Kerala

മന്ത്രി മുഹമ്മദ് റിയാസിനെതിരെ കേസെടുക്കണമെന്ന് സിപിഎം നേതാവ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തൃശ്ശൂര്‍: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാവ്. അതിരപ്പിള്ളി ലോക്കല്‍ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ നേതാവുമായ കെ.എസ്. സുനില്‍ കുമാറാണ് സമൂഹമാധ്യമത്തിലൂടെ മന്ത്രിക്കെതിരെ പരസ്യമായി രംഗത്ത് എത്തിയത്.

അന്തര്‍ സംസ്ഥാന പാതയായ ആനമല റോഡിന്റെ അറ്റകുറ്റപ്പണി അഞ്ച് വര്‍ഷമായിട്ടും പൂര്‍ത്തിയാക്കാത്തതിനാല്‍ മുഹമ്മദ് റിയാസ്, ചാലക്കുടി എംപി ബെന്നി ബഹനാന്‍, സനീഷ്‌കുമാര്‍ എംഎല്‍എ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് സുനില്‍ കുമാര്‍ ആവശ്യപ്പെട്ടത്. നിരവധി തവണ പരാതിപ്പെട്ടിട്ടും ജോലികള്‍ ഇഴഞ്ഞ് നീങ്ങുകയാണെന്നും പോസ്റ്റില്‍ പറയുന്നു. കുറിപ്പ് ചര്‍ച്ചയായതോടെ ഒടുവില്‍ സിപിഎം നേതൃത്വം ഇടപെട്ട് പോസ്റ്റ് പിന്‍വലിപ്പിച്ചു.

 

Recent Posts