Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗാളില്‍ നിയുക്ത എംഎല്‍എമാരുടെ സത്യപ്രതിജ്ഞ മുടങ്ങി; മമതയ്‌ക്കും സ്പീക്കര്‍ക്കും ഗവര്‍ണറുടെ കനത്ത തിരിച്ചടി

ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച രണ്ട് തൃണമൂല്‍ എം.എല്‍.എ മാര്‍ക്ക് ബുധനാഴ്ച ഉച്ചയ്‌ക്ക് 12 .30 ന് രാജ്ഭവനില്‍ എത്തി സത്യപ്രതിജ്ഞ ചെയ്യാനുള്ള അനുമതി ഗവര്‍ണര്‍ നല്‍കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2024, 11:36 pm IST
inIndia

കൊല്‍ക്കത്ത: സ്പീക്കറുടെ നിരുത്തരവാദപരമായ നിലപാടു കാരണം ബംഗാളില്‍ ബുധനാഴ്ച ഉച്ചയ്‌ക്ക് രാജ്ഭവനില്‍ നടക്കേണ്ടിയിരുന്ന, രണ്ടു നിയുക്ത എംഎല്‍എമാരുടെ സത്യപ്രതിജ്ഞാച്ചടങ്ങ് മുടങ്ങി. തൊട്ടുപിന്നാലെ ഗവര്‍ണര്‍ ഡോ സിവി ആനന്ദബോസ് ദല്‍ഹിയിലേക്ക് തിരിച്ചു.

സ്പീക്കര്‍ ഗവര്‍ണറുടെ നിര്‍ദേശങ്ങള്‍ അവഗണിക്കുകയും പദവിക്ക് നിരക്കാത്ത രീതിയില്‍ പ്രതികരിക്കുകയും ചെയ്തതാണ് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിലാകാന്‍ കാരണം. ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച നിയുക്ത എം.എല്‍.എ മാരുടെ സത്യപ്രതിജ്ഞയില്‍ നിന്ന് സ്പീക്കറെ ഒഴിവാക്കിയത് മമത സര്‍ക്കാരിന് കനത്ത തിരിച്ചടിയായി.

ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച രണ്ട് തൃണമൂല്‍ എം.എല്‍.എ മാര്‍ക്ക് ബുധനാഴ്ച ഉച്ചയ്‌ക്ക് 12 .30 ന് രാജ്ഭവനില്‍ എത്തി സത്യപ്രതിജ്ഞ ചെയ്യാനുള്ള അനുമതി ഗവര്‍ണര്‍ നല്‍കിയിരുന്നു. പതിവിന് വിപരീതമായിട്ടാണ് ഇത്.

സാധാരണ ഗതിയില്‍ എം.എല്‍.എ മാരുടെ സത്യപ്രതിജ്ഞ നിയമസഭയില്‍ വച്ചാണ് നടക്കാറ്. എന്നാല്‍ ഇക്കുറി സ്പീക്കറുടെ അനുചിതമായ പെരുമാറ്റവും, മുഖ്യമന്ത്രിയുടെ വക്താവായി മാറിക്കൊണ്ടുള്ള പ്രവര്‍ത്തനശൈലിയും ആണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. നിയുക്ത എം.എല്‍.എ മാര്‍ നിശ്ചിതസമയത്ത് എത്താതിരുന്നതിനെത്തുടര്‍ന്ന് ഗവര്‍ണര്‍ ദല്‍ഹിയിലേക്ക് തിരക്കിട്ട് തിരിക്കുകയായിരുന്നു.

ഭരണഘടന അനുസരിച്ച് എം എല്‍ എ മാര്‍ സത്യപ്രതിജ്ഞ നടത്തേണ്ടത് ആരുടെ മുന്നില്‍ എന്ന് തീരുമാനിക്കേണ്ടത് ഗവര്‍ണര്‍ ആണ്. ഗവര്‍ണര്‍ക്ക് നേരിട്ടും ഇത് ചെയ്യാം.

ബംഗാള്‍ നിയമസഭ സ്പീക്കര്‍ സ്ഥാനത്തും അസ്ഥാനത്തും ഗവര്‍ണറുടെ പദവിയുടെ അന്തസിനെ മാനിക്കാത്ത നിലയില്‍ സംസാരിക്കുന്നു എന്നത് ഗവര്‍ണറെ ചൊടിപ്പിച്ചു. അതുകൊണ്ട് ആദ്യമായി കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ ഒരു പട്ടിക ജാതി നിയോജകമണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട എം എല്‍ എ ക്ക് ഗവര്‍ണര്‍ സത്യപ്രതിജ്ഞക്കുള്ള അവസരം ഒരുക്കിയത് രാജ്ഭവനിലാണ്. ഇക്കുറിയും അങ്ങനെ തന്നെ ചെയ്തു.

