Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തിളക്കമാര്‍ന്ന തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2024, 04:28 am IST
in Editorial
മൂന്നാം തവണയും ഭാരതത്തിന്റെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു

മൂന്നാം തവണയും ഭാരതത്തിന്റെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു

സുവര്‍ണ ഭാരതത്തിലേക്കുള്ള യാത്രയ്‌ക്ക് തുടക്കമിട്ട്, വിശാല ഭാരതത്തെ പ്രതിനിധീകരിക്കുന്ന രാജ്യങ്ങളുടെ തലവന്മാരുടെ സാന്നിധ്യത്തില്‍ ജനനായകനായ നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി മൂന്നാമതും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുന്നു. രാഷ്‌ട്രപതിഭവന്റെ അങ്കണത്തില്‍ ഗവര്‍ണര്‍മാരും മുഖ്യമന്ത്രിമാരും എംപിമാരും പാര്‍ട്ടി നേതാക്കളും സാംസ്‌കാരിക നായകന്മാരും ആത്മീയാചാര്യന്മാരും ന്യായാധിപന്മാരും പ്രമുഖ വ്യവസായികളും താരപ്രമുഖരും പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങില്‍ എന്‍ഡിഎയുടെ 72 മന്ത്രിമാരും അധികാരമേറ്റിരിക്കുകയാണ്. പരിചയസമ്പത്ത് കണക്കിലെടുത്തും, രാഷ്‌ട്രീയവും സാമൂഹ്യവുമായ പ്രാതിനിധ്യം ഉറപ്പുവരുത്തിയുമാണ് പുതിയ മന്ത്രിസഭയ്‌ക്ക് രൂപം നല്‍കിയിരിക്കുന്നത്. വിവിധ ജനവിഭാഗങ്ങളുടെ പ്രാതിനിധ്യവും വനിതാ പ്രാതിനിധ്യവും കണക്കിലെടുത്തിരിക്കുന്നു. ഒന്നാം മോദി സര്‍ക്കാരിലും രണ്ടാം മോദി സര്‍ക്കാരിലും മന്ത്രിമാരായിരുന്നവരും ആദ്യമായി എംപിമാരായവരും പുതിയ മന്ത്രിസഭയിലുണ്ട്. ഭരണത്തുടര്‍ച്ചയും പുതിയൊരു തുടക്കവും ഇതില്‍ ദര്‍ശിക്കാം. തെരഞ്ഞെടുപ്പുഫലം പുറത്തുവരികയും, നരേന്ദ്ര മോദിക്ക് വീണ്ടും പ്രധാനമന്ത്രിയാവാനുള്ള അംഗീകാരം ലഭിക്കുകയും ചെയ്തതോടെ അനാവശ്യമായ ചില ആശയക്കുഴപ്പങ്ങളുണ്ടാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളും ചില മാധ്യമങ്ങളും ശ്രമിക്കുകയുണ്ടായി. ബിജെപിക്ക് ഒറ്റയ്‌ക്ക് കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ എന്‍ഡിഎ ഘടകകക്ഷികള്‍ കൂടുതല്‍ മന്ത്രിസ്ഥാനത്തിനുവേണ്ടിയും പ്രമുഖ വകുപ്പുകള്‍ക്കുവേണ്ടിയും വിലപേശുകയാണെന്ന അഭ്യൂഹങ്ങള്‍ പരത്തിയത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുതിയ മന്ത്രിസഭ. എന്‍ഡിഎ ഘടകകക്ഷികള്‍ക്കെല്ലാവര്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കിയിരിക്കുന്നു. ഒരു എംപി മാത്രമുള്ള പാര്‍ട്ടികള്‍ക്കും മന്ത്രിമാരുണ്ട്.

