Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കനത്ത മഴയില്‍ വ്യാപക നാശനഷ്ടം, മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരനെ കാണാതായി, പലയിടത്തും മരം കടപുഴകി, കടല്‍ക്ഷോഭം രൂക്ഷം

മഴ ശക്തമായതിനാല്‍ കോട്ടയത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2024, 07:53 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരനെ കാണാതായി.ചോക്കാട് മാളിയേക്കലില്‍ കുതിരപ്പുഴയില്‍ കുളിക്കുന്നതിനിടയിലാണ് കുട്ടിയെ കാണാതായത്.

കോഴിക്കോട് നാദാപുരത്ത് വീടിന് മുകളില്‍ മരം കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു. നാദാപുരം ആവോലത്തെ കൂടേന്റവിട ചന്ദ്രമതിയുടെ വീടിന് മുകളിലാണ് സമീപത്തെ കൂറ്റന്‍ പന മരം കടപുഴകി വീണത്. മരം വീണ് വീടിന്റെ പിന്‍ഭാഗത്തെ മേല്‍കൂരയുടെ ഒരു ഭാഗവും വരാന്തയുടെ മേല്‍കൂരയും തകര്‍ന്നു. ആര്‍ക്കും പരിക്കേറ്റില്ല.

തിരുവനന്തപുരം പള്ളിപ്പുറത്ത് ശക്തമായ മഴയില്‍ വീട് ഭാഗികമായി തകര്‍ന്നു. സിആര്‍പിഎഫ് ക്യാമ്പിന് സമീപം റിയാസിന്റെ വീടാണ് തകര്‍ന്നത്. റിയാസും ഭാര്യയും രണ്ടു മക്കളും പ്രായമായ മാതാപിതാക്കളുമാണ് വീട്ടില്‍ താമസിക്കുന്നത്.

അമ്പലപ്പുഴയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് അമ്മയ്‌ക്കും നാല് വയസുള്ള കുഞ്ഞിനും പരിക്കേറ്റു. പലയിടത്തും മണ്ണിടിഞ്ഞും മരം ഒടിഞ്ഞ് വീണും മറ്റും വീടുകള്‍ തകര്‍ന്നു. വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി.

ജല നിരപ്പ് ഉയര്‍ന്നതോടെ പൊരിങ്ങല്‍ക്കുത്ത്, കല്ലാര്‍ കുട്ടി, പാംബ്ല, മലങ്കര അണക്കെട്ടുകള്‍ തുറന്നു.ചാവക്കാടും പൊന്നാനിയിലും കൊച്ചി കണ്ണമാലിയിലും കടലാക്രമണം രൂക്ഷമായി.മത്സ്യത്തൊഴിലാളികള്‍ ബുധന്‍ , വ്യാഴം ദിവസങ്ങളില്‍ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്.

പാലക്കാട് ആലത്തൂര്‍ പത്തനാപുരത്തെ 1500 കുടുംബങ്ങള്‍ക്ക് ഭാരതപ്പുഴ കടന്ന് ആലത്തൂരിലേക്ക് എത്താനുള്ള താത്കാലിക പാലം തകര്‍ന്നു. ഇടുക്കി ദേവികുളത്ത് സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണ് വില്‍സന്റെ വീട് തകര്‍ന്നു. വില്‍സണും ഭാര്യ ജാന്‍സിയും തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് മൂന്നാറില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

തിരുവനന്തപുരത്ത് കഴക്കൂട്ടം മഹാദേവര്‍ ക്ഷേത്രത്തിനു മുന്‍പിലെ പരസ്യ ബോര്‍ഡ് കാറ്റിലും മഴയിലും ഇളകി താഴേക്ക് പതിച്ചു.

എറണാകുളം ചെല്ലാനം പഞ്ചായത്തിലെ കണ്ണമ്മാലി, ഞാറക്കല്‍ എടവനക്കാട് തീരമേഖലകളില്‍ കടല്‍വെള്ളം വീടുകളിലേക്ക് ഇരച്ചുകയറി. കനത്ത മഴയെ തുടര്‍ന്ന് കണയന്നൂര്‍ താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. എഴ് കുടുംബങ്ങളിലെ ഇരുപത് പേരെ ക്യാമ്പിലേക്ക് മാറ്റി. പൊന്നാനി അലിയാര്‍പള്ളി ഭാഗങ്ങളിലും വെളിയങ്കോടും പാലപ്പെട്ടിയിലും സമാനമായി കടലാക്രമണം ഉണ്ടായി. ഇവിടെയും വീടുകളില്‍ വെള്ളം കയറി.