എന്നാല്‍ തനിക്ക് ഗവര്‍ണറുടെ മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ സന്തോഷമേ ഉള്ളു എങ്കിലും അത് അസംബ്ലിയില്‍ വച്ചായിരിക്കണം എന്ന് എം.എല്‍.എ മാര്‍ ആവശ്യപ്പെട്ടു. അതേസമയം തല്‍ക്കാലം തീരുമാനം പുനഃപരിശോധിക്കുന്നില്ലഎന്ന നിലപാടാണ് രാജ്ഭവന്‍ എടുത്തത്. തുടര്‍ന്ന് സ്പീക്കറുടെ ഇടപെടല്‍ നിമിത്തം രാജ് ഭവനില്‍ സത്യപ്രതിജ്ഞക്കു വരാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ട് എന്ന് ഒരു എം എല്‍ എ അറിയിച്ചു.

സത്യപ്രതിജ്ഞ ചെയ്തില്ലെങ്കില്‍, അതിന്റെ ഉത്തരവാദിത്തം തിരഞ്ഞെടുക്കപ്പെട്ട നിയമസഭ സമാജികര്‍ക്കു തന്നെയാണെന്നു വ്യക്തമാക്കിയ രാജ്ഭവന്‍ നിയമം അതിന്റെ വഴിക്കു പോകും എന്ന ശക്തമായ നിലപാടെടുത്തു.

ഭരണഘടന അനുസരിച്ച് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തി സത്യപ്രതിജ്ഞ ചെയ്യുന്നില്ല എങ്കില്‍ അസംബ്ലിയില്‍ ഇരിക്കാനുള്ള യോഗ്യത നഷ്ടപ്പെടും. സത്യപ്രതിജ്ഞ ചെയ്യാതെ അസംബ്ലിയില്‍ തുടരുന്ന ഓരോ ദിവസവും അഞ്ഞൂറ് രൂപ പിഴ ചുമത്തുമെന്നും ഭരണഘടന അനുശാസിക്കുന്നു. ഗവര്‍ണര്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനു മുന്‍പ് മമത സര്‍ക്കാര്‍ ലോകായുക്തയായി നിയമിച്ച വ്യക്തിക്ക് നിയമനം നിയമപരമല്ല എന്ന കാരണത്താല്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാന്‍, ചുമതലയെയേറ്റെടുത്ത് ഏതാനും നാള്‍ക്കകം ഗവര്‍ണര്‍ വിസമ്മതിച്ചു. ഈ നിലപാട് മമത സര്‍ക്കാരിന് മനസില്ലാമനേസാടെ അംഗീകരിക്കേണ്ടിവന്നു. പിന്നീട് ഗവര്‍ണറുടെ നിര്‍ബന്ധ പ്രകാരം, ഗവര്‍ണര്‍ നിര്‍ദ്ദേശിച്ച രീതിയില്‍ നിയമത്തില്‍ ഭേദഗതി വരുത്തിയതിനു ശേഷമാണ് ലോകായുക്ത ചുമതലയേറ്റത്.

മമതയോട് വ്യക്തിപരമായി നല്ല ബന്ധം പുലര്‍ത്തുമ്പോള്‍ തന്നെ ഭരണഘടനാപരമായും നിയമപരമായുമുള്ള കാര്യങ്ങളില്‍ ശക്തമായ നിലപാട് എടുക്കുന്ന ശൈലിയാണ് ഗവര്‍ണര്‍ ബോസ് ഇവിടെയും ആവര്‍ത്തിച്ചിരിക്കുന്നത്.
സ്പീക്കര്‍ മുഖ്യമന്ത്രിയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം ശക്തമായി നില്‍ക്കെയാണ് ബംഗാള്‍ രാഷ്‌ട്രീയത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്കിടയുള്ള ഈ പുതിയ സംഭവവികാസങ്ങള്‍

 

Tags: West Bengalmamatha banarjeeMLAgovernnoroathAnanda Bose
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

Kerala

നേമം നിയോജക മണ്ഡലത്തിലെ വികസന പ്രവൃത്തികളുടെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തല പ്രതിമാസ അവലോകന യോഗം ചേര്‍ന്നു

India

ടിഎംസിയും വിമത വിഭാഗവും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നു : 10 വിമത എംഎൽഎമാർക്ക് നോട്ടീസ് അയച്ച് നിയമസഭാ സെക്രട്ടേറിയറ്റ്

India

ബംഗാളിലെ ലെനിൻ, മാർക്സ്, ഹോ ചി മിൻ തെരുവുകളുടെ പേര് മാറ്റും : ഇടതുപക്ഷത്തിന്റെ ഒരു അവശിഷ്ടവും അവശേഷിപ്പിക്കില്ലെന്ന് സുവേന്ദു സർക്കാർ

India

ബംഗാളിൽ  നിയമവിരുദ്ധമായിട്ടുള്ളത് 2,396 മദ്രസകൾ : 252 മദ്രസകൾ ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ശുഭേന്ദു അധികാരി സർക്കാർ

പുതിയ വാര്‍ത്തകള്‍

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.