Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

രാമപുണ്യം നിറയുന്ന കര്‍ക്കടക സന്ധ്യകള്‍

ആര്‍. പ്രദീപ് by ആര്‍. പ്രദീപ്
Jul 7, 2024, 08:00 am IST
in Varadyam

കര്‍ക്കടകമാസത്തിന്റെ ഇരവുപകലുകളില്‍ രാമായണ വായനയുടെ പുണ്യവും മധുരവും നിറയും. വിശ്വാസ ഭവനങ്ങളെ, ആദികാവ്യത്തിന്റെ മനോഹര ഗീതികള്‍ ഭക്തിയുടെയും പൈതൃകത്തിന്റെയും സംസ്‌കാരത്തിന്റെയും സൗധങ്ങളാക്കും. ആദികാവ്യമാണ് രാമായണം. വാല്മീകി രചിച്ച ഈ ഇതിഹാസത്തെ ആധാരമാക്കി പിന്നീട് മറ്റു പലരും രാമായണമെഴുതി. പല ഭാഷകളില്‍, പലദേശങ്ങളില്‍. ഭാരതത്തിന്റെ അതിര്‍ത്തിയും കടന്ന് ലോകത്തിന്റെ വിശാലതയിലേക്ക് രാമായണം പ്രതിഷ്ഠിക്കപ്പെട്ടു. അവിടെയെല്ലാം രാമനും അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ക്കും കേള്‍വിക്കാരുണ്ടായി. ഭക്തരുണ്ടായി. രാമായണവും ശ്രീരാമചന്ദ്രനും ലോകമെങ്ങും ആദരിക്കപ്പെടുന്ന ഭാരത ചൈതന്യങ്ങളായി.

ഇത്തവണത്തെ കര്‍ക്കടകമാസത്തിന് ഒരു പ്രത്യേകതകൂടിയുണ്ട്. രാമായണം വായിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ശ്രീരാമചന്ദ്രന്‍ കൂടുതല്‍ പ്രഭയോടെ നിറയും. അയോധ്യയിലെ ശ്രീരാമ ജന്മസ്ഥാനത്ത് മനോഹരമായ ക്ഷേത്രം ഉയര്‍ന്നതിനു ശേഷമുള്ള ആദ്യ രാമായണ മാസമാണിത്. രാമായണ ശീലുകള്‍ നാവിനു വഴങ്ങുമ്പോള്‍ ആ പുണ്യസ്ഥാനത്തെ ക്ഷേത്രത്തിനു മുന്നില്‍ കൈകൂപ്പുന്നതായി കൂടി മനസ്സില്‍ കാണാം. ഒരു ജനതയുടെ അഭിമാന പുനഃസ്ഥാപനത്തിന്റെ പ്രതീകമാണത്.

സൂര്യവംശ രാജാവായ ശ്രീരാമന്റെ ജീവിതകഥയാണ് രാമായണത്തിന്റെ ഇതിവൃത്തം. ത്രേതായുഗത്തില്‍ ഭാരതത്തിലുണ്ടായിരുന്ന ജനസമൂഹത്തെ രാമായണത്തിലൂടെ വാല്മീകി അവതരിപ്പിക്കുന്നു. അന്നത്തെ ജനങ്ങളുടെ ജീവിതരീതി, സ്വഭാവം, ആചാര്യമര്യാദകള്‍ തുടങ്ങി എല്ലാം രാമായണത്തില്‍ നിന്ന് നമുക്കു മനസ്സിലാക്കാം.

