Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പത്തു പ്രതികൾക്ക് ഹൈക്കോടതി വിധി മറികടന്ന് പരോൾ; ജയിലധികൃതരുടെ വിശദീകരണം വിചിത്രം

തടവുകാലത്തെ ആശുപത്രിവാസത്തിനു പുറമെയാണ് 11 പ്രതികൾക്കു പല തവണയായി 6 മാസത്തോളം പരോൾ ലഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2024, 07:41 am IST
in Kerala

കണ്ണൂർ: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചതിന് തൊട്ടപിന്നാലെ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പത്തു പ്രതികൾക്ക് പരോൾ അനുവദിച്ചു. ശാഫി, കിർമാണി മനോജ്, ടി.കെ. രജീഷ് അടക്കമുള്ള പ്രതികളാണ് പരോൾ ലഭിച്ചതിനെ തുടർന്ന് പുറത്തെത്തിയത്. അതേസമയം, കൊടിസുനിക്ക് പരോൾ നൽകിയിട്ടില്ല. നേരത്തേ വിയ്യൂർ സെൻട്രൽ ജയിലിൽവെച്ച് ജയിൽ ഉദ്യോഗസ്ഥരെ മർദിച്ച കേസ് കൂടി ഉള്ളതിനാലാണ് കൊടി സുനിക്ക് പരോൾ അനുവദിക്കാതിരുന്നത്. കൊടി സുനി തവനൂർ ജയിലിലാണ്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് നടപടി. അതേസമയം, തിരഞ്ഞെടുപ്പിന് മുൻപ് അപേക്ഷ സമർപ്പിച്ചവരുടെ പരോളാണ് അനുവദിച്ചതെന്നു കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ വ്യക്തമാക്കി. അതേസമയം, കുന്നോത്ത് പറമ്പ് സി.പി.എം. ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ള രണ്ട് പ്രതികൾക്ക് പരോൾ അനുവദിച്ചിട്ടില്ല. ഇരുവർക്കും മൂന്നുവർഷം ശിക്ഷ അനുവദിച്ചശേഷം മാത്രമായിരിക്കും പരോൾ നൽകുക.

നേരത്തേയും ടി.പി. വധക്കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചിരുന്നു. ടിപി വധക്കേസിലെ പ്രതികൾക്ക് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം പരോൾ ലഭിച്ചത് 2013 ദിവസമാണെന്നു നിയമസഭയിൽ സർക്കാർ 2022ൽ വെളിപ്പെടുത്തിയിരുന്നു. തടവുകാലത്തെ ആശുപത്രിവാസത്തിനു പുറമെയാണ് 11 പ്രതികൾക്കു പല തവണയായി 6 മാസത്തോളം പരോൾ ലഭിച്ചത്.

പ്രതികൾക്ക് കൂടുതൽ തവണ പരോൾ അനുവദിക്കുന്നതായി കെ.കെ. രമ ഉൾപ്പെടെയുള്ളവർ വിമർശിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് വീണ്ടും പരോൾ. എൽ.ഡി.എഫ്. സർക്കാർ കാലത്ത് 2013 ദിവസമാണ് പ്രതികൾക്ക് പരോൾ നൽകിയതെന്ന് നിയമസഭയിൽ 2022-ൽ സർക്കാർ വെളിപ്പെടുത്തിയിരുന്നു.

Tags: TP ChandrasekharanTP Case Accused
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിപി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോള്‍; പുറത്തി റങ്ങുന്നത് 15 ദിവസത്തേയ്‌ക്ക്, സ്വാഭാവിക പരോളെന്ന് ജയിൽ അധികൃതർ

Kerala

മൂന്നു മാസത്തിനിടെ രണ്ട് തവണ പരോൾ; ടി.പി കേസ് പ്രതി ടി.കെ.രജീഷ് 20 ദിവസത്തേയ്‌ക്ക് പുറത്തിറങ്ങുന്നു

ടി.പി. ചന്ദ്രശേഖരന്‍ (ഇടത്ത്) കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ (വലത്ത്)
Kerala

ഏറ്റവും കൂടുതല്‍ വെട്ടുകള്‍ കൊണ്ട് മരിച്ചത് ടി.പി. ചന്ദ്രശേരനല്ല, ജയകൃഷ്ണന്‍ മാസ്റ്റാണ്: ടിജി മോഹന്‍ദാസ്

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ നാലാം പ്രതിയായ ടി.കെ. രജീഷ് (വലത്ത്) രമ എംഎല്‍എയും ഭര്‍ത്താവ് കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരനും (ഇടത്ത്)
Kerala

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ നാലാം പ്രതിക്ക് ആയുര്‍വേദ ഉഴിച്ചില്‍

Kerala

കൊടി സുനിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മാറ്റും

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.