Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ചിരിച്ചുതള്ളാനൊരു ഹസ്സന്‍ പ്രസ്താവന

ഉത്തരന്‍byഉത്തരന്‍
Jul 3, 2024, 04:40 am IST
inArticle

സ്വര്‍ണം പൊട്ടിക്കലിന്റെ കഥ കേട്ട് കേരളം ഞെട്ടുന്നു. പരിശോധനകളെയും പിടിവീഴുന്നതിനെയും വെട്ടിച്ചെത്തുന്ന സ്വര്‍ണം പൊട്ടിക്കുന്നത് സിപിഎം കേഡറുകള്‍. അതില്‍ ആകാശ് തില്ലങ്കേരിയുണ്ട്, അര്‍ജ്ജുന്‍ ആയങ്കിയുണ്ട്. പേരുള്ളതും ഇല്ലാത്തതുമായ ഒരുപാടുപേരുണ്ട്. പാര്‍ട്ടിയുടെ തലക്കനമുള്ള നേതാക്കളുടെ ഒത്താശയും സഹായവും സംരക്ഷണവും അതിനുണ്ട്. ഒരു ബ്രാഞ്ച് സഖാവിനെ കഴിഞ്ഞ ദിവസം പുറത്താക്കി. പുറത്താക്കലൊന്നും ബാധകമാകാതെ മറ്റൊരു കുട്ടി സഖാവുണ്ട്. ജിതിന്‍ രാജെന്നാണ് പേര്. വലിയ നേതാവിന്റെ സംരക്ഷണത്തിലും തണലിലും സഹായത്തിലും കഴിയുന്ന ആ സഖാവാണ് മനു തോമസിനെ തോല്‍പ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിട്ടുള്ളത്.

പാര്‍ട്ടിയില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തായത് കണ്ണൂര്‍ ജില്ലയിലെ പെരുങ്ങോം ഏരിയാ കമ്മിറ്റിയുടെ കീഴിലുള്ള എരമം സെന്‍ട്രല്‍ ബ്രാഞ്ച് അംഗം സജേഷാണ്. ഡിവൈഎഫ്‌ഐ എരമം സെന്‍ട്രല്‍ കമ്മിറ്റി മുന്‍ അംഗമാണ് സജേഷ്. ഇയാള്‍ക്ക് സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി വിശാലമായ ബന്ധമാണുള്ളത്. അര്‍ജുന്‍ ആയങ്കിയുടെ ഏറ്റവും അടുപ്പമുള്ള ആളാണ് ഇയാള്‍. സ്വര്‍ണം പൊട്ടിക്കലുമായി നേരത്തെ തന്നെ ആരോപണം ഉയര്‍ന്നെങ്കിലും അന്നൊന്നും ഇയാള്‍ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചിരുന്നില്ല. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സത്യപാലിന്റെ ഡ്രൈവര്‍ കൂടിയാണ് സജേഷ്. നടപടിയെടുത്തിട്ട് ഒന്നരമാസം കഴിഞ്ഞു, പക്ഷേ ഇപ്പോഴാണ് വാര്‍ത്ത പുറത്തുവിട്ടത്. സ്വഭാവദൂഷ്യമാണ് പാര്‍ട്ടി ആരോപിക്കുന്ന കുറ്റം.

ഇങ്ങനെ പുറത്താക്കേണ്ടവര്‍ നിരവധിയുണ്ട്. പക്ഷേ അതൊക്കെ മൂടിവയ്‌ക്കാനും സംരക്ഷിച്ച് നിര്‍ത്താനുമാണ് പാര്‍ട്ടിക്ക് താല്‍പര്യം. പുറത്താക്കല്‍ തുടര്‍ന്നാല്‍ കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടിയുടെ കഥ കഷ്ടമാകും. ചെങ്കൊടിയും അധോലോകവും കൂട്ടിക്കെട്ടേണ്ടെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവര്‍ത്തിക്കുന്നത്. അധോലോക സംസ്‌കാരം ചെങ്കൊടിക്ക് ചേര്‍ന്നതല്ലെന്ന കണ്ടുപിടിത്തമാണ് ബിനോയ് വിശ്വം നടത്തിയിട്ടുള്ളത്. ബിനോയിക്ക് കണ്ണൂരിലെ കാര്യങ്ങളെക്കുറിച്ച് വലിയ പിടിപാടില്ലെന്ന് തോന്നുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുവേണ്ടിയാണ് താനിത് പറയുന്നതെന്നും ആരെയും വ്യക്തിപരമായി ഉദ്ദേശിച്ചിട്ടില്ലെന്നും പറയുന്ന ബിനോയ്, എല്ലാം പാര്‍ട്ടിക്കുവേണ്ടിയാണെന്നും ആണയിടുന്നു.