കര്‍ക്കടകമാസത്തെ കള്ളക്കര്‍ക്കടകം എന്നാണ് മുമ്പ് മലയാളി പറഞ്ഞുകൊണ്ടിരുന്നത്. ഇടമുറിയാതെ പെയ്യുന്ന മഴ. പണിയില്ലാതെ വലയുന്ന ജനങ്ങള്‍. മഴക്കാല രോഗങ്ങളുടെ ആധിക്യം. കര്‍ക്കടകം ഇതെല്ലാമായിരുന്നു. മുമ്പ് കര്‍ക്കടകം എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ആദ്യം ഓടിയെത്തിയിരുന്നത് പഞ്ഞമാസം എന്നതായിരുന്നെങ്കില്‍ ഇപ്പോള്‍ അത് രാമായണ മാസമാണ്. ഭക്തിയും ആധ്യാത്മികതയും നിറഞ്ഞ പുണ്യമാസം. മഴപ്പെയ്‌ത്തിന്റെ തണുപ്പില്‍ രാമായണ പാരായണത്തിന്റെ ഇമ്പവും ഭക്തിയും നിറയുന്നു. പഞ്ഞ കര്‍ക്കടകത്തില്‍ രാമായണ ശീലുകള്‍ ചൊല്ലുകയും കേള്‍ക്കുകയും ചെയ്യുന്നത് സമൃദ്ധിയുടെ ചിങ്ങമാസത്തെ വരവേല്‍ക്കാനാണ്.

1982ല്‍ എറണാകുളത്തുനടന്ന ഐതിഹാസികമായ ഹൈന്ദവമുന്നേറ്റത്തിന്റെ തുടര്‍ച്ചയായാണ് രാമായണമാസാചരണത്തിന് തുടക്കമായത്. സ്വാമി ചിന്മയാനന്ദനും, സ്വാമി വിശ്വേശതീര്‍ത്ഥയും ആര്‍എസ്എസ് സര്‍സംഘചാലക് പ്രൊഫ. രാജേന്ദ്ര സിംഗും പങ്കെടുത്ത വിശാലഹിന്ദുസമ്മേളനത്തില്‍ ലക്ഷങ്ങളെ സാക്ഷിനിര്‍ത്തിയാണ് കര്‍ക്കടകം രാമായണമാസമായി പ്രഖ്യാപിച്ചത്. രാമായണം പ്രദാനം ചെയ്യുന്ന മൂല്യങ്ങളെ ജീവിതത്തിലേക്ക് കൂടുതല്‍ അടുപ്പിക്കാനുള്ള അവസരമൊരുക്കുകയായിരുന്നു ലക്ഷ്യം. രാമായണ മാസാചരണം ഇന്ന് ജനങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. കര്‍ക്കടകം ഒന്നുമുതല്‍ കേരളമെങ്ങും രാമായണത്തെക്കുറിച്ചുള്ള ചര്‍ച്ചകളും പ്രഭാഷണങ്ങളും നടക്കുന്നു. വീടുകളില്‍ രാമായണം വ്രതശുദ്ധിയോടെ പാരായണം ചെയ്യുന്നു. രാമായണം ജീവിതത്തിന്റെ ഭാഗമാക്കുന്നു. വിശാല ഹിന്ദുസമ്മേളനത്തിന്റെ ആഹ്വാനം മുഴുവന്‍ ഹൈന്ദവ ജനതയും ഏറ്റെടുക്കുന്നു.

രാമന്റെ അയനം അഥവാ യാത്രയെന്നാണ് രാമായണത്തെക്കുറിച്ച് പറയുന്ന ഒരര്‍ത്ഥം. രാ എന്നാല്‍ ഇരുട്ടെന്നും അര്‍ത്ഥം പറയുന്നു. രാമായണം എന്നാല്‍ ഇരുട്ട് മായണം എന്നര്‍ത്ഥം. രാമായണം അറിയുന്നതിലൂടെ എല്ലാ മനുഷ്യരും മനസ്സിലെ അജ്ഞതയാകുന്ന ഇരുട്ടിനെ അകറ്റി നല്ലവരായിത്തീരണമെന്നും ധര്‍മ്മത്തില്‍ അടിയുറച്ച് ജീവിക്കണമെന്നും വിവക്ഷിക്കുന്നു. രാമായണത്തിലെ കഥാപാത്രങ്ങളിലൂടെ, അതുവായിച്ചറിയുന്നവരെ നല്ല വ്യക്തികളാക്കാനുള്ളതെല്ലാം വാല്മീകി ഒരുക്കിവച്ചിരിക്കുന്നു. പ്രജാക്ഷേമം, പുത്രധര്‍മ്മം, സഹോദരസ്‌നേഹം, സത്യസന്ധത തുങ്ങിയവ എങ്ങനെ പാലിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കിത്തരുന്നു. കഥാനായകനായ രാമനെ എല്ലാതരത്തിലും ഉത്തമ പുരുഷനായാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. സകലമനുഷ്യരും സന്മാര്‍ഗ്ഗികളും ഈശ്വരഭക്തരുമായിരിക്കണമെന്നതിലേക്കെത്തുകയായിരുന്നു കവിയുടെ ലക്ഷ്യം.

