തിരുവനന്തപുരം: ധ്രുവമേഖല കേന്ദ്രീകരിച്ച് നടത്തുന്ന ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ട യൂണിവേഴ്‌സിറ്റികളുടെയും റിസര്‍ച്ച് ഓര്‍ഗനൈസേഷനുകളുടെയും കൂട്ടായ്‌മയായ യൂണിവേഴ്‌സിറ്റി ഓഫ് ദ ആര്‍ട്ടിക്കില്‍ (യു ആര്‍ട്ടിക്) കേരള മത്സ്യബന്ധന സമുദ്രഗവേഷണ സര്‍വകലാശാലയ്‌ക്ക് (കുഫോസ്) അംഗത്വം ലഭിച്ചു.
നോര്‍വേയിലെ ബോഡോയില്‍ ജൂണ്‍ ആദ്യവാരം നടന്ന വാര്‍ഷിക സമ്മേളനത്തിലാണ് അംഗത്വം ലഭിച്ചത്. ധ്രുവമേഖലയില്‍ നിന്ന് അഞ്ചും പുറത്തുനിന്നും പതിനൊന്നും സ്ഥാപനങ്ങളെയാണ് പുതിയതായി അംഗങ്ങളാക്കിയത്.
യു ആര്‍ട്ടിക് അംഗത്വം കുഫോസിന്റെ ഇന്തോനോര്‍വേ പ്രോഗ്രാമിന് ശക്തി പകരും. ഇന്തോനോര്‍വേ പദ്ധതിയുടെ ഭാഗമായി കുഫോസ് നോര്‍വേയിലെ വിവിധ സര്‍വകലാശാലകളുമായി വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകള്‍ ഈ വര്‍ഷം ആരംഭിക്കും.
ആദ്യ വര്‍ഷം തന്നെ കുഫോസില്‍ നിന്നും 10 പേരെയാണ് നോര്‍വീജിയന്‍ ഗവേഷണ സ്ഥാപങ്ങളിലേക്ക് മൂന്ന് മാസത്തെ പരിശീലത്തിന് അയക്കുന്നത്. നോര്‍വെയില്‍ നിന്നുള്ള 5 വിദ്യാര്‍ത്ഥികളെ ഒരു മാസം കുഫോസില്‍ പരിശീലിപ്പിക്കുകയും ചെയ്യും.