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ജനവിധി വ്യക്തമായിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നത് ബിജെപിക്കും നരേന്ദ്ര മോദിക്കുമാണ്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്‌ക്കാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം ലഭിച്ചിരിക്കുന്നത്. എന്നാല്‍ പ്രാഥമികമായ ഈ വസ്തുത അംഗീകരിക്കാതെ കുപ്രചാരണം നടത്തുകയായിരുന്നു ജനങ്ങള്‍ തോല്‍പ്പിച്ച പ്രതിപക്ഷത്തെ കോണ്‍ഗ്രസും ‘ഇന്‍ഡി’ സഖ്യവും. അധികാര ദുര്‍മോഹം തലയ്‌ക്കുപിടിച്ച പ്രതിപക്ഷത്തെ നേതാക്കള്‍ക്ക് െതരഞ്ഞെടുപ്പിലെ തോല്‍വി ഉള്‍ക്കൊള്ളാനായില്ല. ബിജെപിക്ക് 150 സീറ്റുപോലും കിട്ടില്ലെന്നു പറഞ്ഞ സ്ഥാനത്താണല്ലോ നരേന്ദ്ര മോദിക്ക് മൂന്നാമതും സര്‍ക്കാരുണ്ടാക്കാനുള്ള ജനവിധി ലഭിച്ചത്. പരാജയം ജനങ്ങളില്‍നിന്ന് മറച്ചുപിടിക്കാന്‍ പല വേലത്തരങ്ങളും പ്രതിപക്ഷത്തെ നേതാക്കള്‍ കാണിച്ചു. ബിജെപിയെ അധികാരത്തില്‍നിന്നു പുറത്താക്കാന്‍ ഉചിതമായ സമയത്ത് ഉചിത നടപടിയെടുക്കുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും, സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമൊക്കെ പറഞ്ഞുകൊണ്ടിരുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. 2014 ലും 2019 ലും കണ്ടതുപോലെ ശക്തമായ ഒരു മന്ത്രിസഭ നിലവില്‍വന്നതോടെ ഈ നേതാക്കള്‍ക്കൊക്കെ ഇനി വിശ്രമിക്കാം. രാഷ്‌ട്രീയ സ്ഥിരത നിലനിര്‍ത്തി സാമ്പത്തിക മുന്നേറ്റത്തിന്റെയും വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും നയങ്ങളും പദ്ധതികളുമായി മൂന്നാം മോദി സര്‍ക്കാരും മുന്നോട്ടുപോകും. അഴിമതിക്കെതിരായ നടപടികളില്‍നിന്ന് പിന്നോട്ടുപോകില്ലെന്ന് പ്രധാനമന്ത്രി മോദി ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുള്ളത് പല പ്രതിപക്ഷ നേതാക്കള്‍ക്കുമുള്ള മുന്നറിയിപ്പാണ്.

കേരളത്തിന്റെ പ്രതിനിധികളായി രണ്ടുപേര്‍ മന്ത്രിസഭയില്‍ എത്തിയിരിക്കുന്നു എന്നത് മലയാളികള്‍ക്ക് അഭിമാനകരമാണ്. രണ്ടാം മോദി സര്‍ക്കാരിലും മലയാളികളായി രണ്ടുപേരുണ്ടായിരുന്നു. വി. മുരളീധരനും രാജീവ് ചന്ദ്രശേഖറും. ചരിത്രത്തിലാദ്യമായി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിയുടെ അക്കൗണ്ട് തുറന്ന സുരേഷ് ഗോപിക്ക് മന്ത്രിസഭയില്‍ അംഗത്വം ലഭിച്ചിട്ടുള്ളത് വലിയ നേട്ടമാണ്. തൃശൂരില്‍ ബിജെപി നേടിയ വിജയത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നിലധികം തവണ അഭിനന്ദിക്കുകയുണ്ടായി. കേരള രാഷ്‌ട്രീയത്തില്‍ പുതിയ വഴിത്തിരിവ് സൃഷ്ടിക്കുന്നതാണ് സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് വിജയം. ഈ ഉജ്വലമായ വിജയത്തിന്റെ പ്രതിഫലനമാണ് സൂപ്പര്‍താരത്തിന് ലഭിച്ചിട്ടുള്ള മന്ത്രിസ്ഥാനം. കേരളത്തിന്റെ മറ്റൊരു പ്രതിനിധിയായി ബിജെപി നേതാവ് അഡ്വ. ജോര്‍ജ് കുര്യന്‍ മന്ത്രിസഭയിലെത്തിയത് പതിറ്റാണ്ടുകളായി അര്‍പ്പണബോധത്തോടെ നടത്തുന്ന പൊതുപ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ്. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെ രാഷ്‌ട്രീയത്തിലെത്തിയ ഈ കോട്ടയംകാരന്‍ രാഷ്‌ട്രീയമായ പക്വതയുടെയും ആദര്‍ശപ്രതിബദ്ധതയുടെയും പ്രതിനിധിയാണ്. ഒ. രാജഗോപാല്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ ഒഎസ്ഡിയായും, ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ ഉപാധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുള്ള ജോര്‍ജ് കുര്യനെ തേടിയെത്തിയിരിക്കുന്നത് അര്‍ഹമായ അംഗീകാരമാണ്. കേരളത്തിന്റെ പ്രതിനിധികളായ രണ്ടു മന്ത്രിമാര്‍ക്കും മികച്ച പ്രവര്‍ത്തനം കാഴ്ചവയ്‌ക്കാന്‍ കഴിയുമെന്ന് പ്രത്യാശിക്കാം. ഇതുവഴി കേരളത്തിന്റെ വികസനവും പുരോഗതിയും ഉറപ്പുവരുത്താന്‍ കഴിയും.