എഴുത്തച്ഛന്റെ രാമായണം

രാമായണമെന്നു കേള്‍ക്കുമ്പോള്‍ മലയാളി ആദ്യമോര്‍ക്കുക എഴുത്തച്ഛന്റെ അധ്യാത്മരാമായണത്തെയാണ്. ഭാരതത്തില്‍ ഒട്ടേറെ രാമായണങ്ങള്‍ എഴുതപ്പെട്ടെങ്കിലും ഏറ്റവും പ്രസിദ്ധി നേടിയത് അദ്ധ്യാത്മരാമായണമാണ്. അദ്ധ്യാത്മ രാമായണത്തിനു ശേഷം എഴുതപ്പെട്ടതാണ് അത്ഭുതരാമായണം. വാല്മീകി രാമായണത്തില്‍ നിന്ന് ചില വ്യത്യാസങ്ങളിതിനുണ്ട്. സീത രാവണന്റെ ഭാര്യ മണ്‌ഡോദരിയുടെ മകളായി പിറന്നെന്നാണ് ഇതില്‍ പറയുന്നത്. പിന്നീടുണ്ടായ ആനന്ദരാമായണത്തില്‍ രാവണനെ വധിക്കുന്നത് സീതയാണ്. ആനന്ദരാമായണത്തില്‍ പറയുന്നത് രാവണന്‍ സീതയെ അപഹരിച്ചത് മോക്ഷത്തിലേക്കുള്ള മാര്‍ഗ്ഗത്തിലെത്താന്‍ വേണ്ടിയായിരുന്നെന്നാണ്. സംസ്‌കൃത ഭാഷയിലെഴുതിയ മറ്റൊരു രാമായണമാണ് രാമബ്രഹ്മാനന്ദന്‍ എഴുതിയ തത്വസംഗ്രഹരാമായണം. രാമന്‍ വിഷ്ണുവിന്റെ അവതാരമാണെന്നു പറയുന്നതിനൊപ്പം ശിവന്‍, ബ്രഹ്മാവ്, പരബ്രഹ്മം എന്നിവരുടെ അവതാരമാണെന്നും ഇതില്‍ വിവരിക്കുന്നു. യോഗവാസഷ്ഠ രാമായണമെന്നൊരു രാമായണം കൂടിയുണ്ട്. ഇതിലും ഭക്തര്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. വസിഷ്ഠനും ശ്രീരാമനും തമ്മിലുള്ള സംഭാഷണമായിട്ടാണീ രാമായണത്തിന്റെ രചന.

പല ദേശങ്ങളില്‍ പല രാമായണം

ഇന്ത്യയിലെ മിക്ക ഭാഷകളിലും രാമായണമുണ്ട്. ആദിരാമായണത്തിന്റെ വിവര്‍ത്തനങ്ങളും സ്വന്തമായി രചിച്ചവയുമെല്ലാം അതിലുണ്ട്. ജൈനരാമ കഥകളാണ് കന്നടഭാഷയില്‍ ആദ്യകാലത്ത് പ്രചാരത്തിലുണ്ടായിരുന്നത്. ഇന്ത്യയിലെ പ്രാദേശിക ഭാഷകളില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ളതാണ് തമിഴിലെ കമ്പരാമായണം. കമ്പര്‍ എഴുതിയതാണിത്. കന്നടഭാഷയില്‍ ഏറ്റവും പ്രസിദ്ധമായത് തോരവേരാമായണമാണ്. നരഹരിയാണിതിന്റെ രചയിതാവ്. കാശ്മീരി ഭാഷയില്‍ ദിവാകരപ്രകാശഭട്ടന്‍ രചിച്ച രാമാവതാരചരിതയാണ് ഏറ്റവും പഴക്കമുള്ളതും പ്രസിദ്ധവും. ശിവനും പാര്‍വ്വതിയും തമ്മിലുള്ള സംഭാഷണ രൂപത്തിലാണിതിന്റെ രചന.

