Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജാതിവിവേചനത്തിന്റെ ഭാവം പൂര്‍ണമായും മാറണം; സാമൂഹ്യപരിവര്‍ത്തനത്തിലൂടെ മാത്രമേ വ്യവസ്ഥിതി മാറുകയുള്ളൂ: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2024, 11:35 pm IST
inIndia
നാഗ്പൂരില്‍ സമാപിച്ച ആര്‍എസ്എസ് കാര്യകര്‍ത്താ വികാസ് വര്‍ഗ് ദ്വിതീയയുടെ പൊതുപരിപാടിയില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, ഗോദാവരി ധാം പീഠാധിപതി ശ്രീരാംഗിരി മഹാരാജ് എന്നിവര്‍ പ്രാര്‍ത്ഥന ചൊല്ലുന്നു

നാഗ്പൂരില്‍ സമാപിച്ച ആര്‍എസ്എസ് കാര്യകര്‍ത്താ വികാസ് വര്‍ഗ് ദ്വിതീയയുടെ പൊതുപരിപാടിയില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, ഗോദാവരി ധാം പീഠാധിപതി ശ്രീരാംഗിരി മഹാരാജ് എന്നിവര്‍ പ്രാര്‍ത്ഥന ചൊല്ലുന്നു

നാഗ്പൂര്‍: സാമൂഹ്യപരിവര്‍ത്തനത്തിലൂടെ മാത്രമേ വ്യവസ്ഥിതി മാറുകയുള്ളൂവെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഏതൊരു വലിയ പരിവര്‍ത്തനത്തിനും മുന്നോടിയായി സമൂഹത്തിലാകെ ആത്മീയ ഉണര്‍വുണ്ടാകുമെന്ന് ഡോ. ബി.ആര്‍. അംബേദ്കര്‍ പറഞ്ഞിട്ടുണ്ട്. അധിനിവേശ ശക്തികള്‍ രാജ്യത്തെ ആക്രമിച്ച കാലത്ത് അവരുടെ ക്രൂരതകളില്‍ അസ്വസ്ഥമായിരുന്ന സമൂഹത്തില്‍ നിര്‍ഭയഭാവം നിറച്ചത് ഈ ആത്മീയ ഉണര്‍വാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നാഗ്പൂരില്‍ ആര്‍എസ്എസ് കാര്യകര്‍ത്താവികാസ് വര്‍ഗ് ദ്വിതീയയുടെ സമാപന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈവിധ്യങ്ങളാല്‍ നിറഞ്ഞതാണെങ്കിലും നമ്മുടെ സാമൂഹികജീവിതത്തിന്റെ ആധാരം ഒന്നാണ്. എല്ലാവരും ഒരുമിച്ച് നീങ്ങണം. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ മാനിക്കണം. പരസ്പരം ആരാധനാ രീതികളെ ആദരിക്കണം. ഇക്കാര്യങ്ങള്‍ മറന്നപ്പോഴാണ് സമാജം വികൃതമായത്. സ്വന്തം സഹോദരങ്ങളെ തൊട്ടുകൂടാത്തവരായി കണക്കാക്കി അകറ്റി നിര്‍ത്തി. ജാതിവിവേചനത്തിന്റെ ഭാവം പൂര്‍ണമായും മാറണം. മാറ്റം അവനവനില്‍ നിന്ന് തുടങ്ങണം. ശക്തിയോടൊപ്പം ശീലവും ആര്‍ജിക്കണം. സമാജം ഒന്നെന്ന ഭാവത്തില്‍ മുന്നോട്ടുപോകണം, അന്യായമായ കാരണങ്ങളാല്‍ അകന്നുപോയവരെ ഒപ്പം കൂട്ടണം, സര്‍സംഘചാലക് പറഞ്ഞു.

പൊതുസമ്മതി സൃഷ്ടിക്കുന്നതിനുള്ള പ്രക്രിയയാണ് തെരഞ്ഞെടുപ്പെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി. ഏത് ചോദ്യത്തിന്റെയും എല്ലാ വശങ്ങളും ചര്‍ച്ച ചെയ്യാനും സമവായം ഉണ്ടാക്കാനും പാര്‍ലമെന്റില്‍ സംവിധാനമുണ്ട്. ജനങ്ങള്‍ വിധിയെഴുതി. സര്‍ക്കാര്‍ രൂപീകരിച്ചു. പ്രചാരണത്തിനിടെ പരസ്പരം പഴി പറയുകയും സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യുകയും അസത്യം പ്രചരിപ്പിക്കുകയും ചെയ്യുന്നത് ശരിയല്ല. വിരോധി എന്നല്ല പ്രതിപക്ഷം എന്നതാണ് ശരിയായ പ്രയോഗം. തെരഞ്ഞെടുപ്പ് പ്രചാരണം സൃഷ്ടിച്ച ആവേശത്തില്‍ നിന്ന് മുക്തരായി രാജ്യം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഒരു വര്‍ഷമായി മണിപ്പൂര്‍ കത്തുകയാണ്. പഴയ തോക്ക് സംസ്‌കാരം അവസാനിച്ചെന്നാണ് കരുതിയത്. ആ പ്രദേശം ശാന്തമായിരുന്നു, എന്നാല്‍ പൊടുന്നനെ വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിച്ച് അശാന്തി പടര്‍ത്തുകയാണ് ചെയ്തത്. ഇക്കാര്യം പരിഗണിക്കുകയും പരിഹരിക്കുകയും വേണം, അദ്ദേഹം നിര്‍ദേശിച്ചു.

ഗോദാവരി ധാം പീഠാധിപതി മഹന്ത് ശ്രീരാംഗിരി മഹാരാജ് മുഖ്യാതിഥിയായിരുന്നു. വര്‍ഗ് സര്‍വാധികാരി ഇഖ്ബാല്‍ സിങ്, വിദര്‍ഭ പ്രാന്ത സംഘചാലക് ദീപക് താംഷേട്ടിവാര്‍, നാഗ്പൂര്‍ മഹാനഗര്‍ സംഘചാലക് രാജേഷ് ലോയ എന്നിവര്‍ സന്നിഹിതരായിരുന്നു.

Tags: RSSMohan BhagwatCaste Discrimination
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

India

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

News

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

India

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.