Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചരിത്രപരമ്പര്യമുള്ള ജില്ലയില്‍ പുരാവസ്തു സ്മാരകങ്ങള്‍ സര്‍ക്കാര്‍ കയ്യൊഴിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2024, 06:53 pm IST
in Kerala
കോട്ടുക്കല്‍ ഗുഹാക്ഷേത്രം, പുനലൂര്‍ തൂക്കുപാലം

കോട്ടുക്കല്‍ ഗുഹാക്ഷേത്രം, പുനലൂര്‍ തൂക്കുപാലം

പുനലൂര്‍: കേരളത്തിലെ ഏറ്റവും ചരിത്രപരമ്പര്യമുള്ള ജില്ലയാണ് കൊല്ലം. ഏറെ ചരിത്ര സ്മാരകങ്ങളും, പ്രത്യേകതകള്‍ നിറഞ്ഞ സ്ഥലങ്ങളുമുണ്ട്. ഇതില്‍ സൂര്യാസ്തമയവും, ചന്ദ്രോദയവും ഒരേ സമയം ദര്‍ശിക്കാവുന്ന മനോഹര തീരമായ തങ്കശ്ശേരിയും, തങ്കശ്ശേരി കോട്ടയും എടുത്തു പറയേണ്ടതാണ്.

ഗതകാല സ്മരണ ഉണര്‍ത്തുന്ന പുനലൂര്‍ തൂക്കുപാലം, ചരിത്രവും പുരാണവും കൈകോര്‍ക്കുന്ന കോട്ടുക്കല്‍ ഗുഹാക്ഷേത്രം എന്നിവ എടുത്തു പറയേണ്ട ജില്ലയിലെ പുരാവസ്തു സംരക്ഷിത കേന്ദ്രങ്ങളാണ്. ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ഈ പുരാവസ്തു സ്മാരകങ്ങള്‍ ശരിയായി ഇന്നും സംരക്ഷിക്കപ്പെടുന്നില്ല എന്നതാണ് ചരിത്ര വസ്തുത.

ഡച്ചുകാര്‍ പണിത തങ്കശ്ശേരികോട്ടയുടെ അവശിഷ്ടങ്ങള്‍ ചിത്രസ്മാരകമായി ഇന്നുമുണ്ടെങ്കിലും ശരിയായ രീതിയില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തില്‍ ഒന്നും ചെയ്തിട്ടില്ല. പോര്‍ച്ചുഗീസ് വാസ്തുവിദ്യ രീതിയില്‍ നിര്‍മിക്കപ്പെട്ട കോട്ട പല സ്ഥലങ്ങളിലും കാടുമൂടിയ നിലയിലാണ്. ചരിത്ര ശേഷിപ്പുകളെ പുരാവസ്തു വകുപ്പും മാറി മാറി വന്ന സര്‍ക്കാറുകളും കണ്ടില്ലെന്ന് നടിക്കുകയാണ്.

ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ തലയെടുത്തു നില്‍ക്കുന്ന പുനലൂര്‍ തൂക്കുപാലം 1872-ല്‍ നിര്‍മാണം തുടങ്ങി 1877-ല്‍ പണി പൂര്‍ത്തിയാക്കി, 147 വര്‍ഷം പിന്നിടുന്നു. വല്ലപ്പോഴും പുറമെ കുറച്ച് പരിഷ്‌ക്കാരങ്ങള്‍ നടത്തുന്നെങ്കിലും ഇന്നും പാലത്തിന്റെ പ്രൗഡി പുറംലോകത്ത് എത്തിക്കുമാറ് യാതൊരു കാര്യങ്ങളും ഇവിടെ ചെയ്തിട്ടില്ല.

തൂക്കുപാലത്തിന് സമീപപ്രദേശങ്ങളിലെ സൗന്ദര്യവത്ക്കരണംഉള്‍പ്പെടെ നടത്തി സഞ്ചാരികളെ ഇവിടേയ്‌ക്ക് ആകര്‍ഷിക്കുവാന്‍ പുനലൂര്‍ നഗരസഭാ അധികൃതര്‍ക്കുമായിട്ടില്ല. ഏറെക്കാലം അടച്ചിട്ടിരുന്ന പാലം അറ്റകുറ്റപണികള്‍ നടത്തി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തുറന്നുകൊടുത്തത്.