കയ്യൂരും കരിവെള്ളൂരും കാവുമ്പായിയിലും ഒഞ്ചിയത്തും ഒരുപാട് ചോരവീണുയര്‍ന്ന പ്രസ്ഥാനമാണിതെന്നും ആ ചോരയുടെ നിറമാണ് ചെങ്കൊടിക്കെന്നും പറയുന്നു ബിനോയ്. സ്വര്‍ണം പൊട്ടിക്കലിന്റെ കഥവരുന്നു. അധോലോക സംസ്‌കാരം വരുന്നു. അധോലോക സംസ്‌കാരം വേണ്ടെന്നാണ് സിപിഐയുടെ അഭിപ്രായം. ഇതേ അഭിപ്രായമാണ് സിപിഎമ്മിനും എന്നാണ് ബിനോയ് വിശ്വം വച്ചുകാച്ചിയത്. കേരളത്തിലെ ഇടതുപക്ഷത്തെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയുള്ള അഭിപ്രായമാണ് താന്‍ പറയുന്നതെന്നു കൂടി സിപിഐ സെക്രട്ടറി പറയുമ്പോള്‍ ഒന്നു കണ്ണൂരിലെ സിപിഎമ്മിന്റെ ചരിത്രം കൂടി പരിശോധിക്കണമെന്നേ ഉത്തരന്‍ പറയുന്നുള്ളൂ.

കണ്ണൂരില്‍ പണ്ടൊരു സിപിഐ സെക്രട്ടറിയുണ്ടായിരുന്നു, ശ്രീധരന്‍. അയാള്‍ പറഞ്ഞ ഒരുപാട് സത്യങ്ങളുണ്ട്. അതുകൂടി ഒന്നു ശ്രദ്ധിക്കണമായിരുന്നു. വിതയത്തില്‍ കമ്മീഷന് നല്‍കിയ മൊഴിയുണ്ട്, അതുകൂടി വായിക്കണമായിരുന്നു. തലശ്ശേരിയിലെ സകല കുഴപ്പങ്ങളും ഉണ്ടാക്കിയത് സിപിഎം കാരാണെന്ന് അക്കമിട്ട് നിരത്തിയിട്ടുണ്ട്. തലശ്ശേരിയിലെ വര്‍ഗ്ഗീയ കലാപത്തിന് ഉത്തരവാദി സിപിഎം ആണെന്നും കാര്യ കാരണ സഹിതം നിരത്തിയിട്ടുണ്ട്. എന്നിട്ടും സിപിഎമ്മിന് ഗുഡ്‌സര്‍വ്വീസ് എന്‍ട്രി നല്‍കാന്‍ സിപിഐ സെക്രട്ടറി ശ്രമിക്കുമ്പോള്‍ ശുദ്ധ ഭോഷ്‌കാണെന്നേ പറയാനുള്ളൂ.

