലത്ത് സ്പെഷ്യല്‍ ക്സാസുകള്‍ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

സൗദി അറേബ്യയിൽ ഏപ്രിൽ 19 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത

ദുബായ് : സ്വകാര്യ വിദ്യാലയങ്ങളിൽ ഏപ്രിൽ 20 മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും

കളിസ്ഥലങ്ങള്‍ നാമമാത്രം; നേട്ടം കൊയ്ത് ടര്‍ഫുകള്‍, മണിക്കൂറിന് 1500 രൂപ വരെ വാടക

വനിതാ സംവരണ ബില്ല് പാർലമെൻ്റിൽ; എതിർപ്പുമായി കോൺഗ്രസ്, പ്രശ്നങ്ങളുണ്ടെങ്കിൽ ചർച്ചയിൽ പറയാമെന്ന് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.