തൃശൂര്‍ കാരവ കടപ്പുറത്ത് കടലാക്രമണത്തില്‍ സുരേഷ്, സജി എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. തൃശൂര്‍ ചാവക്കാട് കടപ്പുറം പഞ്ചായത്തിന്റെ തീരങ്ങളിലും അഞ്ചങ്ങാടി വളവിലും പരിസരപ്രദേശങ്ങളിലും കടല്‍ക്ഷേഭം ശക്തമാണ്.പുന്നപ്രയില്‍ കടല്‍ക്ഷോഭത്തില്‍ നൂറോളം വീടുകള്‍ കടലെടുക്കുമെന്ന ഭീഷണിയിലാണ്.പുന്നപ്ര ചള്ളി കടപ്പുറം, ബിരിയാണി എന്നിവിടങ്ങളിലും കടല്‍ക്ഷോഭം രൂക്ഷമാണ്.ഫിഷിംഗ് ഹാര്‍ബറും കടലെടുക്കുമെന്ന സ്ഥിതിയാണ്.

തൃശൂര്‍ അതിരപ്പിള്ളിക്കടുത്ത് റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. വൈദ്യുത പോസ്റ്റും ഒടിഞ്ഞു വീണു. എറണാകുളം പിറവം പുതൃക്കയില്‍ പാറേക്കാട് ഷിബുവിന്റെ വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണു.ആലുവയില്‍ കനത്ത കാറ്റില്‍ മരങ്ങള്‍ കടപുഴകി. പെരിയാര്‍ തീരത്തെ ജിസിബിഎ റോഡില്‍ നാല് കൂറ്റന്‍ മരങ്ങളും ആയുര്‍വേദ ആശുപത്രി വളപ്പിലെ മരങ്ങളും നിലംപൊത്തി. തലശേരി ചൊക്ലിയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ മരം വീണെങ്കിലും ആളപായമില്ല.

മഴ ശക്തമായതിനാല്‍ കോട്ടയത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. വരും ദിവസങ്ങളില്‍ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകള്‍ ലഭിച്ചിരിക്കുന്നതിനാല്‍ കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി എന്നിവിടങ്ങളിലേയ്‌ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലെ രാത്രികാലയാത്രയും ജൂണ്‍ 30 വരെ നിരോധിച്ച് ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരി ഉത്തരവിട്ടു.

കൊയിലാണ്ടി ദേശീയപാതയില്‍ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമായതിനെ തുടര്‍ന്ന് റോഡ് നിര്‍മ്മാണ കമ്പനിയായ വാഗാഡിന്റെ ഓഫീസ് നാട്ടുകാര്‍ ഉപരോധിച്ചു.

മഴ ശക്തമായി തുടര്‍ന്നാല്‍ ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് മംഗലം ഡാമിന്റെ സ്പില്‍വെ ഷട്ടറുകള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഡാമിന്റെ താഴെ ഭാഗത്തുള്ള ചെറുകുന്നം പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം

Tags: treefloodRainsea roughUproot
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

Kerala

പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറക്കുന്നു

Kerala

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

India

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

Kerala

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

കര്‍ണാടകയിലെ കാവേരി വന്യജീവി സങ്കേതത്തില്‍ 3 പേരെ വെടിവച്ച് കൊന്ന് വനം ഉദ്യോഗസ്ഥര്‍, ജനക്കൂട്ടം വനംവകുപ്പ് ഓഫീസ് അടിച്ചു തകര്‍ത്തു

ടൊവിനോ തോമസ് – സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’ യുടെ തുടക്കം ; നിർമ്മാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി

ശ്രീനാഥ് ഭാസി നായകനായ ‘ക്രെഡിറ്റ് സ്കോർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, നിർമ്മാണം ഇഎഫ്ജി പ്രൊഡക്ഷൻസ്

മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം

“മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന് ; ചിത്രത്തിൽ വമ്പൻ താരനിര

ഇടുക്കി ഇരട്ടക്കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

‘ വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധം ‘ ; അവഹേളിച്ച് എം സ്വരാജ്

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

കർണാടകയും, തെലങ്കാനയും , ഹിമാചലും , കശ്മീരും കേന്ദ്രസർക്കാരിന്റെ വഴിയേ : വന്ദേമാതരം മുഴുവൻ പാടി, കർണാടകയിൽ ഇത് രണ്ടാം തവണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.