ശ്രീലങ്കയിലെ സിംഹള ഭാഷയിലും ഒരു രാമായണമുണ്ട്. ഇതില്‍ രാമന്‍ ഒറ്റയ്‌ക്കാണ് വനവാസം നടത്തുന്നത്. ഹനുമാനു പകരം ബാലിയാണ് ലങ്കാദഹനം നടത്തുന്നത്. ബാലി സീതയെ രാമന്റെയടുത്ത് എത്തിക്കുകയും ചെയ്യുന്നു. അസമീസ് ഭാഷയിലെ എറ്റവും മഹത്തായ രാമായണ കൃതി മാധവ കന്ദളിയുടെ രാമായണമാണ്. ബംഗാളിയിലെ മികച്ച രാമായണം കൃത്തിവാസന്റെതാണ്. ഒറിയ ഭാഷയില്‍ ബാലരാമദാസന്‍ എഴുതിയ രാമായണം ഏറെ പ്രസിദ്ധമായി. ഈ കൃതികളെല്ലാം വാല്മീകി രാമായണത്തെ അടിസ്ഥാനമാക്കി രചിച്ചവയാണ്. എല്ലാ ഭാഷകളിലും എഴുതപ്പെട്ട രാമായണങ്ങള്‍ അതതുഭാഷകളിലെ മികച്ച സാഹിത്യ സൃഷ്ടികളാണ്. മറ്റേതൊരു സാഹിത്യ കൃതിയെക്കാളും അവയെല്ലാം അതാതു ഭാഷകളില്‍ മികച്ചവയായി നിലനില്‍ക്കുന്നു. എഴുത്തുകാരന്റെ ബോധത്തിനും ഭാവനയ്‌ക്കുമനുസരിച്ച് കഥകളിലും സന്ദര്‍ഭത്തിലും ചില മാറ്റങ്ങള്‍ ഇവയിലെല്ലാം കാണാം.

വിദേശത്തും രാമായണം

തിബറ്റിലും തുര്‍ക്കിയിലും ഇന്തോനേഷ്യയിലും ചൈനയിലും രാമായണമുണ്ട്. ബുദ്ധ, ജൈനമതങ്ങള്‍ക്കൊപ്പമാണ് ഭാരതത്തില്‍ നിന്ന് രാമായണവും വിദേശത്തേക്കെത്തിയതെന്നാണ് ചരിത്രം പറയുന്നത്. ടിബറ്റന്‍ രാമായണത്തില്‍ രാജാവായ ദശരഥന് രണ്ട് ഭാര്യമാരേയുള്ളൂ. രണ്ടാം ഭാര്യയുടെ മകനായി വിഷ്ണുദേവന്‍ അവതരിച്ചത് രാമനായി. മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ആദ്യഭാര്യക്ക് ലക്ഷ്മണന്‍ പിറന്നു. ലങ്കാധിപനായിരുന്ന രാവണന് മകള്‍ പിറന്നു. അവളാണ് സീത. മകള്‍ രാവണന് ദോഷംവരുത്തുമെന്ന് പ്രവചനം ഉണ്ടായപ്പോള്‍ രാവണന്‍ മകളെ കൊല്ലാനായി സമുദ്രത്തിലെറിഞ്ഞു. പക്ഷേ, അവള്‍ മരിച്ചില്ല. പിന്നീടുള്ള കഥ നമ്മുടെ രാമായണത്തിനു സമാനം.