വാസ്തുശില്പഭംഗിയും തച്ചുശാസ്ത്ര വൈദഗ്ധ്യവും ഇടകലര്‍ന്ന ശിലാ ക്ഷേത്രമായ കോട്ടുക്കല്‍ ഗുഹാക്ഷേത്രത്തിന്റെ അവസ്ഥയും വ്യത്യസ്തമല്ല. പാറകൊത്തി നിര്‍മിച്ച സമചതുരാകൃതിയിലുള്ള രണ്ടു മുറികളും, ക്ഷേത്രത്തിന് മുന്നിലായി കല്ലില്‍ കൊത്തിവച്ച ഹനുമാന്‍ രൂപം, മുറിയുടെ മധ്യഭാഗത്തായി ഗണപതി പ്രതിമ, വാനര രൂപത്തിന് താഴെയായി നന്ദികേശ പ്രതിമ… തുടങ്ങിയവ ഒറ്റ പാറയില്‍ പണിതീര്‍ത്ത നിലയിലാണ് ഈ ക്ഷേത്രം നിലനില്‍ക്കുന്നത്.

ദൂരക്കാഴ്ചയില്‍ ആന ചരിഞ്ഞു കിടക്കുകയാണ് എന്ന് തോന്നിക്കുന്ന ഈ ചരിത്ര പൈതൃകത്തില്‍ പുരാവസ്തു വകുപ്പും, ഇക്കോടൂറിസം വകുപ്പും കൊട്ടിഘോഷിച്ച് ചില പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കിയെന്ന് പറയുമ്പോഴും ഇന്നും അവഗണന പേറുന്ന ചരിത്ര സ്മാരകമായി തുടരുന്നു.

ക്ഷേത്രത്തിന് മുന്നിലൂടെയുള്ള റോഡ് കാലങ്ങളായി സഞ്ചാരയോഗ്യമല്ലാതായി തീര്‍ന്നിട്ടുണ്ട്. പല്ലവരാജാക്കന്മാരുടെ കാലഘട്ടത്തിന്‍ നിര്‍മിച്ചതെന്നു കരുതുന്ന ഈ ക്ഷേത്രത്തെക്കുറിച്ച് നിരവധി ഐതീഹ്യകഥകള്‍ നിലനില്‍ക്കുന്നുണ്ട്. പുരാവസ്തു വകുപ്പ് ഇതിന്റെ പുരോഗതിയ്‌ക്കായി ഗൗരവമായി ഇടപെട്ടാല്‍ ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും, വിനോദ സഞ്ചാരികള്‍ക്കും, ഭക്തജനങ്ങള്‍ക്കും ഉപകാരപ്രദമാകും.

ഇത്തരം ചരിത്ര-പുരാവസ്തു സ്മാരകങ്ങള്‍ക്ക് നേരെ പുരാവസ്തു വകുപ്പിന്റെയും, സര്‍ക്കാറിന്റേയും ശ്രദ്ധ പതിഞ്ഞാല്‍ ജില്ലയുടെ തന്നെ അഭിമാനസ്തംമ്പങ്ങളായ ഈ ചരിത്ര സ്മാരകങ്ങള്‍ മൂലമാകും ജില്ലയെ പുറം ലോകം നോക്കി കാണുക എന്നതാണ് ചരിത്ര സത്യം.

Tags: kollamKerala Governmentarchaeological monumentshistoric districtDutch Architects
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

Kerala

പിഎം ശ്രീ: ഭരണകക്ഷിയില്‍ കലഹം, പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്

Kerala

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

അഖിലഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് ഭാരവാഹികളായ ഡോ. ശ്യാം ശങ്കര്‍, ഹരിശിവന്‍, ഡോ. പി.പി. ബിനു എന്നിവര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ സന്ദര്‍ശിച്ചപ്പോള്‍
Kerala

ഗവര്‍ണര്‍ക്ക് നിവേദനം: പ്രമോഷന്‍ നടപടികളില്‍ സര്‍ക്കാര്‍ നിലപാടുകള്‍ തിരുത്തണം: ശൈക്ഷിക് മഹാസംഘ്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.