 

Tags: Narendra ModiModi 3.0 Swearing
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പ്രതിസന്ധിയില്‍ ചൈന; കുതിപ്പില്‍ ഭാരതം: ലോകവേദികളില്‍ തിളങ്ങി മോദി, പുറത്തിറങ്ങാതെ ഷി

Editorial

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

India

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

Main Article

പാളങ്ങളില്‍ ഭാരതത്തിന്റെ പുതുഗാഥ; രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ന് പ്രയാണം തുടങ്ങും

Kerala

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

സെന്‍സസ് ഡ്യൂട്ടിക്ക് ഭാര്യയൊടൊപ്പം പോയ ഭര്‍ത്താവിന് നായയുടെ കടിയേറ്റു

‘ബുക്കിംഗുകള്‍ക്ക് തീപിടിച്ചു!’ 23 ന് റിലീസ് ചെയ്യാനിരിക്കെ, മുന്‍കൂര്‍ ബുക്കിംഗിന്‌റെ ആവേശത്തിരയില്‍ ‘ജനനായകന്‍’

നിലമ്പൂര്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന് തീപ്പിടിച്ചു

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

മുന്‍ സ്പാനിഷ് ഇതിഹാസ ഫുട്ബാള്‍ താരം ഇനിയെസ്റ്റ (ഇടത്ത്)

2010ലെ ലോകകപ്പ് ആരും മറിക്കില്ല, അന്ന് സ്പെയിനിന് കിരീടം നേടിക്കൊടുത്ത ഇനിയെസ്റ്റ എന്ന ഇതിഹാസതാരം പറയുന്നു “മെസിയെ പൂട്ടാൻ ആര്‍ക്കുമാവില്ല മക്കളേ”

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

പേമാരി, വെള്ളപ്പൊക്കം: ജമ്മു കശ്മീരില്‍ മരണസംഖ്യ 12 ആയി, എല്ലാ സഹായവും വാഗ്ദാനം ചെയ്ത് അമിത്ഷാ

നാഗാലാൻഡിൽ കനത്തമഴ: എട്ടുപേർക്ക് ജീവഹാനി, വലിയ നാശനഷ്ടം

മദ്ധ്യപ്രദേശും ഏക സിവിൽ നിയമത്തിന് ബിൽ പാസാക്കാൻ തീരുമാനിച്ചു; മുൻഗാമി ഉത്തരാഖണ്ഡ് സർക്കാർ

മലപ്പുറത്ത് അര്‍ജന്റീന-ബ്രസീല്‍ ഫാന്‍സുകാര്‍ തെരുവില്‍ ഏറ്റുമുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.