കിഴക്കേ തുര്‍ക്കിസ്ഥാനില്‍ ഒമ്പതാം ശതകത്തിലുണ്ടായ രാമകഥയാണ് ഖോത്താനി രാമായണം. അതില്‍ രാമനും ലക്ഷ്മണനും ദശരഥ പുത്രന്മാരല്ല. ദശരഥ പുത്രനായ സഹസ്രബാഹുവിന്റെ പുത്രന്മാരാണ്. പരശുരാമന്റെ പിതാവിന്റെ പശുക്കളെ സഹസ്രബാഹു മോഷ്ടിച്ചപ്പോള്‍ പരുശുരാമന്‍ സഹസ്രബാഹുവിനെ കൊന്നു. രാമലക്ഷ്മണന്മാര്‍ അപ്പോള്‍ കുട്ടികളായിരുന്നു. മുതിര്‍ന്നപ്പോള്‍ അവര്‍ പരശുരാമനെ വധിച്ചു. പിന്നീട് കാട്ടിലലയുമ്പോഴാണ് സീതയെ കല്യാണം കഴിക്കുന്നതും രാവണന്‍ തട്ടിക്കൊണ്ടു പോകുന്നതുമെല്ലാം.

ഇന്തോനേഷ്യക്കാരുടെ വീരപുരുഷനാണ് ശ്രീരാമചന്ദ്രന്‍. തമിഴിലെ കമ്പരാമായണവുമായി ഇന്തോനേഷ്യക്കാരുടെ രാമായണത്തിന് വലിയ ബന്ധമുണ്ട്. ഇന്തോനേഷ്യന്‍ ദ്വീപുകളായ ബാലിയിലും സുമാത്രയിലും പ്രചാരമുള്ള രാമകഥയില്‍ രാമന്റെ സഹോദരിയാണ് സീത. രാവണനെ തോല്‍പിച്ച് അയോധ്യയിലെത്തുന്ന രാമനും പരിവാരങ്ങളും സീതയെ ചക്രവര്‍ത്തിയായി വാഴിക്കുന്നു. ഇന്തോനേഷ്യക്കാരുടെ ജീവിതത്തെ രാമായണം വളരെയധികം സ്വാധിനിച്ചിട്ടുണ്ട്.

ദക്ഷിണ കമ്പോഡിയായിലെ രാമകഥയാണ് രാമകേര്‍ത്തി. തായ്‌ലന്റിലെ രാമകഥ രാമകിയേന എന്നറിയപ്പെടുന്നു. സേതുബന്ധനത്തിനു മുമ്പ് രാവണന്‍ ഒരു സംന്യാസിയുടെ വേഷത്തില്‍ രാമന്റെ അടുത്തെത്തി യുദ്ധം ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചതായി രാമകിയേനയില്‍ പറയുന്നുണ്ട്. ലാവോസ്, മലേഷ്യ, മ്യാന്‍മര്‍ എന്നിവിടങ്ങളിലും രാമായണമുണ്ട്. ഉസ്ബക്കിസ്ഥാന്‍ മുതല്‍ ഫിലിപ്പീന്‍സ് വരെയും മൗറീഷ്യസ് മുതല്‍ വിയറ്റ്‌നാം വരെയുമുള്ള പതിനാലില്‍പ്പരം ഏഷ്യന്‍ രാജ്യങ്ങളില്‍ രാമായണമുണ്ട്. രാമന്റെ ജീവിതവും ജീവിതരീതിയും അവര്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങുന്നു.

എല്ലാ രാമായണത്തിലും പലതരത്തിലുള്ള കഥകളുണ്ടെങ്കിലും എല്ലാത്തിനും അടിസ്ഥാനം വാല്മീകി രാമായണമാണ്. ഇന്ന് പ്രചാരത്തിലിരിക്കുന്ന വാല്മീകി രാമായണം മൂന്നു തരത്തില്‍പ്പെടും. മൂന്നിലും രാമകഥ ഒന്നുതന്നെയാണെങ്കിലും ശ്ലോകങ്ങള്‍ ഒരേതരത്തിലുള്ളതല്ല. അച്ചടി സൗകര്യമില്ലാതിരുന്ന കാലത്ത് രാമകഥ പ്രചരിച്ചത് പറഞ്ഞും പാടിയുമാണ്. വളരെ വിശാലമായ ഒരു ഭൂപ്രദേശത്തെ കോടിക്കണക്കിന് ജനങ്ങള്‍ക്ക് രാമകഥ പരിചിതമായത് അത്തരത്തില്‍ കേട്ടും പാടിയുമാണ്. നമ്മുടെ നാടിനും കാലാവസ്ഥയ്‌ക്കുമൊക്കെ ധാരാളം മാറ്റങ്ങള്‍ ഉണ്ടായിട്ടും രാമകഥയ്‌ക്കു മാത്രം മാറ്റം ബാധകമായില്ല. അന്നും ഇന്നും രാമായണം ഒരേ തരത്തില്‍ നിലനില്‍ക്കുന്നു.