രാജ്യസഭാംഗമെന്ന നിലയില്‍ നല്ല പ്രവര്‍ത്തനം നടത്തിയെന്നവകാശപ്പെടുന്ന സിപിഐ സെക്രട്ടറി മാധ്യമങ്ങളെ സ്മരിക്കാനും തയ്യാറായി. ചോദ്യങ്ങള്‍, സബ്മിഷനുകള്‍, ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് എന്നിവയുടെ കണക്കെടുത്താല്‍ കെങ്കേമമായിരുന്നു എന്നാണ് അവകാശവാദം. സുഹൃത്തുക്കളെല്ലാം വിലയിരുത്തിയത് അങ്ങനെയാണത്രെ. അതുപോലെ തന്നെ കേന്ദ്ര സര്‍ക്കാരിന്റെ ഏകാധിപത്യശൈലിക്കെതിരെ നിരന്തരം പോരാടി എന്നും അപ്രഖ്യാപിത അടിയന്തിരാവസ്ഥക്കാലത്തെ നിലപാടെന്തായിരുന്നു എന്നുകൂടി വിശദീകരിക്കുന്നത് നന്നായിരുന്നു. ബോണസിനെക്കാള്‍ പത്തിരട്ടി നല്ലതാണ് അടിയന്തിരാവസ്ഥ എന്ന് പറഞ്ഞ കക്ഷിയാണ് സിപിഐ. അച്യുതമേനോന്‍ മികച്ച മുഖ്യമന്ത്രിയാണെന്ന് പറയാനും ബിനോയ് വിശ്വത്തിന് ഒരു മടിയും ഉണ്ടായിരുന്നില്ല. അച്യുതമേനോന്‍ മുഖ്യമന്ത്രിയായത് അടിയന്തരാവസ്ഥയിലാണ്.

അടിയന്തരാവസ്ഥയിലെ ഇരുപതിന പരിപാടിക്കും മകന്റെ അഞ്ചിന പരിപാടിക്കും പിന്തുണ നല്‍കിയ മുഖ്യമന്ത്രിയാണ് അച്യുതമേനോന്‍. കേരളത്തിലെ കിരാതവാഴ്ചയുടെ മുഖ്യ സൂത്രധാരന്‍ അച്യുതമേനോനായിരുന്നു. എന്നിട്ടും ആ അടിയന്തരാവസ്ഥയെ തള്ളിപ്പറയാന്‍ കൂട്ടാക്കാത്ത ബിനോയ് വിശ്വം ഇല്ലാത്ത അടിയന്തരാവസ്ഥയേയും ഏകാധിപത്യത്തേയും ചെറുത്തു നിന്നു എന്നു പറയുന്നത് ശുദ്ധമായ ഭാഷയില്‍ പറഞ്ഞാല്‍ ശുദ്ധ വഞ്ചനയാണ്.

പിന്നെ സിപിഐ, എല്‍ഡിഎഫ് വിടണമെന്ന യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസ്സന്റെ പ്രസ്താവന ചിരിച്ചു തള്ളുകയാണെന്ന് ബിനോയ് വിശ്വത്തിന്റെ മറുപടി. കഴിയുംപോലെ ചിരിക്കൂ എന്നിട്ട് തള്ളുകയോ കൊള്ളുകയോ ചെയ്യൂ. ഏതായാലും ഡി. രാജയടക്കമുള്ള സിപിഐ നേതാക്കള്‍ രാഹുലിന്റെ കരങ്ങള്‍ക്ക് ശക്തി കൂട്ടാനല്ലെ കറങ്ങി നില്‍ക്കുന്നത്. കറങ്ങിത്തിരിഞ്ഞ് ബിനോയിയും ആ ക്യാമ്പില്‍ തന്നെ എത്തില്ലെന്നതിന് എന്താണുറപ്പ്.

Tags: cpimm hassanbinoy viswamUtharan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: പിണറായി വിരട്ടി; വിശ്വം പത്തിമടക്കി

Kerala

കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കാൻ പ്രത്യേക ട്രെയിൻ വാടകയ്‌ക്കെടുത്ത് സിപിഐ; ഓഗസ്റ്റ് 29ന് ട്രെയിൻ പുറപ്പെടും

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

Kerala

പ്രതിപക്ഷ ഉപനേതൃസ്ഥാനം: സി പി ഐയെ അനുനയിപ്പിക്കാന്‍ സി പി എം, എംഎന്‍ സ്മാരകത്തില്‍ വച്ച് ചര്‍ച്ച നടക്കും

പുതിയ വാര്‍ത്തകള്‍

രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു : വി. മുരളീധരൻ എംഎൽഎ

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.