Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

ഗള്‍ഫിലേക്ക് ഇനി എയര്‍ കേരള വിമാന സര്‍വീസ് ; മലയാളി സംരംഭകര്‍ നേതൃത്വം നല്‍കുന്നത് ഏറെ അഭിമാനകരം

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ കേരളയുടെ വരവ് 350 ലധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കും

വൈശാഖ് നെടുമല by വൈശാഖ് നെടുമല
Jul 9, 2024, 11:09 pm IST
in Gulf, Marukara

ദുബായ്: ഗള്‍ഫിലേക്ക് കേരളത്തിന്റെ സ്വന്തം ബജറ്റ് വിമാന സര്‍വീസ് എന്ന ദീര്‍ഘകാല ആവശ്യം യാഥാര്‍ഥ്യത്തിലേക്ക്. ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി സംരംഭകരുടെ എയര്‍ കേരള വിമാന സര്‍വീസിന് വ്യോമയാന മന്ത്രാലയത്തിന്റെ എന്‍ഒസി ലഭിച്ചതോടെ പ്രവാസി മലയാളികള്‍ക്ക് മിതമായ നിരക്കില്‍ നാട്ടിലെത്താമെന്ന ആഗ്രഹം യാഥാര്‍ത്ഥ്യമാവുകയാണ്.

മൂന്ന് വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനാനുമതിയാണ് കമ്പനിക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. മലയാളി സംരംഭകര്‍ നേതൃത്വം നല്‍കുന്ന സെറ്റ്ഫ്‌ലൈ ഏവിയേഷന്‍ എന്ന കമ്പനിയാണ് എയര്‍ കേരള വിമാന സര്‍വീസിന് പിന്നില്‍. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ കേരളയുടെ വരവ് 350 ലധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കും. കേരളത്തിന്റെ വ്യാപാരം, ടൂറിസം മേഖലകള്‍ക്ക് പ്രോത്സാഹനമാകാനും എയര്‍ കേരളയ്‌ക്ക് സാധിക്കുമെന്ന് അധികൃതര്‍ കരുതുന്നു.

എയര്‍ കേരളയ്‌ക്ക് പിന്നിലെ പ്രധാനികള്‍ യുഎഇയിലെ സംരഭകരായ അഫി അഹമ്മദ്, അയ്യൂബ് കല്ലട എന്നിവരാണ്. വര്‍ഷങ്ങളായിട്ടുള്ള കഠിനാധ്വാനത്തിന്റെ ഫലം എന്നായിരുന്നു സര്‍വീസിന് പ്രവര്‍ത്താനനുമതി കിട്ടിയപ്പോള്‍ കമ്പനിയുടെ ചെയര്‍മാന്‍ കൂടിയായ അഫി അഹമ്മദ് പ്രതികരിച്ചത്.

‘എയര്‍ കേരള സര്‍വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ആദ്യ കടമ്പയാണ് എന്‍ഒസി. രാജ്യാന്തര സര്‍വീസുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് തദ്ദേശീയമായി സര്‍വീസ് നടത്തും. വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് ഒരു എയര്‍ ഓപ്പറേറ്റേഴ്സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചുകഴിഞ്ഞാല്‍ ഞങ്ങള്‍ ATR 72-600 വിമാനം ഉപയോഗിക്കും. ഇതിന് എട്ട് മുതല്‍ ഒമ്പത് മാസം വരെ സമയം എടുക്കും’-അഫി അഹമ്മദ്  പറഞ്ഞു.

’ഞങ്ങള്‍ വിമാനം വാങ്ങിക്കഴിഞ്ഞാല്‍, അന്താരാഷ്‌ട്ര വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് മുമ്പ് എയര്‍ കേരള പ്രാദേശികമായി സര്‍വീസ് നടത്തും. തുടക്കത്തില്‍, ടയര്‍ 2, 3 നഗരങ്ങളെ ദക്ഷിണേന്ത്യയിലെ ടയര്‍ 1 നഗരങ്ങളുമായി ബന്ധിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ശ്രദ്ധ, ‘- അഫി അഹമ്മദ് പറഞ്ഞു.