എല്ലാ ഭാഷകളിലും എഴുതപ്പെട്ട രാമായണങ്ങള്‍ അതതുഭാഷകളിലെ മികച്ച സാഹിത്യ സൃഷ്ടികളാണ്. മറ്റേതൊരു സാഹിത്യ കൃതിയെക്കാളും അവയെല്ലാം അതാതു ഭാഷകളില്‍ മികച്ചവയായി നിലനില്‍ക്കുന്നു. എഴുത്തുകാരന്റെ ബോധത്തിനും ഭാവനയ്‌ക്കുമനുസരിച്ച് കഥകളിലും സന്ദര്‍ഭത്തിലും ചില മാറ്റങ്ങള്‍ ഇവയിലെല്ലാം കാണാം. എന്നാല്‍ വാല്മീകിയുടെ രാമായണം വായനക്കാരനിലേക്ക്, അല്ലെങ്കില്‍ കേള്‍വിക്കാരനിലേക്ക് സന്നിവേശിപ്പിക്കുന്ന സന്ദേശത്തില്‍ നിന്ന് ഇവയൊന്നും വ്യതിചലിക്കുന്നില്ല.

രാമായണത്തെ അടിസ്ഥാനമാക്കിയവര്‍

രാമായണത്തെ അധികരിച്ച് നിരവധി മറ്റു സംരംഭങ്ങള്‍ എല്ലാ നാടുകളിലും ഭാഷകളിലും ഉണ്ടായിട്ടുണ്ട്. നാടകങ്ങള്‍, ആട്ടക്കഥകള്‍, സിനിമകള്‍, കഥകള്‍, നോവലുകള്‍, കാവ്യങ്ങള്‍ തുടങ്ങി പലതും. രാമായണ കഥ ഉള്‍ക്കൊണ്ട ആദ്യസാഹിത്യ രചന കാളിദാസന്റെ രഘുവംശമാണ്. പിന്നീട് ഗ്രാമീണമറാത്തിയില്‍ എഴുതപ്പെട്ട രാവണവഹ പുറത്തു വന്നു. ഭട്ടീകാവ്യം, ജാനകീഹരണം, പ്രതിമാനാടകം, അഭിഷേക നാടകം, ഉദാത്തരാഘവം, ഹനുമന്നാടകം എന്നീ നിരവധി സാഹിത്യകൃതികള്‍ തുടര്‍ന്ന് രാമായണത്തെ അടിസ്ഥാനമാക്കി ജന്മമെടുത്തു.

മലയാളത്തിലും രാമായണവുമായി ബന്ധിച്ചുള്ള സാഹിത്യരചനകള്‍ ഉണ്ടായി. സി.എന്‍.ശ്രീകണ്ഠന്‍നായരുടെ ലങ്കാദഹനം, സാകേതം, കാഞ്ചനസീത തുടങ്ങിയ നാടകങ്ങള്‍ ഇതിനുദാഹരണങ്ങളാണ്. രാമായണത്തെ അടിസ്ഥാനമാക്കി നിരവധി ആട്ടക്കഥകളുണ്ടായി. രാമായണത്തിലെ കഥാപാത്രങ്ങളെ അടിസ്ഥാനപ്പെടുത്തി കാവ്യങ്ങള്‍ നിരവധി മലയാളത്തിലുമുണ്ടായി. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത, വയലാറിന്റെ രാവണപുത്രി എന്നിവ ഉദാഹരണങ്ങളാണ്. രാമായണത്തെ അടിസ്ഥാനപ്പെടുത്തി ഉണ്ടായിട്ടുള്ള സിനിമകളില്‍ പ്രശസ്തം അരവിന്ദന്റെ കാഞ്ചനസീതയാണ്.

പലഭാഗങ്ങളായി തിരിച്ചാണ് വാല്മീകി രാമചരിതമെഴുതിയത്. ഒരോ ഭാഗത്തിനും കാണ്ഡമെന്നു പറയുന്നു. രാമായണത്തില്‍ ആകെ ഏഴുകാണ്ഡങ്ങളാണുള്ളത്. ബാലകാണ്ഡം, അയോധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‌കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിവയാണവ. ഭാരത സംസ്‌കാരത്തിന്റെ ജീവിതരീതി രാമായണകാവ്യത്തെ മുന്‍നിര്‍ത്തിയാണ്. രാമരാവണ യുദ്ധത്തില്‍ രാമന്‍ രാവണനെ തോല്‍പ്പിച്ചാണ് സീതയെ വീണ്ടെടുക്കുന്നത്. രാമന്റെ യുദ്ധവിജയവുമായി ബന്ധപ്പെട്ടാണ് ഭാരതത്തിലെ മിക്ക ഉത്സവങ്ങളും നടക്കുന്നത്. ദസറയും ദീപാവലിയുമെല്ലാം ഇതില്‍പ്പെടും.

കര്‍ക്കടകം സുഖചികിത്സയുടേയും കാലമാണ്. സസ്യാഹാരം ഭക്ഷിച്ച് നല്ലതുമാത്രം ചിന്തിച്ച്, ലോകത്തിലെ ഏറ്റവും പ്രശസ്തസാഹിത്യകൃതിയായ രാമായണ കാവ്യം മനസ്സിലും ശരീരത്തിലും ഏറ്റുവാങ്ങി ഒരു ജനത ധ്യാനമിരിക്കുന്നു. ഭക്തിയുടെ നിറദീപങ്ങളാണ് ഓരോ വീട്ടിലും രാമായണത്തിനൊപ്പം തെളിയിച്ചുവയ്‌ക്കുന്നതെങ്കിലും അക്ഷരങ്ങളെ ഈശ്വരനു തുല്യം സ്‌നേഹിക്കുന്ന ഒരുജനതയുടെ സംസ്‌കാരത്തിന്റെ തെളിവു നല്‍കല്‍ കൂടിയാണ് രാമായണ പാരായണം.

ഒരുകാലത്ത് കേരളത്തില്‍ രാമായണവും മഹാഭാരതവും നശിപ്പിക്കണമെന്നും ക്ഷേത്രങ്ങള്‍ ചുട്ടെരിക്കണമെന്നും ആഹ്വാനം ചെയ്ത് അവിശ്വാസികളുടെ പ്രക്ഷോഭം ഉയര്‍ന്നിരുന്നു. വിശ്വാസികള്‍ക്കു നേരെയുള്ള യുദ്ധമായിരുന്നില്ല അത്. ഹൈന്ദവീക മൂല്യങ്ങള്‍ക്കെതിരായി ഉയര്‍ന്ന വാള്‍മുനകളായിരുന്നു അവയെല്ലാം. ഹൈന്ദവവിശ്വാസങ്ങളെ ഇകഴ്‌ത്തിക്കാട്ടാനുള്ള കമ്യൂണിസ്റ്റ് കാപട്യമായിരുന്നു അതിനുപിന്നില്‍. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍, രാമായണത്തെയും മഹാഭാരതത്തെയും ആദരിക്കുന്നവര്‍ ആ കാപട്യം തിരിച്ചറിഞ്ഞു. രാമായണത്തെ കൂടുതല്‍ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തുകൊണ്ടാണ് നിന്ദിച്ചവര്‍ക്കുമുന്നില്‍ പകരംവീട്ടി അവര്‍ കരുത്തുകാട്ടിയത്.