മൂന്ന് എടിആര്‍ 72-600 വിമാനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തനം ആരംഭിക്കാന്‍ പദ്ധതിയിടുകയാണെന്നും അദ്ദേഹം പറഞ്ഞു.’എയര്‍ കേരള യാഥാര്‍ത്ഥ്യമാവുന്നതിന് വേണ്ടി ഞാനും എന്റെ പങ്കാളികളും വിശ്രമമില്ലാതെ അധ്വാനിച്ചു.

ഇതിനിടെ പലരും ഈ സംരഭത്തെ തള്ളിക്കളയുകയും ഒരിക്കലും നടക്കാന്‍ പോകില്ല എന്ന് പറഞ്ഞ് പരിഹസിക്കുകയും ചെയ്തു. ഒരുപാട് ദൂരം ഇനിയും പോകാനുണ്ട് എങ്കിലും എന്‍ഒസി ലഭിച്ചത് വലിയൊരു ചവിട്ടുപടിയാണ്.’- അഫി അഹമ്മദ് പറഞ്ഞു.

ഒരുപാട് കാലമായി എയര്‍ കേരള പദ്ധതിയെ കുറിച്ച് ആലോചിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷത്തോടെയാണ് സര്‍വീസിനായുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമായത്. ഒരു ദശലക്ഷം ദിര്‍ഹം (ഏകദേശം 2 .2 കോടി രൂപ ) ചിലവഴിച്ച് അഫി അഹമ്മദ് https://airkerala.com/ എന്ന വെബ്സൈറ്റ് സ്വന്തമാക്കിയതായിരുന്നു പദ്ധതിയുടെ പുനരുജ്ജീവനത്തിന്റെ പ്രധാന കാരണം. അധികം വൈകാതെ വിമാനങ്ങളുടെ എണ്ണം 20 ആക്കി ഉയര്‍ത്തുകയും ചെയ്യും. ഇത്രയും വിമാനങ്ങള്‍ സ്വന്തമാക്കിയതിന് ശേഷം രാജ്യാന്തര സര്‍വീസുകള്‍ ആരംഭിക്കുകയും ചെയ്യും.

Tags: UAEDubaiflightGulfinternationalAir Kerala service
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Representational image | PTI
Kerala

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

Gulf

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

Gulf

ഹോർമുസ് കടലിടുക്ക് മറികടക്കാൻ ഒരുങ്ങി സൗദി അറേബ്യ : ചെങ്കടൽ ക്രൂഡ് പൈപ്പ്‌ലൈൻ വികസിപ്പിക്കാൻ പദ്ധതിയിടുന്നു , ഇറാന് കനത്ത പ്രഹരം

Kerala

പഹൽഗാം രക്തസാക്ഷിയെ കുറിച്ചുള്ള വീഡിയോയ്‌ക്ക് ഗൾഫിലിരുന്ന് രാജ്യവിരുദ്ധ കമന്റിട്ട മലപ്പുറത്തുകാരൻ കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ

Kerala

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

പുതിയ വാര്‍ത്തകള്‍

“പെട്ടെന്ന് വന്ന കോക്രോച്ച് ജനതാ പാർട്ടിയെക്കുറിച്ച് സൂക്ഷിക്കുക” ; അന്ന് ആശിഷ് ജോഷി ഐ എ എസും , സന്ദീപ് മനുധാനെയും നൽകിയ മുന്നറിയിപ്പ്

സോനം വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, ചികില്‍സയ്‌ക്കു വഴങ്ങണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവം: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം ആര്‍ അജിത്കുമാര്‍

പാറ്റകൾ അടി കൊള്ളുമ്പോൾ ബർഗർ കഴിച്ച് ആസ്വദിച്ചു ; വിജേത ദാഹിയയെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റി സി.ജെ.പി ;  അടി കൊള്ളാൻ പറ്റില്ലെന്ന് ദാഹിയ

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.