രാമായണത്തോളം മഹത്തായ മറ്റൊരു കൃതി ലോകത്ത് മറ്റൊരിടത്തുമില്ല. ഇത്രത്തോളം മഹത്തായ സാഹിത്യത്തെ വെല്ലാന്‍ മറ്റൊന്നും ഇനിയും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകില്ലെന്ന് നിശ്ചയമായും പറയാനും കഴിയും. രാമായണം വായിക്കുന്നതും കേള്‍ക്കുന്നതും പുണ്യമാണ്. ഒരു സാഹിത്യകൃതി വായിക്കാനും കേള്‍ക്കാനും വ്രതം നോറ്റ് ഒരു മാസം ഒരു ജനത നീക്കിവയ്‌ക്കുന്നത് അപൂര്‍വ്വമാണ്. ആ അപൂര്‍വ്വതയും നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഇനിയുള്ള ദിവസങ്ങളില്‍ രാമായണ ശീലുകളാല്‍ വീടും നാടും നഗരവും നിറയട്ടെ.

Tags: RamayanamKarkidakamMalayalam Masamകര്‍ക്കടകമാസംRama Punyam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

India

ഭാരതം യുദ്ധത്തിന്റെ ഭാഗത്തല്ല; രാമായണം ലോകത്തിന് പകര്‍ന്നത് ആദര്‍ശശുദ്ധിയുടെയും ആചരണശുദ്ധിയുടെയും പാഠങ്ങൾ: ദത്താത്രേയ ഹൊസബാളെ

Kerala

രാമക്ഷേത്രം രാഷ്‌ട്രക്ഷേത്രം സെമിനാറില്‍ പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും

Kerala

ജന്മഭൂമി അന്താരാഷ്‌ട്ര സെമിനാര്‍ വഴിയൊരുക്കുന്നത് രാമായണ തീര്‍ത്ഥാടനത്തിന്

Spiritual

രാമരാജ്യത്തിലെ നിഗൂഢമായ ‘രാമമുദ്ര’: ശ്രീരാമന്റെ ഭരണത്തിന്റെ ഈ അത്ഭുതകരമായ ചിഹ്നത്തിന്റെ രഹസ്യം മനസ്സിലാക്കൂ

പുതിയ വാര്‍ത്തകള്‍

തമ്മിലടി ജനാധിപത്യ പാര്‍ട്ടി ആയതിനാലെന്ന് സതീശന്‍,ബി ജെ പിയില്‍ ഇത് നടക്കില്ല, പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ വികാരാധീനനായി നിയുക്ത മുഖ്യമന്ത്രി

സോബിയ ഷാഹീദ് (ഇടത്ത്) ധുരന്ധര്‍ സിനിമയിലെ റോ ഏജന്‍റായി അഭിനയിക്കുന്ന രണ്‍വീര്‍ സിങ്ങ് (വലത്ത്)

ധുരന്ധറിലെ റോ ഏജന്‍റ് പാക് സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നു, പാക് പ്രതിപക്ഷ എംഎല്‍എമാര്‍ റോ ഏജന്‍റുമാരുടെ വാലാട്ടികളാണെന്ന് സോബിയ ഷഹീദ്

‘ കേരള മണ്ണിലെ നിയമങ്ങൾ ലീഗ് പറയുമെങ്കിൽ അതേ ലീഗിന്റെ ആസ്ഥാനം പാണക്കാടു നിന്ന് തീഹാറിലേക്ക് മാറ്റേണ്ടിവരും മറക്കണ്ട‘

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

രമേശ് ചെന്നിത്തല

കടുത്ത അതൃപ്തിയില്‍ ചെന്നിത്തല,നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാതെ ഗുരുവായൂരിലേക്ക്, മന്ത്രിമാരെ നിര്‍ദ്ദേശിക്കാന്‍ കെ സിയും

‘ ഭൂമി ഗോളമാണെന്ന് നൂറ്റാണ്ടുകൾക്ക് മുൻപേ പറഞ്ഞത് പ്രവാചകൻ ‘ ; ലീഗിനെയും, ജിഹാദികളെയും കയ്യിലെടുക്കാൻ അന്ന് സതീശൻ നടത്തിയ പ്രസ്താവന

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്

ദല്‍ഹിയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം…പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേഖാ ഗുപ്ത

മഴ മുന്നറിയിപ്പ് : സംസ്ഥാനത്ത് 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

എ​സ്ഐ​ആ​ർ മൂ​ന്നാം ഘ​ട്ടം പ്ര​ഖ്യാ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.